1 GBP = 89.15INR                       

BREAKING NEWS

ഒടുവില്‍ ആര്‍ച്ചിയെ കാണാന്‍ വില്യവും കേയ്റ്റും എത്തി; ഏഴാം കിരീടാവകാശിയെ രണ്ടാം കിരീടാവകാശി ആദ്യം കാണുന്നത് ഒരാഴ്ചക്ക് ശേഷം; മേഗനും കേയ്റ്റും തമ്മില്‍ മിണ്ടിയോ എന്നറിയാന്‍ കൗതുകത്തോടെ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

ഹാരി-മേഗന്‍ ദമ്പതികളുടെ കടിഞ്ഞൂല്‍ സന്തതിയായ ആര്‍ച്ചി പിറന്ന് ഒരാഴ്ചയായിട്ടും ഹാരിയുടെ ചേട്ടന്‍ വില്യവും ഭാര്യ കേയ്റ്റും കുട്ടിയെ കാണാന്‍ എത്താത്തത് കടുത്ത ചോദ്യങ്ങളുയര്‍ത്തിയിരുന്നു. അതിന് വിരാമിട്ട് കൊണ്ട് ഹാരിയും കേയ്റ്റും ഇന്നലെ തങ്ങളുടെ മരുമകനെ കാണാനെത്തിയെന്ന് റിപ്പോര്‍ട്ട്. ഏഴാം കിരീടാവകാശിയെ കാണാന്‍ രണ്ടാം കിരീടാവകാശി ആദ്യമായെത്തിയത് വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അവസരത്തില്‍ മേഗനും കേയ്റ്റും തമ്മില്‍ മിണ്ടിയോ എന്നറിയാന്‍ കൗതുകത്തോടെയാണ് മാധ്യമങ്ങളും പാപ്പരാസികളും രംഗത്തെത്തിയിരുന്നത്.

തന്റെ ഗ്രേറ്റ് പാരന്റ്സായ രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും ആര്‍ച്ചി ദിവസങ്ങള്‍ക്ക് മുമ്പെ കണ്ടിരുന്നു. ഹാരിയുടെ അമ്മ ഡയാനയുടെ സഹോദരി ലേഡി ജാനെ ഫെല്ലോവേര്‍സും ആര്‍ച്ചിയെ കാണാനെത്തിയിരുന്നു. തങ്ങളുടെ കുഞ്ഞിന്റെ പിറവി കൈകാര്യം ചെയ്തത് പോലെ തികച്ചും സ്വകാര്യമായിട്ടായിരുന്നു ഹാരിയും മേഗനും വില്യവും കേയ്റ്റും ആര്‍ച്ചിയെ കാണാനെത്തിയതും കൈകാര്യം ചെയ്തിരുന്നത്. കുഞ്ഞിന്റെ ജനനം നടന്ന് രണ്ടാം ദിവസത്തിന് ശേഷമായിരുന്നു അവന്റെ ചിത്രങ്ങള്‍ മേഗനും ഹാരിയും പുറത്ത് വിട്ടിരുന്നത്. കുഞ്ഞിന്റെ പിറവി  കുടുംബമായി ആഘോഷിച്ചതിന് ശേഷം മാത്രമേ വിവരം പുറത്ത് വിടുകയുള്ളുവെന്ന് ഹാരിയും മേഗനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും ഇതുവരെ ആര്‍ച്ചിയെ കാണാനെത്തിയിട്ടില്ലെന്നതും വാര്‍ത്തയായിട്ടുണ്ട്. മൂങ്ങ, അണ്ണാന്‍, മുയല്‍,കുറുക്കന്‍ എന്നിവയുടെ കളിപ്പാട്ടങ്ങള്‍ കേയ്റ്റ് ആര്‍ച്ചിക്ക് സമ്മാനിച്ചിരുന്നു. നിലവില്‍ ആര്‍ച്ചിയെ ഒരു നിമിഷം പോലും കാണാതെ ജീവിക്കാന്‍ ഹാരിക്ക് സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ ആര്‍ച്ചിയെ പരിപാലിക്കുന്നത് ഹാരിയാണെന്നും റിപ്പോര്‍ട്ടുണ്ട്. അമ്മയ്ക്കും അച്ഛനുമൊപ്പം ആര്‍ച്ചിയുടെ ആദ്യത്തെ ആഴ്ച തികച്ചും ശാന്തമായിരുന്നുവെന്നാണ് ഗുഡ് മോണിംഗ് അമേരിക്കയില്‍ പങ്കെടുത്ത് കൊണ്ട് റോയല്‍ കമന്റേറ്ററായ ഒമിഡ് സ്‌കോബി വെളിപ്പെടുത്തിയിരുന്നു.

ഈ ആഴ്ച ചാള്‍സ് രാജകുമാരനടക്കം നിരവധി രാജകുടുംബാംഗങ്ങള്‍ ആര്‍ച്ചിയെ കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലേഡി ജാനെയാണ് കഴിഞ്ഞ ആഴ്ച ആദ്യം ആര്‍ച്ചിയെ കാണാനെത്തിയ പ്രമുഖരിലൊരാള്‍ എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ച്ചി ജനിക്കുമ്പോള്‍ താന്‍ അകാലത്തില്‍ പൊലിഞ്ഞ തന്റെ അമ്മ ഡയാനയെ ഓര്‍ത്തിരുന്നുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ഡയാനയുടെ കുടുംബവുമായി ഹാരി വളരെ അടുത്ത ബന്ധം ഇപ്പോഴും പുലര്‍ത്തി വരുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അമ്മയുടെ സഹോദരി ലേഡി ജാനെ ആര്‍ച്ചിയെ കാണാനെത്തിയിരുന്നു. ഹാരിയും മേഗനും തമ്മിലുളള വിവാഹത്തിലും ഡയാനയുടെ അടുത്ത ബന്ധുക്കള്‍ സജീവമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category