1 GBP = 85.50 INR                       

BREAKING NEWS

ബേസിംഗ് സ്റ്റോക്കില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ നാളെയും മറ്റന്നാളും

Britishmalayali
kz´wteJI³

ബേസിംഗ് സ്റ്റോക്ക് മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തിലുള്ള യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ഇടവക ദിനവും നാളെയും മറ്റന്നാളും വെള്ളി, ശനി ദിവസങ്ങളില്‍ കൊണ്ടാടും. പെരുന്നാള്‍ ദിനത്തില്‍ വി. കുര്‍ബാനയ്ക്ക് മാത്യൂസ് എബ്രഹാം കാശീശാ മുഖ്യ കാര്‍മ്മികത്വം വഹിച്ച് അനുഗ്രഹിക്കും. പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളെയും നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവകയുടെ വികാരി ഫാ. ഡോ. ബിജു ചിറത്തിലാട്ട് നേതൃത്വം നല്‍കും.

കാര്യപരിപാടി നാളെ വെള്ളിയാഴ്ച രാവിലെ 8. 30ന് കൊടിയേറ്റ് തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥന, കൈമുത്ത്, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10ന് വി. കുര്‍ബാന തുടര്‍ന്ന് കൈമുത്ത്, അപ്പം കോഴി നേര്‍ച്ച വിളമ്പ്, പ്രദക്ഷിണം, ആശിര്‍വാദം, ലേലം, നേര്‍ച്ച സദ്യ, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: ബിജു ചിറത്താലാട്ട് - 07460235878, ഷിബു - 07825169330, മനോജ് - 07886215873, സുനില്‍ - 07481901597
ദേവാലയത്തിന്റെ വിലാസം
Good Shepherd Church, Winklebury Way, Basingstoke, RG23 8BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category