1 GBP = 92.50 INR                       

BREAKING NEWS

ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രഭാഷണം നടത്താന്‍ സ്വാമി ചിദാനന്ദപുരി എത്തുന്നു; സ്വാഗതമേകാന്‍ എട്ടു എംപിമാര്‍ അടങ്ങുന്ന പൗര സ്വീകരണം; ജൂണ്‍ ആറിന് നടക്കുന്ന പരിപാടിക്കുള്ള പ്രവേശന പാസുകള്‍ ഇനി ലഭ്യമല്ല; ഭഗവദ് ഗീതയുടെ രാഷ്ട്രീയത്തില്‍ ചര്‍ച്ച

Britishmalayali
എ പി രാധാകൃഷ്ണന്‍

ലണ്ടന്‍: കേരളത്തില്‍ ആധ്യാല്‍മിക മുന്നേറ്റത്തിന് കരുത്തു നല്‍കുന്ന കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാ ധിപതി സ്വാമി ചിദാനന്തപുരി അടുത്ത മാസം യുകെയില്‍ എത്തുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ അസംബ്ലി ഹാളില്‍ നടക്കുന്ന പ്രഭാഷണമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടിയിലെ മുഖ്യ ഇനം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യ വികാരം ഉയര്‍ത്തുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ബോബ് ബ്ലാക്ക്മാന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളവുമായി ഉറ്റ ബന്ധമുള്ള മാര്‍ട്ടിന്‍ ഡേ എംപിയെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഇതോടെ എട്ടോളം എംപിമാരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ബ്രക്സിറ്റ് ചര്‍ച്ചകളുമായി എംപിമാര്‍ സജീവ ചര്‍ച്ചകളും തെരേസ മേ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച ശക്തമായ ഊഹാപോഹങ്ങളും പ്രചരിക്കുന്നതിനാല്‍ ഇതിനെ ആശ്രയിച്ചായിരിക്കും കൂടുതല്‍ നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കുക.

സ്വാമി ചിദാനന്ദപുരിയുടെ ശബ്ദം ജനാധിപത്യത്തിന്റെ കളി തൊട്ടിലായ ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹൗസസ് ഓഫ് പാര്‍ലമെന്റില്‍ മുഴങ്ങി കേള്‍ക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. നൂറ്റാണ്ടുകളായി നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്ന പാര്‍ലമെന്റിലെ കമ്മിറ്റി ഹാളില്‍ ജൂണ്‍ 6 വ്യാഴാഴ്ച വൈകീട്ട് ഭഗവദ് ഗീതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയില്‍ എംപിമാര്‍ ഉള്‍പെടെ നിരവധി പേര്‍ പങ്കെടുക്കും.

ജൂണ്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ യുകെ പര്യടനത്തില്‍ നിരവധി പൊതു സ്വകാര്യ പരിപാടികളില്‍ ആണ് സംഘാടകരായ സദ്ഗമയ ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിന്റെ ആത്മീയ തേജസ്സും ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും സര്‍വോപരി കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുകെ സന്ദര്‍ശനം നടത്തുന്നത്.

യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പൊതു, പരിപാടികളില്‍ സ്വാമി ചിദാനന്ദപുരി പങ്കെടുക്കും. സത്യമേവ ജയതേ എന്ന വിശ്വവിഖ്യാത നാമം ആണ് ഏകദേശം രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് സദ്ഗമയ ഫൗണ്ടേഷന്‍ നല്‍കിയിരിക്കുന്നത്.

കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും നന്മ ഉണ്ടാക്കുവാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ 'സത്യമേവ ജയതേ' എന്ന പരിപാടി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.

പ്രാദേശിക എംപിയുടെ നേതൃത്വത്തില്‍ ജൂണ്‍ 6 ന് കാലത്ത് 10 മണിക്ക് സ്വാമി ചിദാനന്ദപുരി ഔദ്യോഗികമായി പാര്‍ലമെന്റ് സന്ദര്‍ശിക്കും, പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് പത്തില്‍ താഴെ മാത്രം ആളുകള്‍ ആയിരിക്കും സ്വാമിജിയുടെ ഔദ്യോഗിക സന്ദര്‍ശനത്തില്‍  പങ്കെടുക്കുക. യുകെയിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപെട്ട ഹൈന്ദവ സമാജ പ്രവര്‍ത്തകര്‍ ആണ് സ്വാമിജിയെ അനുഗമിക്കുക എന്ന് സംഘടകര്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും എന്ന് കരുതുന്ന സന്ദര്‍ശനവും ചര്‍ച്ചകള്‍ക്കും ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് പിന്നീട് ഹൈന്ദവ നേതാക്കളുമായി നിരവധി ചര്‍ച്ചകള്‍ നടത്തും.

അതിനുശേഷം വൈകിട്ട് ആറു മണിക്ക് പാര്‍ലമെന്റില്‍ വരുന്ന സ്വാമിജി വൈകിട്ട് ആറര മുതല്‍ എട്ടര വരെ നടക്കുന്ന 'ഭഗവദ് ഗീതയുടെ രാഷ്ട്രീയം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും ചോദ്യോത്തര പരിപാടിയും നടത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കപ്പെടുന്ന പരിപാടി ഇതിനോടകം തന്നെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു എന്നുള്ളത് തന്നെ സ്വാമി ചിദാനന്ദപുരി യുടെ ജനകീയ പരിവേഷം ആണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രവേശനം റദ്ദ് ചെയ്താല്‍ ആ ഒഴിവുകള്‍ നികത്താന്‍ ഈ മാസം 30ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രജിസ്ട്രേഷന്‍ നടത്താന്‍ മറ്റുള്ളവര്‍ക്ക് സൗകര്യം ലഭ്യമാണ്.

സ്വാമി ചിദാനന്ദപുരി യുടെ മറ്റ് സ്ഥലങ്ങളിലെ പരിപാടികള്‍ക്കുള്ള രജിസ്ട്രേഷന്‍ വളരെ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആയിരങ്ങളെ പ്രതീക്ഷിക്കുന്ന ബര്‍മിങ്ങാം ഹിന്ദു മഹാ സമ്മേളനം, ക്രോയ്ഡോണ്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് എന്നീ പരിപാടികളിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ വേദിയുടെ വിലാസം
The Assembly Hall, Harris Academy Purley, Kendra  Hall Road, Croydon, CR2 6DT
കൂടുതല്‍ വിവരങ്ങള്‍ക്ക് സദ്ഗമയ ഫൗണ്ടേഷനുമായി ബന്ധപ്പെടുക 
07932635935, 07414004646, 07846145510, 07894878196

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category