1 GBP = 93.80 INR                       

BREAKING NEWS

ഇസ്ലാമിക വിശ്വാസത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വില്‍ക്കുന്ന ബീരാന്റെ വരെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഹിന്ദു ഭീകരര്‍ എന്ന സംബോധന കേള്‍ക്കുമ്പോള്‍ എന്താ ഇത്ര കുരുപൊട്ടല്‍? ഭീകരവാദത്തിന് മതവ്യത്യാസം കല്‍പ്പിക്കുന്നത് ആരാണ്? ഏതുമതം തലയില്‍ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആര്‍ക്കാണറിയാത്തത്? ഹിന്ദു ഭീകരന്‍ എന്ന വാക്കിന്റെ പേരില്‍ കമല്‍ഹാസന്റെ പുറത്ത് കയറുന്നവരോട്..

Britishmalayali
kz´wteJI³

റുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോണ്‍പ്രവാഹമാണ്. ഹിന്ദു തീവ്രവാദി എന്ന് ഗോഡ്സെയെ വിശേഷിപ്പിച്ചിരിക്കുന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. വി.കെ നായര്‍ എന്നൊരാള്‍ വിളിച്ച് എന്നോട് പറഞ്ഞത് അയാള്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് എന്നാണ്. ഈ ടെലിഫോണ്‍ വിളികളും പുലഭ്യം വിളികളും കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ആഹ്ലാദം തോന്നി. കാരണം മതം തലയ്ക്ക് പിടിച്ച, വിശുദ്ധ ഖുറാനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു പറ്റം മൗലിക വാദികള്‍ നിരന്തരമായി നടത്തുന്ന ആക്രമണ പ്രവര്‍ത്തികള്‍ കൊണ്ട് ഒരു സമുദായം മുഴുവന്‍ വര്‍ഷങ്ങളായി തീവ്രവാദികള്‍ എന്ന് വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദന ഇപ്പോഴെങ്കിലും അങ്ങനെ വിളിക്കുന്നവര്‍ക്ക് മനസിലായല്ലോ എന്നതാണ് കാരണം.

ഇസ്ലാമിക തീവ്രവാദികള്‍ എന്ന പദം കൃത്യമായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഏത് തരം തീവ്രവാദ പ്രവര്‍ത്തനവും ഇസ്ലാമിക തീവ്രവാദം എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയാം. അതിനിയും അങ്ങനെ തന്നെ വിശേഷിപ്പിച്ചുകൊണ്ടിരിക്കും. അതിിനാല്‍ തന്നെ ഹിന്ദുവിന്റെ പേരില്‍ തീവ്രവാദം നടന്നാല്‍ അതിനെ ഹിന്ദു തീവ്രവാദം എന്ന് തന്നെയാണ് വിളിക്കേണ്ടത്. ഇന്ന് മറുനാടന്റെ ഓഫീസിലേക്ക് പുലഭ്യം പറയാന്‍ വിളിച്ചവരും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെ പോലുള്ള മഹത് വ്യക്തികളും ഒക്കെ പറയുന്നത് അസാസിനേഷനും തീവ്രവാദവും രണ്ടാണെന്ന്. അതായത് ഗോഡ്സെ ഒരു കൊലപാതകിയാണ്.

കൊലപാതകത്തെ കൊലപാതകം എന്ന് വിളിക്കണം. എന്നാല്‍ ഇസ്ലാമിക വീത്വവാദം നടത്തുന്നത് തീവ്രവാദത്തിന്റെ പ്രതിഫലനമാണ് അതുകൊണ്ട് അവരെ ഇസ്ലാമിക തീവ്രവാദികള്‍ എന്ന് വിളിക്കണം എന്നാണ്. എന്താണ് ഈ തീവ്രവാദം എന്ന വാക്കിന്റെ അര്‍ത്ഥം എന്ന് മനസിലാക്കാത്തതുകൊണ്ടാണ് ഈ വ്യഖ്യാനം ഉണ്ടാകുന്നത്. ഏതൊരു ആശയവും തീവ്രമായി വിശ്വസിക്കുകയും ആ വിശ്വാസത്തിന് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്നവരാണ് തീവ്രവാദികള്‍. അത് ഇസ്ലാമിന് വേണ്ടിയാണെങ്കില്‍ ഇസ്ലാം തീവ്രവാദികളാകുന്നു, ഹിന്ദുവിന് വേണ്ടിയാണെങ്കില്‍ ഹിന്ദു തീവ്രവാദകളാകുന്നു, കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളാകുന്നു കത്തോലിക്കാ വിശ്വാസത്തിന് വേണ്ടിയാണെങ്കില്‍ കത്തോലിക്കാ തീവ്രവാദികളാകുന്നു.

അക്രമത്തിന് കോപ്പു കൂട്ടാതിരിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇത്തരം അമിത വിശ്വാസികളെ നമുക്ക് മൗലിക വാദികള്‍ എന്ന് വിളിക്കാം. എന്നാല്‍ ഏതെങ്കിലും ഒരാള്‍ തന്റെ ആശയത്തിന് വേണ്ടി അക്രമം നടത്തിയാല്‍ അയള്‍ തീവ്രവാദി തന്നെയാണ്. ഈ പ്രക്രിയ ഒരാള്‍ ചെയ്യുന്നത് മതേതരത്വത്തിന്റെ പേരിലാണെന്ന് കരുതുക. അതായത് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ ഈ രാജ്യത്ത് സന്തുഷ്ടരായി കഴിയേണ്ടതുണ്ട് എന്നും അതുകൊണ്ട് ഈ രാജ്യത്തെ ഏതെങ്കിലും ഒരു മതസംഘടനയുടെ നേതാവ് ഇന്ത്യന്‍ മതേതരത്വത്തിനും സഹിഷ്ണുതയ്ക്കും എതിരാണ് എന്നും കരുതി അത്തരം ഒരു നേതാവിനെ ഒരു മതേതര വാദി വെടിവച്ചു കൊന്നാല്‍ അയാള്‍ മതേതര തീവ്രവാദിയാണ്.

അതായത് ഏത് ആശയത്തിന് വേണ്ടിയും നിയമ വിരുദ്ധമായി ക്രിമിനല്‍ പ്രവൃത്തി ചെയ്യുന്നവര്‍ തീവ്രവാദികളാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡസെയാണ്. മഹാത്മാ ഗാന്ധി എന്ന നമ്മുടെ ചരിത്രത്തിലെ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത നമ്മുടെ സ്വപ്നങ്ങളിലെ രാജകുമാരനായ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പിതാവായ നമ്മുടെ ഓരോരുത്തരുടേയും അഭിമാനത്തിന്റെ അടയാളമായ ലോകത്തിന് മുന്‍പില്‍ നമുക്ക് വിളിച്ച് പറയാന്‍ കഴിയുന്ന ഏകപേരായ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്നവന്‍ തീവ്രവാദിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category