1 GBP = 89.15INR                       

BREAKING NEWS

ഗള്‍ഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാന്‍ ചന്ദ്രന്റെ പെടാപ്പാട്; 40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാര്‍ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നല്‍കാമെന്ന്; എങ്ങനേയും കടം തീര്‍ക്കാന്‍ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശല്‍; നെയ്യാറ്റിന്‍കര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചര്‍ച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: ലോണില്‍ പെടുന്ന വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന ഇടനിലക്കാര്‍ കേരളത്തില്‍ ഉടനീളം സജീവമാണ്. വസ്തു വില്‍ക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കി വില ഇടിച്ച് നേട്ടം കൊയ്യുന്നവര്‍. ഇത്തരം മാഫിയകള്‍ ചുളുവിലയ്ക്ക് പാവങ്ങളില്‍ നിന്ന് വസ്തു തട്ടിച്ചെടുക്കും. അതിന് ശേഷം മോഹ വിലയ്ക്ക് വിറ്റ് ലാഭവും ഉണ്ടാക്കും. ആത്മഹത്യാ മുനമ്പില്‍ കുടുംബങ്ങളെ എത്തിച്ചാണ് ഈ കള്ളക്കളി നടത്തുക. ഇവരും നെയ്യാറ്റിന്‍കരയില്‍ സജീവമായിരുന്നു. നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കാന്‍ കാരണക്കാരായവരില്‍ പ്രധാനികള്‍ വസ്തുകച്ചവടത്തിലെ ഇടനിലക്കാര്‍ ആണ്. ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. പലപ്പോഴും ഇടനിലക്കാര്‍ക്ക് വേണ്ടി കൂടിയാണ് ബാങ്കുകള്‍ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുക. ഇത്തരം സമ്മര്‍ദ്ദമാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട 'വൈഷ്ണവി'യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും ആത്മഹത്യ ചെയ്യാന്‍ കാരണമായത്.

വായ്പകുടിശ്ശിക തീര്‍ക്കാന്‍ ഒരു വര്‍ഷംമുമ്പ് തുടങ്ങിയ ചന്ദ്രന്റെ ശ്രമം ഇടനിലക്കാരില്‍ എത്തിയിരുന്നു. ബാങ്കില്‍ നിന്ന് വിവരം ലഭിച്ചായിരുന്നു ഇവരുടെ ഇടപെടല്‍. 40 ലക്ഷത്തില്‍ തുടങ്ങിയ വിലപേശല്‍ അവസാനം ഇടനിലക്കാര്‍ എത്തിച്ചത് 24 ലക്ഷത്തില്‍. ഈ തുകയും അവസാനനിമിഷംവരെ നല്‍കാത്തതിനെത്തുടര്‍ന്നാണ് രണ്ടുപേര്‍ക്കും ജീവനൊടുക്കേണ്ടിവന്നത്. 24 ലക്ഷത്തില്‍ നിന്നും വില താഴ്ത്താനുള്ള നടപടിയായിരുന്നു ഇതിന് കാരണം, 15 വര്‍ഷംമുമ്പാണ് ചന്ദ്രന്‍ വായ്പയെടുത്തത്. ദുബായില്‍ കൂലിപ്പണിക്കാരനായ ചന്ദ്രന്‍ ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വീടുവെച്ചെങ്കിലും സാമ്പത്തികബാധ്യത കാരണം പണി പൂര്‍ത്തിയാക്കിയുമില്ല. കുടിശ്ശിക അടയ്ക്കാനായി ബാങ്കില്‍നിന്ന് നോട്ടീസ് കിട്ടിയിരുന്നു. കുടിശ്ശിക വര്‍ധിക്കുമ്പോള്‍ ഒരുമിച്ച് കുറെ പണമടയ്ക്കുമായിരുന്നു. എട്ടുലക്ഷം രൂപ പലപ്പോഴായി അടച്ചു. എന്നിട്ടും ആറേമുക്കാല്‍ ലക്ഷം കുടിശ്ശികവന്നു. ഇതോടെ ജപ്തി നടപടി ബാങ്ക് തുടങ്ങി. ഇതിനൊപ്പം ഇടനിലക്കാരും എഥ്തി.

ഒന്നരമാസംമുന്പ് വീണ്ടും ജപ്തിനോട്ടീസ് എത്തി. എന്നാല്‍, നാട്ടുകാര്‍ ജപ്തി തടസ്സപ്പെടുത്തി. ഒന്നരമാസത്തിനകം കുടിശ്ശിക തീര്‍ക്കണമെന്ന് ബാങ്കുകാര്‍ പുതിയ ഉപാധിവെച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കില്‍നിന്നും ചന്ദ്രന് വിളിയെത്തി, ഉച്ചയ്ക്കകം പണമടച്ചില്ലെങ്കില്‍ വീട് ജപ്തിചെയ്യുമെന്ന് അറിയിച്ചു. ഇതോടെയാണ് ലേഖയും മകളും ആത്മഹത്യ ചെയ്തതും. കുടിശ്ശിക വര്‍ധിച്ചതോടെ ഒരു വര്‍ഷംമുമ്പാണ് ചന്ദ്രനും കുടുംബവും വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാമെന്നാണ് ഇടനിലക്കാര്‍ പറഞ്ഞിരുന്നത്. വായ്പാ കുടിശ്ശിക തീര്‍ത്ത് ബാക്കി പണത്തിന് കുറഞ്ഞവിലയ്ക്ക് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വില കുറിച്ച് 24 ലക്ഷം വരെ എത്തിച്ചവര്‍ വീണ്ടും കാശ് കുറയ്ക്കാന്‍ ശ്രമിച്ചു. ആറുമാസംമുമ്പ് ചന്ദ്രന്‍ ദുബായില്‍നിന്ന് തിരിച്ചെത്തിയശേഷമാണ് ഇടനിലക്കാരുടെ തന്ത്രം ചന്ദ്രന്‍ മനസ്സിലാക്കിയത്. പിന്നീട് നേരത്തേ പറഞ്ഞ വില ഇടനിലക്കാര്‍ കുറയ്ക്കാന്‍ തുടങ്ങി. ഒന്നരമാസംമുമ്പ് ജപ്തി നടത്താന്‍ ബാങ്കുകാര്‍ എത്തിയപ്പോള്‍ ഇടനിലക്കാരും എത്തി പണം ഉടന്‍ അടച്ചുതീര്‍ക്കാമെന്ന് ബാങ്കുകാരെ അറിയിച്ചു.


അഡ്വാന്‍സ് തുകകൊണ്ട് വായ്പ അടയ്ക്കുമെന്നും കച്ചവടം നടന്നശേഷം ബാക്കി തുകയും നല്‍കാമെന്നുമായിരുന്നു ഇടനിലക്കാര്‍ ഉറപ്പുനല്‍കിയത്. പിന്നീട് വീണ്ടും ഒന്നരമാസം കച്ചവടം നടക്കാതെ നീണ്ടുപോയി. അവസാനം തിങ്കളാഴ്ച പണം നല്‍കുമെന്ന് ഉറപ്പുനല്‍കി. അന്നും നല്‍കിയില്ല. ഇതും തന്ത്രമായിരുന്നു. വില ഇനിയും കുറപ്പിക്കാനുള്ള നീക്കം. ചൊവ്വാഴ്ച പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രന്‍ ഫോണില്‍ സംസാരിച്ചു. വ്യക്തമായ നടപടി കിട്ടിയില്ല. ഈ സമയം ചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്ന ലേഖയും മകള്‍ വൈഷ്ണവിയും വീട്ടിലേക്കുപോയി. നിമിഷങ്ങള്‍ക്കകം നിലവിളികേട്ടു, പുക ഉയരുന്നത് കാണുകയും ചെയ്തു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ഈ വീട്ടിലാണ് താമസിക്കുന്നത്.

വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികള്‍ വേഗത്തിലായതാണ് മരായമുട്ടത്ത് പെണ്‍കുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാന്‍കാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ വായ്കള്‍ക്ക് മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാനറാബാങ്ക് ജനറല്‍ മാനേജറെ അറിയിച്ചു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍നയമെന്നും ഇത് ലംഘിച്ചത് ശരിയായില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുക്കുന്നു. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടക്കാന്‍ സ്ഥലം എംഎല്‍എ ഇടപെട്ടിട്ട് അല്‍പ്പംകൂടി സാവകാശം ലഭിക്കാന്‍ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷന്‍ വീട്ടിലെത്തി നടപടികള്‍ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യലേഖയും മകള്‍ വൈഷ്ണവിയും കടുത്ത മാനസിക പ്രയാസത്തിലായത്. തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാനത്ത് പൊതു വായ്പാ മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരമ്മയും മകളും ജീവന്‍വെടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറല്‍മാനേജരെ അറിയിച്ചു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാപരം നല്‍കാന്‍ ബാങ്ക് തയ്യാറാകണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഭവനവായ്പയുടെ പേരിലായിരുന്നു കാനറബാങ്ക് നെയ്യാറ്റിന്‍കര ശാഖയുടെ ജപ്തിനടപടി. രാവിലെ മുതല്‍ ബാങ്കില്‍നിന്ന് വിളിച്ച് പണം ചോദിച്ച് സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന് മാരായമുട്ടം സ്വദേശി ചന്ദ്രന്‍ പറഞ്ഞു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചര മണിക്കൂര്‍ മരണത്തോട് മല്ലടിച്ച് ഏഴുമണിയോടെ ലേഖയും മരണത്തിനു കീഴടങ്ങി. ബാങ്കില്‍ നിന്ന് രാവിലെ മുതല്‍ ഭീഷണി ഫോണ്‍ വിളികള്‍ വന്നിരുന്നെന്ന് ചന്ദ്രന്റെ മാതാവ് പറയുന്നു.

എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്റര്‍ ജോലിചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോള്‍ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം.

കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരില്‍ പലര്‍ക്കും അറിയുമായിരുന്നു. വീട് വില്‍പനക്കടക്കം ചന്ദ്രന്‍ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category