1 GBP = 92.00 INR                       

BREAKING NEWS

കെ എസ് ആര്‍ ടി സി കണ്ടക്ടറെ പരിചയപ്പെട്ടത് ഫെയ്‌സ് ബുക്കിലൂടെ; ദുബായിലെ ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാല്‍പ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; പത്ത് തവണ ദുബായില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ കടത്തിയത് കിലോ കണക്കിന് സ്വര്‍ണ്ണമെന്ന് സംശയം; എല്ലാത്തിനും തുണ വിമാനത്താവള ജീവനക്കാരും; തിരുവനന്തപുരത്ത് വലയിലായത് സ്വര്‍ണ്ണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരി; സെറീനയുടെ അധോലോക ബന്ധം കണ്ടെത്താന്‍ അന്വേഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന. ചിപ്പിയെന്ന് വിളിപ്പേരുള്ള ഇവര്‍ക്ക് ദുബായില്‍ ബ്യൂട്ടി പാര്‍ലറും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത സംഭവത്തിലാണ് സെറീനയുടെ വിശദാംശങ്ങള്‍ പുറത്തായത്. സെറീന മുമ്പ് പത്തു തവണയാണ് ദുബായില്‍നിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് വന്നുപോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍നിന്നു വ്യക്തമാണ്. ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കും വെളിച്ചത്തുവരുന്നുണ്ട്.

സ്വര്‍ണക്കടത്തിന് പിടിയിലായ തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും നേരത്തെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. മസ്‌കറ്റില്‍ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണു സ്വര്‍ണം കടത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് സ്വര്‍ണക്കടത്തിനു പിന്നിലെന്ന സൂചനയാണു ലഭിച്ചത്. 2 മാസം മുന്‍പാണു ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് അഭിഭാഷകന്‍ സമീപിച്ചതെന്നും മൊഴിയില്‍ പറയുന്നു. കാരിയര്‍മാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകന്‍ മുങ്ങി. ഇയാള്‍ക്കു വേണ്ടി വഞ്ചിയൂര്‍ കോടതി പരിസരത്തടക്കം തിരച്ചില്‍ നടത്തി.

അഭിഭാഷകന്റെ സഹപ്രവര്‍ത്തകനും നിരീക്ഷണത്തിലുണ്ട്. കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന സുനില്‍ ഇതിനു മുന്‍പ് ഒരുതവണ സ്വര്‍ണം കടത്തിയതായി സ്ഥിരീകരിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെറീന 2 വര്‍ഷത്തിനിടെ 10 തവണ കേരളത്തിലെത്തിയിട്ടുണ്ട്. ഇതു സ്വര്‍ണക്കടത്തിനു വേണ്ടിയായിരുന്നോയെന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. സുനിലിനെയും സെറീനയെയും ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കെതിരെ വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും നിയമം (കൊഫെപോസ) ചുമത്തും. ഇരുവരുടെയും വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു.

പൊലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണം ചെയ്യുന്നത്. 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികള്‍ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു െകെമാറ്റം ചെയ്തതായി വിവരമുണ്ട്. തിരുമല സ്വദേശി സുനില്‍ കുമാര്‍, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കല്‍നിന്നാണു റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിച്ചെടുത്തത്. സ്വര്‍ണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും. മാനില്‍നിന്നുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണു സെറീന.

സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വര്‍ണം ജീവനക്കാര്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വര്‍ണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലര്‍ച്ചെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു വരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്ജില്‍ എത്താറില്ല.

ദൂരെയുള്ള ടാക്‌സിവേയില്‍ നിര്‍ത്തുന്ന വിമാനങ്ങളില്‍നിന്നു യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസില്‍ ടെര്‍മിനലില്‍ എത്തിക്കുകയാണു പതിവ്. ഈ ബസില്‍ വച്ച് സ്വര്‍ണം ജീവനക്കാര്‍ക്കു കൈമാറും. ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സിഐ.എസ്.എഫ്. പരിശോധിക്കില്ലെന്നത് ഉപയോഗിച്ചാണ് തട്ടിപ്പ്. സ്വര്‍ണം കൊണ്ടുവരുന്നവരുടെയും അത് ഏല്‍പ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ എമിഗ്രേഷന്‍ ഹാളില്‍ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവര്‍ സ്വര്‍ണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കില്‍ തല്‍ക്കാലം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിലിടും.

പിന്നീട് അതെടുത്ത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനില്‍ക്കുന്ന ആള്‍ക്കു സ്വര്‍ണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനില്‍ക്കുന്ന ജീവനക്കാര്‍ പങ്കിട്ടെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category