1 GBP = 85.50 INR                       

BREAKING NEWS

സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അല്‍ ഖ്വത്താനി; ആരാധകരുടെ സ്വന്തം ദനയുടെ അപ്രതീക്ഷിത മരണം ഹൃദയ സ്തംഭനത്തെ തുടര്‍ന്ന്; ആദരാഞ്ജലി അര്‍പ്പിച്ചിച്ച് സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

ദുബായ്: സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അല്‍ ഖ്വത്താനി അന്തരിച്ചു. കുഞ്ഞു താരത്തിന്റെ അപ്രതീക്ഷിതമായ ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. ഒമ്പത് വയസായിരുന്നു.ദനയുടെ പിതാവ് അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. ദനയും രണ്ട് സഹോദരിമാരും ചേര്‍ന്ന് സ്നാപ് ചാറ്റിലൂടെ വീട്ടിലെ എല്ലാകാര്യങ്ങളും പങ്കുവയ്ക്കുകയായിരുന്നു. അതിലൂടെയാണ് ദന തരംഗമായത്.

സ്നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകര്‍ക്കിടയില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ദന അന്തരിച്ചെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ദനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ദനയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. അതേസമയം ദനയുടെ അവസാന സ്നാപ് ചാറ്റ് വീഡിയോ അച്ഛന്‍ അവളുടെ മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ പങ്ക് വെച്ചിരുന്നു. അവളുടെ സഹോദരിമാരും അച്ഛനും ഷോപ്പിങ് നടത്തുന്നതാണ് വീഡിയോ. എന്നാല്‍ ദന ഷോപ്പിംഗിന് പോയിരുന്നില്ല. ദനയുടെ മരണ വാര്‍ത്ത പുറത്തു വന്നതോടെ ഈ വീഡിയോയും വൈറലായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category