1 GBP = 88.30 INR                       

BREAKING NEWS

വിമാനടിക്കറ്റ് എടുത്തശേഷം എയര്‍ലൈന്‍ കമ്പനി പൂട്ടിപ്പോയാല്‍ യാത്രക്കാരന് പണികിട്ടാതിരിക്കാന്‍ ഓരോ യാത്രക്കാരനില്‍നിന്നും 50 പെന്‍സ് വീതം ലെവി ഈടാക്കാന്‍ നീക്കം; പുതിയ നീക്കം മലയാളികളെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

വിമാനയാത്രയ്ക്ക് ടിക്കറ്റെടുത്ത ശേഷം ആ വിമാനക്കമ്പനി തന്നെ പൂട്ടിപ്പോയാലോ? ഇതിനുള്ള സാധ്യത വിരളമാണെങ്കിലും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ആരോട് പരാതി പറയും? എവിടെനിന്ന് നഷ്ടപരിഹാരം കിട്ടും? ആലോചിച്ചുനോക്കിയിട്ടുണ്ടോ. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാരെ സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയൊരു പദ്ധതി ആലോചിക്കുകയാണ്. ഇത്തരം നഷ്ടം നികത്തുന്നതിന് ഓരോ യാത്രക്കാരനില്‍നിന്നും ടിക്കറ്റിനൊപ്പം 50 പെന്‍സ് ലെവി ഏര്‍പ്പെടുത്താനാണ് നീക്കം.

വിമാനക്കമ്പനികള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൂട്ടിപ്പോവുക അസാധാരണ സംഭവമാണെങ്കിലും മുന്‍കൂട്ടി ടിക്കറ്റെടുത്ത പലരെയും അത് ബാധിക്കാനിടയുണ്ട്. അടുത്തിടെ, ഇന്ത്യയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ ഒരുമിച്ച് നിലത്തിറക്കിയ സംഭവമുണ്ടായി. മുന്‍കൂട്ടി ജെറ്റില്‍ ടിക്കറ്റെടുത്ത ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങുകയോ അവരാകെ ആശങ്കയിലാവുകയോ ഒക്കെ ചെയ്തിരുന്നു. അത്തരം സാഹചര്യങ്ങള്‍ എല്ലായിടത്തും സംഭവിക്കാനിടയുണ്ട്. അത്തരം ഘട്ടങ്ങളില്‍ യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ എയര്‍ലൈന്‍ സീറ്റ് ലെവി.

യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ബാ്ധ്യതയുണ്ടെന്നും എന്നാല്‍, ആ ബാധ്യത നികുതി ദായകരില്‍നിന്നീടാക്കാന്‍ കഴിയില്ലെന്നും എയര്‍ലൈന്‍സ് ലെവിയെക്കുറിച്ചുള്ള സര്‍ക്കാര്‍ കമ്മിഷന്‍ അധ്യക്ഷന്‍ പീറ്റര്‍ ബക്ക്‌സ് പറഞ്ഞു. 2017-ല്‍ പൂട്ടിപ്പോയ മൊണാര്‍ക്ക് എന്ന വിമാനക്കമ്പനിയുടെ യാത്രക്കാരെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് എയര്‍ലൈന്‍ ഇന്‍സോള്‍വന്‍സി റിവ്യൂ എന്ന കമ്മിഷനെ ധനകാര്യമന്ത്രി ഫിലിപ്പ് ഹാമണ്ട് നിയമിച്ചത്.

മൊണാര്‍ക്ക് കമ്പനിക്കുണ്ടായതുപോലുള്ള സാഹചര്യം മറ്റു സ്ഥാപനങ്ങള്‍ക്കും നേരിട്ടാല്‍ അത് സര്‍ക്കാരിന്റെയും സിവില്‍ വ്യോമയാന വിഭാഗത്തിന്റെയും ബാധ്യതയായി മാറുമെന്നുകണ്ടാണ് ഇത്തരമൊരു കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ക്രിസ് ഗ്രേലിങ് പറഞ്ഞു. യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ നിലവിലെ നിയമത്തിലുണ്ടെങ്കിലും അതിലൊട്ടേറെ പഴുതുകളുമുണ്ടെന്ന് മൊണാര്‍ക്ക് സംഭവത്തോടെ ബോധ്യമായിരുന്നു.

ബ്രിട്ടീഷ് യാത്രക്കാര്‍ അവധിക്കോ മറ്റോ പോകുമ്പോള്‍ അവര്‍ക്ക് എയര്‍ ട്രാവല്‍ ഓര്‍ഗനൈസേഴ്‌സ് ലൈസന്‍സ് (അറ്റോള്‍) പരിരക്ഷ ലഭ്യമാക്കാറുണ്ട്. വിമാനക്കമ്പനി നിര്‍ത്തിപ്പോയാലും വിമാനങ്ങള്‍ തടസ്സപ്പെട്ടാലും കൂടുതല്‍ പണം ചെലവഴിക്കാതെ നാട്ടില്‍ തിരിച്ചെത്താന്‍ ഇത് സഹായിക്കുന്നു. മൊണാര്‍ക്കിലെ യാത്രക്കാര്‍ക്കും അറ്റോള്‍ പരിരക്ഷയുണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അതിന്റെ ഗുണം ലഭിച്ചില്ല. സാധാരണ ഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാങ്കുകളെയും ഇന്‍ഷുറന്‍സ് ഏജന്‍സികളെയുമൊക്കെയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിനായി ആശ്രയിക്കേണ്ടിവരുന്നത്.

ലെവി ഏര്‍പ്പെടുത്തുന്നതോടെ, വിമാനക്കമ്പനികളുടെ മേല്‍ ആ ബാധ്യത പൂര്‍ണമായും വരുമെന്നാണ് കരുതുന്നത്. എന്നാല്‍, പുതിയ ലെവി നീക്കത്തോട് വിമാനക്കമ്പനികള്‍ക്ക് യോജിപ്പില്ല. ബ്രിട്ടനിലെ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ എയര്‍ലൈന്‍സ് യുകെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലെവി ഏര്‍പ്പെടുത്തുന്നത് ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയര്‍ലൈന്‍സ് യുകെ ചീഫ് എക്‌സിക്യുട്ടീവ് ടിം അല്‍ഡര്‍സ്ലേഡ് പറഞ്ഞു. 50 പെന്‍സ് വലിയ സംഖ്യയല്ലെങ്കിലും, വിമാനടിക്കറ്റില്‍ അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറയുന്നു. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category