1 GBP = 89.15INR                       

BREAKING NEWS

സുരക്ഷാ ഭീഷണികള്‍ക്ക് നടുവിലും യൂറോവിഷന്‍ കണ്ടസ്റ്റുമായി മുമ്പോട്ടു പോകാന്‍ ഉറച്ച് ഇസ്രായേല്‍; മിസൈല്‍ ആക്രമണം ഒഴിവാക്കാന്‍ ആകാശത്ത് പ്രത്യേക സുരക്ഷാ സന്നാഹം ഒരുക്കി ജൂതരാഷ്ട്രം; ഇസ്രായേല്‍ മണ്ണില്‍ സര്‍വവും സുരക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്റര്‍നാഷണല്‍ സോംഗ് കോംപറ്റീഷനായ യൂറോവിഷന്‍ സോംഗ് കണ്ടസ്റ്റ് പഴുതടച്ച സുരക്ഷിതത്വത്തില്‍ നടത്തുന്നതിനായി ഇസ്രായേല്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിക്ക് നേരെ കടുത്ത സുരക്ഷാഭീഷണികള്‍ വിവിധ തുറകളില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് യാതൊരു വിധ സുരക്ഷാപാളിച്ചയുമില്ലാതാക്കാന്‍ ജൂതരാഷ്ട്രം പ്രത്യേക സുരക്ഷാ പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മിസൈല്‍ ആക്രമണം ഒഴിവാക്കുന്നതിനായി ആകാശത്ത് പ്രത്യേക സുരക്ഷാ സന്നാഹമാണ് ഇസ്രായേല്‍ സജ്ജമാക്കിയിരിക്കുന്നത്. ഇസ്രായേല്‍ മണ്ണില്‍ സര്‍വവും സുരക്ഷിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് പുറത്ത് നിന്നുള്ള ഏത് ആക്രമണത്തെയും ചെറുക്കുന്നതിനായി ആന്റി-റോക്കറ്റ് അയേണ്‍ ഡോം ഡിഫെന്‍സ് സിസ്റ്റമാണ് രാജ്യമാകമാനം സ്ഥാപിച്ചിരിക്കുന്നത്. പരിപാടിക്ക് നേരെ ഏത് സമയവും ആക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നിലനില്‍ക്കവെയാണ് കടുത്ത സുരക്ഷാ സന്നാഹവുമായി ഇസ്രായേല്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ സോംഗ് കണ്ടസ്റ്റിന് മുന്നോടിയായി പലസ്തീനും ഇസ്രായേലും കഴിഞ്ഞ ആഴ്ച ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേര്‍ന്നിരുന്നു. നിരവധി രാജ്യങ്ങള്‍ സുരക്ഷാ ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചിട്ടും യൂറോവിഷന് ആതിഥേയത്വമരുളാന്‍ ടെല്‍ അവീവ് സധൈര്യം മുന്നോട്ട് വരുകയായിരുന്നു.

അടുത്തിടെ ഇസ്രായേലും പലസ്തീനും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹമാസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 700ല്‍ അധികം റോക്കറ്റുകള്‍ അയച്ചിരുന്നത്. റോക്കറ്റ് ആക്രമണങ്ങളില്‍ നാല് ഇസ്രായേലികളും 25 പലസ്തീന്‍കാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന യൂറോവിഷന്‍ കണ്ടസ്റ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അയേണ്‍ ഡോം ഡിഫെന്‍സ് സിസ്റ്റം ഇസ്രായേല്‍ സജ്ജമാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹാരെട്സ് ന്യൂസ് പേപ്പറാണ്. സുരക്ഷാ ഭീഷണി ശക്തമായിരിക്കെ പുതിയ സുരക്ഷാ സംവിധാനം രാജ്യമാകമാനം വിന്യസിച്ചതിന്റെ സൂചനകള്‍ ലഭിച്ചുവെന്നാണ് പത്രം വെളിപ്പെടുത്തുന്നത്.

ഹമാസുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടുണ്ടെങ്കിലും  യൂറോവിഷന്‍ പരിപാടിക്കിടെ കടുത്ത റോക്കറ്റ് ആക്രമണമുണ്ടാകുന്നതിന് സാധ്യതയുണ്ടെന്നാണ് ടെല്‍ അവീവിലെ യുഎസ് എംബസി മുന്നറിയിപ്പേകിയിരിക്കുന്നത്. മത്സരവേദിയെ തന്നെ തങ്ങളുടെ പ്രതിഷേധത്തിനുള്ള വേദിയാക്കി മാറ്റി തീവ്രവാദി ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയേക്കാമെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ സെക്യൂരിറ്റി അലേര്‍ട്ടിലൂടെ ടെല്‍ അവീവിനെ യുഎസ് എംബസി മുന്നറിയിപ്പേകുന്നത്. ഇസ്രായേലിന്റെ അയേണ്‍ ഡോം സിസ്റ്റത്തെ മറി കടക്കാന്‍ തങ്ങളുടെ റോക്കറ്റുകള്‍ക്ക് സാധിച്ചുവെന്ന അവകാശവാദവുമായി കഴിഞ്ഞ ആഴ്ച പലസ്തീന്‍ സേനകള്‍ മുന്നോട്ട് വന്നിരിക്കുന്നതും കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി മില്യണ്‍ ഡോളറുകള്‍ മുടക്കിയുള്ള ഈ സുരക്ഷാ സിസ്റ്റത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലിന് നേരെ ഏതാണ്ട് 690ഓളം മിസൈലുകളായിരുന്നു പാലസ്തീന്‍ ഭാഗത്ത് നിന്നും കുതിച്ചെത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഇസ്രായേലിനെ നാലു സിവിലിയന്‍മാര്‍ മരിക്കുകയും ഏതാണ്ട് 200ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ ഇസ്രായേലിന് നേരെ അയച്ച നൂറു കണക്കിന് മിസൈലുകളില്‍ വെറും 240 എണ്ണത്തെ മാത്രമാണ് അയേണ്‍ ഡോം സിസ്റ്റത്തിന് പ്രതിരോധിക്കാന്‍ സാധിച്ചുള്ളുവെന്നതും കടുത്ത സുരക്ഷാ ആശങ്കയാണ് യൂറോവിഷന്‍ പരിപാടിക്കിടെ ഉയര്‍ത്തുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category