1 GBP = 92.50 INR                       

BREAKING NEWS

അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് മമത; ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് യുപി മുഖ്യന്‍ യോഗി ആദിത്യനാഥ്; മമതയെ പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി; കൊല്‍ക്കത്തയിലെ ആക്രമങ്ങളുടെ പഴി പരസ്പരം ചാരി ബിജെപിയും തൃണമൂലും; അടുക്കാനാകാത്ത വിധം മോദിയും മമതയും അകലുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലെ ബിജെപി റോഡ്ഷോയ്ക്കിടെ അക്രമം ഉണ്ടായത് ദേശീയ തലത്തില്‍ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്നു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷമാണുണ്ടായത്. അമിത് ഷായുടെ റാലിയിലെ വാഹനത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസില്‍നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ ബിജെപി. പ്രവര്‍ത്തകരും അക്രമാസക്തരായി. വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ ബിജെപിയെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്ത് വന്നു.

കൊല്‍ക്കത്തയിലെ അക്രമങ്ങളിലൂടെ മമതയും മോദിയും തമ്മിലെ ഭിന്നത കൂടുകയാണ്. ഒരിക്കലും തൃണമൂലം ബിജെപിയും കൈകോര്‍ക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍. അതിനിടെ പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പോലും അംഗീകരിക്കുമെന്ന സൂചന തൃണമൂല്‍ നല്‍കിയിട്ടുണ്ട്. ബിജെപിയും തൃണമൂലിനെ ബംഗാളിലെ പ്രധാന എതിരാളിയായി കാണുന്നതോടെ ദേശീയ തലത്തില്‍ ഇവര്‍ തമ്മിലെ സഖ്യസാധ്യത പൂര്‍ണ്ണമായും അടയുകയാണ്.

കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നോര്‍ത്തുകൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബിജെപി. ദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത്. ബിജെപി റാലി കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബിജെപി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് ബിജെപി. പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടര്‍ന്നു.

തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് ബിജെപി. പ്രവര്‍ത്തകര്‍ സര്‍വകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഈ മേഖലയില്‍ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവര്‍ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനു പിന്നില്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു.

ബംഗാളിലെ അക്രമത്തെ തുടര്‍ന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി അറിയിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്. അക്രമത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും മമതാ ബാനര്‍ജിയെ പ്രചാരണം നടത്തുന്നതില്‍നിന്നു വിലക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. മമതയെ പിരിച്ചു വിടണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്.

മമതയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷായും നടത്തിയത്. കൊല്‍ക്കത്തയില്‍ നടന്ന റോഡ്ഷോയില്‍ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതില്‍ അസ്വസ്ഥരായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു- റോഡ് ഷോയ്ക്കു ശേഷം അമിത് ഷാ ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പറഞ്ഞു.

ബംഗാളില്‍ അവസാനഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിലൂടെയാണ് ഈ അക്രമങ്ങള്‍ക്കു ജനങ്ങള്‍ മറുപടി നല്‍കേണ്ടത്. സംസ്ഥാനത്ത് അക്രമങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category