1 GBP = 85.50 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും വലിയ കുടിയന്മാരുടെ പട്ടികയില്‍ വെജിറ്റേറിയന്‍ പ്രേമികളായ ഇന്ത്യക്കാരും.... സായിപ്പന്മാര്‍ മുമ്പിലെത്തിയ സര്‍വേയില്‍ ആറാം സ്ഥാനം അലങ്കരിച്ച് ഇന്ത്യയും; വെജിറ്റേറിയന്മാര്‍ ഭരിക്കുന്ന രാജ്യത്തെ മദ്യപാന ചരിത്രം ആരെയും ഞെട്ടിപ്പിക്കുന്നത്

Britishmalayali
kz´wteJI³

ദ്യപാനത്തിന്റെ കാര്യത്തില്‍ യുകെയിലെ മുതിര്‍ന്നവര്‍ ലോകത്തില്‍ ഏറ്റവും മുന്നിലാണെന്ന സര്‍വേഫലം പുറത്തു വന്നു. ഇതു പ്രകാരം ബ്രിട്ടീഷുകാര്‍  12 മാസത്തിനിടെ ശരാശരി 51.1 പ്രാവശ്യമെങ്കിലും മദ്യപിച്ചിട്ടുണ്ടെന്നും അഥവാ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും മദ്യപിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. മദ്യപാനത്തിന്റെ കാര്യത്തില്‍ ആഗോളശരാശരി 12മാസത്തിനിടെ 33 പ്രാവശ്യമാണെന്ന് അറിയുമ്പോഴാണ് ബ്രിട്ടീഷുകാരുടെ മദ്യപാനശീലം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കുടിയന്‍മാരുടെ പട്ടികയില്‍ വെജിറ്റേറിയന്‍ പ്രേമികളായ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട്.

എട്ടാമത് വാര്‍ഷിക ഗ്ലോബല്‍ ഡ്രഗ്സ് സര്‍വേയില്‍ സായിപ്പന്‍മാര്‍ മുമ്പില്‍ എത്തിയപ്പോള്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വെജിറ്റേറിയന്‍മാര്‍ ഭരിക്കുന്ന രാജ്യത്തെ മദ്യപാന ചരിത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ 36 രാജ്യങ്ങളില്‍ നിന്നുള്ള ഇത് സംബന്ധിച്ച വിവരങ്ങളാണ് പുതിയ സര്‍വേയിലൂടെ പുറത്ത് വന്നിരിക്കുന്നത്. 12 മാസത്തിനിടെ 50.3 പ്രാവശ്യം മദ്യപിച്ച യുഎസുകാരാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്. 47.9 പ്രാവശ്യം വെള്ളമടിച്ച കാനഡക്കാര്‍ മൂന്നാം സ്ഥാനത്തും 47.4 പ്രാവശ്യം മദ്യപിച്ച ഓസ്ട്രേലിയക്കാര്‍ നാലാംസ്ഥാനത്തും 41.7 പ്രാവശ്യം മദ്യപിച്ച ഡെന്‍മാര്‍ക്കുകാര്‍ അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു. ആറാം സ്ഥാനത്തുള്ള ഇന്ത്യക്കാര്‍ 12 മാസങ്ങള്‍ക്കിടെ ചുരുങ്ങിയത് 41 തവണയെങ്കിലും മദ്യപിച്ചവരാണ്.

അയര്‍ലണ്ട്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലന്‍ഡ്, എന്നീ രാജ്യങ്ങള്‍ ആദ്യത്തെ പത്തു രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പുതിയ സര്‍വേഫലം കഴിഞ്ഞ ആഴ്ച പുറത്തു വന്ന ഒരു പ്രധാനപ്പെട്ട പഠനഫലത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. അതായത് പത്തു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറച്ചു മദ്യം മാത്രമാണ് ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ കഴിക്കുന്നതെന്നായിരുന്നു ഈ പഠനത്തിലൂടെ കണ്ടെത്തിയത്. ബ്രിട്ടീഷുകാരിലെ യുവജനങ്ങള്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെക്കാള്‍ ആത്മനിയന്ത്രണം പാലിക്കുന്നവരായതിനാല്‍ ആയിരിക്കണം കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പഠനഫലത്തിലൂടെ പ്രതിഫലിക്കുന്നതെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.

ഗ്ലോബല്‍ ഡ്രഗ്സ് സര്‍വേ നടത്തി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ്. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ 5400 പേരെയാണ് സര്‍വേയ്ക്ക് വിധേയരാക്കിയത്. ഇതിനു പുറമെ ലോകമാകമാനമുളള 1,20,000 പേരെയും സര്‍വേയില്‍ ഭാഗഭാക്കാക്കിയിരുന്നു. നിലവില്‍ വളരെ കുറച്ചു പേര്‍ മാത്രമേ മദ്യപിക്കുന്നുള്ളൂവെങ്കിലും അവരില്‍ മിക്കവരും തികച്ചും അപകടകരമായ തോതിലാണ് മദ്യപിക്കുന്നതെന്നാണ് ഗ്ലോബല്‍ ഡ്രഗ് സര്‍വേയുടെ സ്ഥാപകനായ പ്രഫ. ആദം വിന്‍സ്റ്റോക്ക് വെളിപ്പെടുത്തുന്നത്.

മറ്റു നിരവധി യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയില്‍ കൗമാരക്കാരിലെ മദ്യപാന ശീലം നാടകീയമായ രീതിയില്‍ കുറയുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയത്. അതായത് 2002നും 2014നും ഇടയിലുള്ള ഇതു സംബന്ധിച്ച പ്രവണത ഈ റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇതു പ്രകാരം ഇംഗ്ലണ്ടിലെ കൗമാരക്കാരില്‍ സ്പിരിറ്റിന്റെയും ബിയറിന്റെയും ഉപയോഗം നല്ല തോതിലാണ് കുറഞ്ഞിരിക്കുന്നത്.  മുതിര്‍ന്നവര്‍ ആഴ്ചയില്‍ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം കഴിക്കരുതെന്നാണ് നിലവിലെ എന്‍എച്ച്എസ് ഗൈഡ്ലൈനുകള്‍ നിര്‍ദേശിക്കുന്നത്. അതു പ്രകാരം ആഴ്ചയില്‍ ആറ് പിന്റ്സ് ബിയര്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category