1 GBP = 89.15INR                       

BREAKING NEWS

രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ഹെഡ് ഷെഫ് ആകുന്നത് ലിവര്‍പൂള്‍ മലയാളി; ഹാരിയുടെ കല്യാണ പാര്‍ട്ടിയിലെ ഷെഫുമാരില്‍ ഒരാളായ ജോബിന് അഭിമാന നിമിഷം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കൈപ്പുണ്യം കൊണ്ട് ബ്രിട്ടീഷുകാരുടെ നാവില്‍ രുചി വൈവിധ്യം പകര്‍ന്നു നല്‍കിയ നിരവധി മലയാളി ഷെഫുമാര്‍ യുകെ മലയാളികള്‍ക്കിടയിലുണ്ട്. സുരേഷ് പിള്ളയും ജോമോന്‍ കുര്യാക്കോസും അവരില്‍ ചിലര്‍ മാത്രമാണ്. ബിബിസി മാസ്റ്റര്‍ ഷെഫില്‍ വരെ ഇടം നേടിയ ഈ പ്രതിഭകളിലേക്ക് ഒരാളുടെ പേര് കൂടി കൂട്ടിച്ചേര്‍ക്കാം. ലിവര്‍പൂളിലെ ജോബിന്‍ മാത്യു എന്ന ചെറുപ്പക്കാരന്‍. പാചകത്തിലൂടെ ബ്രിട്ടീഷ് കൊട്ടാരത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ ജോബിനെ തേടി എത്തിയിരിക്കുന്നത്.

ഈമാസം 21നും 23നും ബ്രിട്ടീഷ് ബക്കിങ്ഹാം പാലസില്‍ എലിസബത്ത് രാജ്ഞി നടത്തുന്ന പ്രത്യേക ഗാര്‍ഡന്‍ ടീ പാര്‍ട്ടിയിലേക്ക് ജോബിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ഹെഡ് ഷഫ് ആയിട്ടാണ് ജോബിന് നിയമനം ലഭിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊട്ടാരം വിഭാഗമാണ് ജോബിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

ഇത്തരമൊരു അവസരം ലഭിക്കുന്നതിന് കഴിവും ഭാഗ്യവും തന്നെയാണ് ജോബിനെ പിന്തുണച്ചത്. കാരണം, രണ്ടായിരത്തിലധികം ആളുകള്‍ അപേക്ഷ നല്‍കിയതില്‍  പന്ത്രണ്ടാമന്‍ ആയിട്ടാണ് ജോബിനെ സെലക്റ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസം മുന്‍പേ ബക്കിങ്ങാം പാലസിലെ എത്തി പ്രത്യേക സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ആവും ജോബിന്‍ ജോലിയില്‍ പ്രവേശിക്കുക. കഴിഞ്ഞ വര്‍ഷം മെയ് 19ന് വിന്‍സര്‍ കാസില്‍ വച്ച് നടന്ന ഹാരി - മേഗന്‍ രാജകീയ വിവാഹത്തിലും ജോബിന്‍ മാത്യു പ്രധാന ഷെഫുമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെ സി.എച്ച്. ആന്റ് കോ എന്ന പ്രശസ്തമായ കേറ്ററിംഗ് വിഭാഗത്തിന്റെ സ്‌കൂള്‍, കോളേജ് ഇവന്റ് മാനേജര്‍മാരില്‍ ഒരാളാണ് ജോബിന്‍ മാത്യു. മുംബൈയില്‍ നിന്നും കേറ്ററിംഗ് ബിരുദം നേടിയ ശേഷം, ഹോട്ടല്‍ ലീലയിലും അതിനുശേഷം, കോമ്പസ് ഗ്രൂപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്നാം ഓഫ്ഷോര്‍ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ ലിവര്‍പൂളിനുവേണ്ടി ഗോളുകള്‍ നേടിയ ഡിവോക് ഒറിഗിയുടെ പേഴ്സണല്‍ ഷെഫു മാരില്‍ പ്രധാനിയുമാണ് ജോബിന്‍ മാത്യു. യുകെയില്‍ വിവിധ മലയാളി പെന്തക്കോസ് അസോസിയേഷന്‍ വാര്‍ഷിക കണ്‍വന്‍ഷനുകളിലെ കേറ്ററിംഗ് സര്‍വീസുകള്‍ക്കും ജോബിന്‍ നേതൃത്വം നല്‍കുകയാണ്.
പത്തനംതിട്ട ജില്ലയില്‍ റാന്നിയില്‍ അറിയപ്പെടുന്ന ബിസിനസ് കുടുംബമായ കുറ്റിയില്‍ കുടുംബാംഗമാണ് ജോബിന്‍. ഭാര്യ ഷെര്‍ലി ജോബിന്‍, മക്കള്‍: രൂബേന്‍ മാത്യു, ജിയാന മാത്യു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category