1 GBP = 89.15INR                       

BREAKING NEWS

ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ഇന്‍ഷൂറന്‍സ് തുക ബാങ്കിലിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം മകളുടെ വിവാഹ ആവശ്യത്തിന് സമീപിച്ചപ്പോള്‍ തുക കാണാനില്ലെന്ന് ബാങ്ക് മാനേജര്‍; അക്കൗണ്ട് ഡെഡായി കിടക്കുകയാണ് എന്നല്ലാതെ കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറാവാതെ ബാങ്ക് അധികൃതര്‍; നടന്നു മടുത്തതോടെ പൊലീസില്‍ പരാതി നല്‍കി വീട്ടമ്മ; ഇന്ത്യന്‍ ബാങ്ക് മാനേജര്‍ക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു; ജപ്തി ഭീഷണിയുടെ പേരില്‍ വിദ്യാര്‍ത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്ത വാര്‍ത്തക്കിടെ ബാങ്കുകാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ വിദ്യാര്‍ത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്തക്കിടെ വടകരയില്‍ ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. അക്കൗണ്ടിലെ പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടമ്മ നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ബാങ്ക് വടകര ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഒഞ്ചിയം സ്വദേശിനി ഇല്ലത്ത സുഷമയാണ് പരാതിക്കാരി. 2004 ലാണ് സുഷമയുടെ ഭര്‍ത്താവ് മരിച്ചത്. അപ്പോള്‍ ലഭിച്ച ഇന്‍ഷൂറന്‍സ് തുകയായ 1,35,700 രൂപ സുഷമയുടെ 506803516 നമ്പര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ കല്ല്യാണ ആവശ്യാര്‍ത്ഥം പണത്തിന് അത്യാവശ്യമായപ്പോള്‍ ബാങ്കിലെ പണം എടുക്കാമെന്ന് ഇവര്‍ കരുതി. തുടര്‍ന്ന് 2018 അവസാനത്തോടെ സുഷമ ബാങ്കിലെത്തിയപ്പോഴാണ് ഇവര്‍ ഞെട്ടിപ്പോയത്. അക്കൗണ്ടില്‍ പണമില്ലെന്ന മറുപടിയായിരുന്നു ബാങ്ക് അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് സുഷമ ബാങ്ക് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും അക്കൗണ്ട് ഡെഡായി കിടക്കുകയായിരുന്ന മറുപടി നല്‍കി വീട്ടമ്മയെ തിരിച്ചയയ്ക്കുകയായിരുന്നു.

നിരാശയായ സുഷമ വിശദാംശം ലഭിക്കാനായി വിവാരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. എന്നാല്‍ ബാങ്കില്‍ നിന്നും കൃത്യമായ ഒരു മറുപടി ഇവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് നിരവധി തവണ ബാങ്കില്‍ കയറിയിറങ്ങിയിട്ടും അനുകൂലമായ മറുപടി ലഭിക്കാതെ വ ന്നതോടെ ഇവര്‍ വടകര ഡി വൈ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. വലിയ തുക അക്കൗണ്ടില്‍ ഉണ്ടായിട്ടും, അക്കൗണ്ട് ഡെഡായി കിടക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു.

വിശ്വാസ വഞ്ചനയ്ക്കാണ് പൊലീസ് കേസ്സെടുത്തത്. 2004 മുതല്‍ 2019 വരെ വടകര ബ്രാഞ്ചില്‍ മാനേജര്‍മാരായവര്‍ക്കെതിരെയാണ് കേസ്സെടുത്തത്. വടകര എസ് ഐ കെ പി ഷൈനിനാണ് കേസന്വേഷണ ചുമതല. സംഭവത്തില്‍ അനുകൂലമായ നടപടിയുണ്ടാവുമെന്ന വിശ്വാസത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുഷമ. അക്കൗണ്ടില്‍ ഇട്ട പണം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ലോണ്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ചെന്നാല്‍ ബാങ്കുകാരുടെ സമീപനം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category