1 GBP = 85.50 INR                       

BREAKING NEWS

സ്മാര്‍ട്ട് ഫോണില്‍ തൊട്ടാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റും! സമയം നോക്കിയാല്‍ 100 പൗണ്ട് പിഴയും മൂന്ന് പോയിന്റും... സ്മാര്‍ട്ട് വാച്ച് കെട്ടി കാറോടിക്കുന്നവര്‍ ജാഗ്രതൈ

Britishmalayali
kz´wteJI³

ഡ്രൈവിംഗിനിടെ സ്മാര്‍ട്ട്ഫോണില്‍ തൊട്ടാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റുകളും ചുമത്തുമെന്ന് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ ഈ നിയമം വെറും സ്മാര്‍ട്ട് ഫോണില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഡ്രൈവിംഗിനിടെയുള്ള സ്മാര്‍ട്ട് വാച്ച് ഉപയോഗത്തിനും ബാധകമാണെന്നും മുന്നറിയിപ്പ്. അതായത് ഡ്രൈവിംഗിനിടയില്‍ സമയം നോക്കിയാല്‍ 100 പൗണ്ട് പിഴയും മൂന്ന് പോയിന്റുകളും ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സ്മാര്‍ട്ട് വാച്ച് കെട്ടി കാറോടിക്കുന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ പണി പാളുമെന്നുറപ്പാണ്.

ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചില്‍ നോക്കി ഡ്രൈവറുടെ ശ്രദ്ധ പാളിയാല്‍ പിഴയ്ക്കും പെനാല്‍റ്റി പോയിന്റുകള്‍ക്കും ഇരകളാക്കണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരത്തില്‍ ശ്രദ്ധ തിരിയുന്നതിന്റെ ഫലമായി വാഹനത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെടുമെന്നതിനാലാണ് ഇത്തരത്തില്‍ ശിക്ഷക്ക് വിധേയമാക്കുന്നത്. സ്മാര്‍്ട് വാച്ചില്‍ നോക്കിയതിന്റെ പേരില്‍ പിഴ നല്‍കാതെ നിങ്ങള്‍ കോടതിയിലേക്ക് പോകാന്‍ തീരുമാനിക്കുകയും വിചാരണയിലൂടെ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 5000 പൗണ്ട് പിഴയും ഒമ്പത് പെനാല്‍റ്റി പോയിന്റുകളും നിങ്ങള്‍ക്ക് മേല്‍ ചുമത്തുകയോ അല്ലെങ്കില്‍ റോഡില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയോ ചെയ്യും.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ മോട്ടോറിസ്റ്റ് ഇത്തരത്തില്‍ ആപ്പിള്‍ വാച്ചില്‍ നോക്കി വണ്ടിയോടിച്ചതിനെ തുടര്‍ന്ന് 230 പൗണ്ട് പിഴ ചുമത്തിയിരുന്നു. കനേഡിയന്‍ വിദ്യാര്‍ത്ഥിയായ വിക്ടോറിയ ആംബ്രോസ് വാച്ച് പരിശോധിച്ചതിനെ തുടര്‍ന്ന് ഏപ്രിലിലായിരുന്നു പോലീസ് പിടികൂടിയിരുന്നത്. വാച്ചില്‍ നോക്കിയിരുന്നതിനാല്‍ സിഗ്‌നല്‍ മാറിയിട്ടും വണ്ടി മുന്നോട്ടെടുക്കാതെ വിക്ടോറിയ റോഡില്‍ തന്നെ നിലകൊള്ളുകയായിരുന്നു. ഇതേ ശിക്ഷ തന്നെയാണ് ബ്രിട്ടീഷ് മോട്ടോറിസ്റ്റുകള്‍ക്കും ഇതേ കുറ്റത്തിന് ലഭിക്കുന്നത്. സ്മാര്‍ട്ട് വാച്ചുപയോഗിച്ച് ഡ്രൈവ് ചെയ്ത് ശ്രദ്ധ തെറ്റിയാല്‍  ശിക്ഷ ചുമത്തുമെന്നാണ് ഐഎഎം റോഡ്സ്മാര്‍ട്ട് മുന്നറിയിപ്പേകുന്നത്.

ഇത്തരത്തില്‍ സ്മാര്‍ട്ട് വാച്ച് പോലുളള ഡിവൈസുകള്‍ ഉപയോഗിക്കുന്നതിലൂടെ ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തിരിയുന്നതിലൂടെ 100 പൗണ്ട് പിഴയും മൂന്ന് പോയിന്റുകളും ചുമത്തപ്പെടുമെന്നാണ് ഐഎഎം റോഡ് സ്മാര്‍ട്ട് ഡയറക്ടര്‍ ഓഫ് പോളിസിയായ നെയിര്‍ ഗ്രെയ്ഗ് മുന്നറിയിപ്പേകുന്നത്. നിങ്ങള്‍ ഭാഗഭാക്കാകുന്ന ഒരു അപകടമുണ്ടാവുകയും നിങ്ങള്‍ സ്മാര്‍ട്ട് വാച്ച് നോക്കിയതിനാലാണ് ഇതിന് വഴിയൊരുക്കിയതെന്നും മനസിലായാല്‍  ഇതിനെ തുടര്‍ന്ന് നിങ്ങളെ ദീര്‍ഘകാലം ഡ്രൈവിംഗില്‍ നിന്നും നിരോധിച്ചേക്കാമെന്നും അല്ലെങ്കില്‍ ഉയര്‍ന്ന പിഴ നല്‍കേണ്ടി വരുമെന്നുമാണ് ഗ്രെയ്ഗ് മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category