1 GBP = 89.15INR                       

BREAKING NEWS

ഒമാന്‍ തീരത്ത് സംഘര്‍ഷം കടുക്കവെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി പറന്നിറങ്ങിയത് ഇന്ത്യന്‍ മണ്ണില്‍; സുഷമാ സ്വരാജുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ ശേഷമെന്ന് തീര്‍ത്ത് പറഞ്ഞ് സുഷമാ സ്വരാജ്; ജവാദ് സരീഫും സുഷമാ സ്വരാജും തമ്മിലുള്ള ഡല്‍ഹി ചര്‍ച്ചയെ സസൂക്ഷ്മം വീക്ഷിച്ച് അമേരിക്ക

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് മണിക്കൂറുകളോളം നിര്‍ണായകമായ ചര്‍ച്ച നടത്തി. ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവ പ്രാധാന്യത്തോടെയാണ് ലോകം ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ ഉറ്റ് നോക്കുന്നത്. ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള അന്തിമതീരുമാനം ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ എടുക്കുകയുള്ളുവെന്ന് സുഷമ ഈ ചര്‍ച്ചക്കിടെ സരീഫിനോട് തീര്‍ത്ത് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഒമാന്‍ തീരത്ത് സംഘര്‍ഷം കടുക്കവെയാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങിയിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചയെ അമേരിക്ക സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ അല്ലെങ്കില്‍ ഇറാനിയന്‍ ന്യൂക്ലിയര്‍ ഡീലിന്റെ പേരില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം സമീപകാലത്ത് അങ്ങേയറ്റം വഷളായിരുന്നു. ഈ വിഷയവും സരീഫും സുഷമയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു സരീഫ് ന്യൂ ഡല്‍ഹിയിലെത്തിയിരുന്നത്.

ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായി വരുന്നതിനിടെ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ നിശ്ചയിക്കാതെ സരീഫ് ഇന്ത്യയിലെത്തിയത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സരീഫ് ഇന്ത്യയിലെത്തിയിരുന്നത്. ഷോര്‍ട്ട് നോട്ടീസ് നല്‍കിയായിരുന്നു സരീഫ് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നത്. ഇന്ത്യയുടെ വ്യാപാര പരിഗണനകള്‍, ഊര്‍ജ സുരക്ഷിതത്വം, സാമ്പത്തിക താല്‍പര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് പുതിയ സര്‍ക്കാരായിരിക്കും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ് സുഷമ സരീഫിനോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിന് മേലുള്ള ഇളവുകള്‍ അവസാനിപ്പിക്കാന്‍ മെയ് രണ്ടിനായിരുന്നു അമേരിക്ക നിര്‍ണായക തീരുമാനമെടുത്തിരുന്നത്. ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ ഉറവിടമാണ് ഇറാനെന്നതിനാല്‍ അമേരിക്കയുടെ തീരുമാനം ഇന്ത്യക്ക് കനത്ത അടിയാണേകിയത്.
കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് 23.6 മില്യണ്‍ ടണ്‍ ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നത്. രാജ്യത്തെ എണ്ണ ആവശ്യങ്ങളുടെ പത്ത് ശതമാനം ഇറാനില്‍ നിന്നാണെത്തിയിരുന്നത്. ഇറാനും ലോക ശക്തികളും തമ്മില്‍ ഉണ്ടാക്കിയിരുന്ന കരാറില്‍ നിന്നും ട്രംപ് അമേരിക്കയെ പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഉപരോധം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category