1 GBP = 85.50 INR                       

BREAKING NEWS

മന്ത്രി തോമസ് ഐസക് ജിഎംഎയെ തേടി ഗ്ലോസ്റ്ററിലേക്ക്; പ്രളയ ദുരിത ബാധിതര്‍ക്ക് അഞ്ചാമത്തെ വീട് നിര്‍മ്മിച്ചു നല്‍കുന്ന ജിഎംഎയ്ക്കിത് അഭിമാന നിമിഷം

Britishmalayali
റോബി മേക്കര

ഗ്ലോസ്റ്റര്‍: മന്ത്രി തോമസ് ഐസക് ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. പ്രളയാനന്തര കേരളത്തെ ചേര്‍ത്തു പിടിച്ചു ഇതിനോടകം നാലു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി അഞ്ചാമത്തെ വീടിന്റെ നടപടികള്‍ തുടങ്ങിയ ജിഎംഎ എന്ന അസോസിയേഷനെ നേരില്‍ കണ്ട് അഭിനന്ദിക്കുവാന്‍ ആണ് തോമസ് ഐസക് ഗ്ലോസ്റ്ററിലേക്ക് നേരിട്ട് എത്തുന്നത്. മറ്റന്നാള്‍ ശനിയാഴ്ച രാവിലെ ആണ് ധനമന്ത്രി ഗ്ലോസ്റ്ററില്‍ എത്തുന്നത്.

തിരക്ക് പിടിച്ച യുകെ സന്ദര്‍ശനത്തിനിടയില്‍ ഗ്ലോസ്റ്റര്‍ ഷെയര്‍ സന്ദര്‍ശിക്കുവാനായി തോമസ് ഐസക് വരുന്നത് പ്രളയത്തോടനുബന്ധിച്ചും അതിനു മുമ്പും പിമ്പും ഒക്കെയായി ജിഎംഎ നടത്തിയ നിരവധിയായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചു കൊണ്ടു കൂടിയാണ്. ലാ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ എല്ലാം യുകെയിലെ മറ്റ് അസോസിയേഷനുകള്‍ക്ക് മുമ്പില്‍ തല ഉയര്‍ത്തി ജിഎംഎ കാരുണ്യ പ്രവര്‍ത്ത മേഖലയിലും അതീവ ശ്രദ്ധ ചെലുത്താറുണ്ട്.

ഈ വര്‍ഷം നടത്തിയ ചരിറ്റി പ്രവര്‍ത്തനത്തില്‍ നിന്നം രണ്ടായിരം പൗണ്ട് ഗ്ലോസറ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിന് സംഭാവന നല്‍കി കഴിഞ്ഞു. ജിഎംഎ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നിലനില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ഈ വരുന്ന ശനിയാഴ്ച രാവിലെ മന്ത്രി തോമസ് ഐസക്കിനെ കാണുവാനും സംവദിക്കുവാനുമായി ഗ്ലോസ്റ്റര്‍ഷെയറിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category