1 GBP = 91.80INR                       

BREAKING NEWS

അറസ്റ്റു വാറണ്ട് ഉത്തരവ് കൈയില്‍ ലഭിച്ചതോടെ കല്‍ക്കത്ത തങ്കച്ചിയെ തേടി വനപാലകര്‍; ആര്‍ക്കും പിടികൊടുക്കാതെ പരിധിക്ക് പുറത്തേക്ക് മുങ്ങി തങ്കച്ചിയും; ജാമ്യം വ്യവസ്ഥയും ലംഘിച്ച് കോര്‍പ്പറേറ്റുകളുടെ ഇഷ്ടക്കാരി ഒളിവില്‍ കഴിയുന്നത് രോഗവസ്ഥയിലുള്ള മകളുമൊത്തെന്ന് സൂചന; ഡാബറിനും വിജയ്മല്യയ്ക്കും വരെ ആനക്കൊമ്പുകള്‍ എത്തിച്ചു നല്‍കിയ ഇടമലയാര്‍ ആനവേട്ട കേസ്സിലെ മുഖ്യപ്രതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സുഖമായി വാഴുന്നു

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: ഇടമലയാര്‍ ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൊല്‍ക്കത്ത തങ്കച്ചി വീണ്ടും പരിധിയിക്ക് പുറത്ത്. ജാമ്യം വ്യവസ്ഥ ലംഘിച്ച് കോര്‍പ്പറേറ്റുകളുടെ ഇഷ്ടക്കാരി ഒളിവില്‍ കഴിയുന്നത് രോഗവസ്ഥയിലുള്ള മകളുമൊത്തെന്ന് സൂചന. കോതമംഗലം കോടതിയില്‍ ഹാജരായശേഷം അപ്രത്യക്ഷയായ തങ്കച്ചിയെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ അറസ്റ്റു വാറണ്ടുമായി നെട്ടോത്തില്‍. ഇടമലയാര്‍ ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൊല്‍ക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി സിന്ധു ജാമ്യവ്യവസ്ഥ പ്രകാരം കഴിഞ്ഞമാസം 23-ന് കോതമംഗലം കോടതിയില്‍ ഹാജരാവേണ്ടതായിരുന്നു.


ഈ ദിവസം കസ്റ്റഡിയിലെടുക്കാന്‍ ലക്ഷ്യമിട്ട് വനപാലക സംഘം കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. ഇതുമനസ്സിലാക്കിയാകണം തങ്കച്ചി കോടതിയിലെത്തിയില്ല. തുടര്‍ന്നാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അധികൃതര്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് തങ്കച്ചിയെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി വനംവകുപ്പധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി അധികൃതരുടെ ആവശ്യം അംഗീകരിച്ച് ഉത്തരവും പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച ആദ്യം അറസ്റ്റുവാറണ്ട് അനുവദിച്ചുള്ള ഉത്തരവ് കൈയില്‍ക്കിട്ടിയതോടെയാണ് അധികൃതര്‍ തങ്കച്ചിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

മാസങ്ങള്‍ നീണ്ടുന്ന അന്വേഷണത്തിനൊടുവിലാണ് ഡാബറിലും വിജയ്മല്യയ്ക്കും വരെ ആനക്കൊമ്പുകള്‍ എത്തിച്ചുനല്‍കിയെന്ന് പറയപ്പെടുന്ന സിന്ധുവിനെ വനംവകുപ്പധികൃതര്‍ കൊല്‍ക്കത്തയില്‍ നിന്നും പിടികൂടിയത്. ഇവിടെ കോടതിയില്‍ തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നതിനപ്പുറമുള്ള വിവരമൊന്നും ഇവരെക്കുറിച്ച് അധികൃതര്‍ക്ക് കാര്യമായൊന്നും അറിയില്ലെന്നാണ് സൂചന. ഇടമലയാര്‍ ആനവേട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചിയുടെ ഉന്നതരുമായിള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം അധികൃതര്‍ക്ക് ബോദ്ധ്യമായത്.

ഡാബറും കിങ് ഫിഷര്‍ ഉടമ വിജയ് മല്യയുമൊക്കെയായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുന്നതിനായി വനംവകുപ്പധികൃതര്‍ ദിവസങ്ങളോളം കൊല്‍ക്കത്തയില്‍ തങ്ങി അന്വേഷണം നടത്തിയിരുന്നു.ഈയവസരത്തിലെല്ലാം ഒളി സങ്കേതങ്ങള്‍ മാറി മാറി ഇവര്‍ രക്ഷപെടുകയായിരുന്നു. എസിഎഫ് മനു സത്യന്‍ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ സിജോ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അടുത്തിടെ കൊല്‍ക്കത്തയില്‍ നടത്തിയ തിരച്ചിലിലാണ് തങ്കച്ചിയെ പിടികൂടിയത്.

തുടര്‍ന്ന് വനപാലകരുടെ സഹായത്തോടെ ഇവര്‍ കോടതമംഗലം കോടതിയില്‍ ഹാജരാവുകയും കേസന്വേഷണവുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.കൊല്‍ക്കത്തയില്‍ നിന്നും വനംവകുപ്പ് സംഘത്തിനൊപ്പമാണ് തങ്കച്ചി നെടുംമ്പാശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ ബന്ധുവിനൊപ്പം കാറില്‍കയറി സ്ഥലം വിട്ടു.പിന്നീട് ഇവര്‍ കോടതിയില്‍ എത്തുമ്പോഴും വനംവകുപ്പധികതരുടെ സംരക്ഷണം ലഭിച്ചിരുന്നു.അനുനയത്തില്‍ നിന്നശേഷം അധികൃതരെ കബളിപ്പിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

ജയിലില്‍ക്കഴിയുന്ന മകന്റെ റിമാന്റ് കാലാവധി ഈ മാസം 22ന് അസാനിക്കുന്ന സാഹചര്യത്തില്‍ ജാമ്യപേക്ഷ പരിഗണിക്കാനിടയുണ്ടെന്നും ഇത് അനുവദിച്ചാല്‍ മകന്‍ പുറത്തിറങ്ങുമെന്നും തുടര്‍ന്നായിരിക്കും തങ്കച്ചി കേസ്സില്‍ നടപടികള്‍ നേരിടാനെത്തുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. തൊണ്ടി വസ്തുക്കളുടെ മൂല്യത്താലും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.നൂറിലേറെ പ്രതികളുള്ള ഈ കേസില്‍ 500 കിലോയിലേറെ ആനക്കൊമ്പും 30 -ല്‍പ്പരം തോക്കുകളും കണ്ടെടുത്തിരുന്നു. ഫോറസ്റ്റ് വിജിലന്‍സ് സി സി എഫ് സുരേന്ദ്രകുമാര്‍,പെരിയാര്‍ ടൈഗര്‍ പ്രോജക്ട് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ അമിത് മല്ലിക് തുടങ്ങിയവരുള്‍പ്പെട്ട അന്വേഷക സംഘമാണ് ആദ്യഘട്ടത്തില്‍ തങ്കച്ചിയെ കണ്ടെത്താന്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

ഈ കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഈഗിള്‍ രാജന്‍, കൂട്ടാളികളായ ഉമേഷ് അഗര്‍വാള്‍, അജിബ്രൈറ്റ് തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊല്‍ക്കത്തക്ക് തിരിച്ചത്. കോര്‍പ്പറേറ്റുകള്‍ക്ക് കൊമ്പുകള്‍ നല്‍കിയതില്‍ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാന കണ്ടെത്തല്‍. കൊല്‍ക്കത്ത തങ്കച്ചിയെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികള്‍ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.

ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാര്‍ത്ഥ പേര് സിന്ധു എന്നാണെന്നും ഈ ഘട്ടത്തില്‍ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളായി കൊല്‍ക്കത്തകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്കച്ചി കൂടുതല്‍ ബന്ധംപുലര്‍ത്തിയിരുന്നത് ഉമേഷ് അഗര്‍വാളുമായിട്ടായിരുന്നെന്നും ഡാബര്‍ ഉള്‍പ്പെടെ നിരവധി കമ്പിനിക്കും വിജയ് മല്യ ഉള്‍പ്പെടെ നിരവധിപ്രമുഖര്‍ക്കും തങ്കച്ചിയുള്‍പ്പെട്ട സംഘം ആനക്കൊമ്പുകള്‍ നല്‍കിയിട്ടുണ്ടന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തില്‍ അധികൃതര്‍ക്ക് വ്യക്തമായിട്ടുള്ളത്. ഈ സ്ഥിതിയില്‍ തങ്കച്ചിയുടെ ഇടപാടുകള്‍ പലകോടികള്‍ക്കുമുകളില്‍ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ നിരവധി പ്രമുഖര്‍ കേസില്‍ കുടുങ്ങുമെന്നുമാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category