1 GBP = 88.30 INR                       

BREAKING NEWS

വാട്സാപ്പില്‍ സൈബര്‍ സുരക്ഷാ വീഴ്ച; എന്‍എസ്ഒ എന്ന ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ സ്പൈവേര്‍, ഉപയോക്താക്കളുടെ ഫോണുകളില്‍ കടന്നുകയറിയെന്ന് റിപ്പോര്‍ട്ട്; ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലെ കടന്നുകയറ്റം വാട്സാപ്പ് കോളുകളിലൂടെ; കോള്‍ ലോഗ്, ചിത്രങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്താന്‍ ശേഷിയുണ്ടെന്ന് വിദഗ്ദ്ധര്‍; ഉടനടി അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് വാട്സാപ്പ്

Britishmalayali
kz´wteJI³

ജറുസലേം: വാട്സാപ്പില്‍ വീണ്ടും സുരക്ഷ പിഴവ്, എന്‍എസ്ഒ എന്ന ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ സ്പൈവേര്‍, ഉപയോക്താക്കളുടെ ഫോണുകളില്‍ കടന്നുകയറുന്ന നിലയിലാണ് ഇപ്പോല്‍ വീഴ്ച പുറത്തുവന്നിരിക്കുന്നത്, എന്നാല്‍ ഇസ്രയേലിയന്‍ കമ്പനി ഇത് നിഷേധിച്ചു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളെ പിഴവ് ബാധിക്കും. ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പ്രോഗ്രാമുകളാണ് സ്പൈവേര്‍. അതേസമയം സുരക്ഷാപിഴവ് പരിഹരിച്ചുള്ള അപ്ഡേറ്റ് ഈ മാസം 10ന് വാട്സാപ് പുറത്തിറക്കി. ഉടനടി അപ്ഡേറ്റ് ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മാത്രമെ ഇത് മറികടക്കാന്‍ സാധിക്കൂ എന്നാണ് വിവരം.


എത്തുന്നത് വാട്സാപ്പ് കോളുകളിലൂടെ
വാട്സാപ് കോളുകളിലൂടെയാണ് സ്പൈവേര്‍ വാട്സാപ്പിലേക്കു കടക്കുന്നത്. ഉപയോക്താവ് കോള്‍ സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. കോള്‍ ലോഗില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമാകുന്നതിനാല്‍ കണ്ടെത്താനും കഴിയില്ല. കോള്‍ ലോഗ്, ചിത്രങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ സ്പൈവേറെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഈ മാസം ആദ്യമാണ് വാട്സാപ് പിഴവ് കണ്ടെത്തിയത്. എത്രപേരെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതീവസുരക്ഷയും രഹസ്യസ്വഭാവവും പുലര്‍ത്തുന്നതാണു വാട്സാപ്പിലെ ആശയവിനിമയമെന്ന സംവിധാനമെന്ന കമ്പനിയുടെ അവകാശവാദത്തിനു കനത്ത അടിയാണു പുതിയ സംഭവം.

ചോര്‍ത്തും എന്‍എസ്ഒ
ഒട്ടേറെ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കുന്നതില്‍ കുപ്രസിദ്ധി നേടിയ കമ്പനിയാണ് എന്‍എസ്ഒ. ഫോണുകളില്‍ കടന്നു കയറി വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗസ്സസ് എന്ന ഇവരുടെ സോഫ്റ്റ്വെയര്‍ പ്രശസ്തമാണ്. വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിലും പെഗസ്സസിന്റെ പേര് ഉയര്‍ന്നുവന്നു. ഖഷോഗിയെ നിരീക്ഷിക്കാന്‍ സൗദി അധികൃതര്‍ ഈ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category