1 GBP = 91.80INR                       

BREAKING NEWS

കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കിന് യുകെ മലയാളി സംഘടനകളുമായി സംവദിക്കുവാന്‍ യുക്മയുടെ നേതൃത്വത്തില്‍ വേദിയൊരുങ്ങുന്നു

Britishmalayali
സജീഷ് ടോം

യുകെ സന്ദര്‍ശനത്തിനെത്തുന്ന കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടര്‍ തോമസ് ഐസക്കിനും കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ഫിലിപ്പോസ് തോമസിനും ബ്രിട്ടണിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി സംവദിക്കുവാന്‍ യുക്മ വേദിയൊരുക്കുന്നു. യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ (യൂണിയന്‍ ഓഫ് യുകെ മലയാളി അസ്സോസിയേഷന്‍സ്) ആതിഥേയത്വത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്നതാവും ഈ പരിപാടി.

മനോജ്കുമാര്‍ പിള്ള പ്രസിഡന്റായ യുക്മയുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്തിനുശേഷം നടക്കുന്ന ആദ്യ ബഹുജനപരിപാടി തന്നെ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്തുവാന്‍ സാധിക്കുന്നത് സംഘടനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.

പ്രളയദുരിതത്തില്‍ അകപ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ധനസമാഹരണം നടത്തുകയുമെല്ലാം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികളുടെ പിന്തുണയും ഇതിനായി തേടുന്നുണ്ട്. മുന്‍പ് ഗള്‍ഫ് നാടുകളില്‍ വിജയകരമായി നടപ്പിലാക്കിയ പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളികള്‍ക്കിടയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രിയും സംഘവും യുകെയിലെത്തുന്നത്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പ്രവാസി മലയാളികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ക്ക് അവസരമുണ്ടായിരിക്കും. കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമനും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവര്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസിനെ നേരത്തെ അറിയിക്കേണ്ടതാണ് (Mobile number: 07985641921)

മിഡ്‌ലാന്റ്സിലെ വൂസ്റ്റര്‍ഷെയറില്‍ യുക്മ ദേശീയ ഭരണസമിതിയുടേതായി സംഘടിപ്പിക്കപ്പെടുന്ന ആദ്യപരിപാടിയാണിത്. യുക്മ മിഡ്‌ലാന്റ്സ് റീജിയണല്‍ സെക്രട്ടറി നോബി ജോസിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ ദേശീയ കമ്മറ്റിയുടെ ആദ്യ ബഹുജന പരിപാടി വൂസ്റ്ററില്‍ വച്ച് തന്നെ നടത്തുവാന്‍ ദേശീയ ഭരണസമിതി തീരുമാനിച്ചത്. മിഡ്‌ലാന്റ്‌സിലെത്തുന്ന മന്ത്രിയെയും സംഘത്തെയും സ്വീകരിക്കുവാന്‍ റീജണല്‍ പ്രസിഡന്റ് ബെന്നി പോള്‍, നാഷണല്‍ കമ്മറ്റി അംഗം സന്തോഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

നാളെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ലണ്ടനിലെ മോണ്ട്കാം ഹോട്ടലില്‍ നടക്കുന്ന കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ യൂറോപ്പ് മേഖലാ ഉദ്ഘാടനത്തില്‍ യുക്മ പ്രതിനിധികളും പങ്കെടുക്കും. ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് യുക്മയെ പ്രതിനിധീകരിക്കുന്നത്.
വൂസ്റ്ററില്‍ പൊതുപരിപാടി നടക്കുന്ന വേദിയുടെ വിലാസം
Hanley Ctsale High School, Church End, Hanley Castle, Worcester, United Kingdom  WR8 0BL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category