1 GBP = 88.30 INR                       

BREAKING NEWS

ഇനി തീ പിടിക്കുമോ എന്ന് ഭയക്കേണ്ട; അഗ്‌നിക്കിരയായ പാരീസിലെ നോത്തര്‍ഡാം കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ കൂറ്റന്‍ സ്വിമ്മിംഗ് പൂള്‍ തീര്‍ത്തേക്കും; 850 വര്‍ഷം പഴക്കമുള്ള ആര്‍ക്കിടെക് വിസ്മയം പുനര്‍നിര്‍മിക്കുമ്പോള്‍ സംഭവിക്കുന്നത്

Britishmalayali
kz´wteJI³

ഴിഞ്ഞ മാസം പാരീസില്‍ അഗ്‌നിക്കിരയായ ചരിത്രപ്രാധാന്യമുള്ള നോത്തര്‍ഡാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുന്ന വേളയില്‍ വിസ്മയകരമായ നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വരുന്നത്. കത്തീഡ്രല്‍ ഇനിയുമൊരു അഗ്‌നിബാധയ്ക്ക് വിധേയമാകാതിരിക്കാന്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ ഒരു സ്വിമ്മിംഗ് പൂള്‍ നിര്‍മിക്കണമെന്ന വ്യത്യസ്തമായ നിര്‍ദേശമാണ് അതില്‍ ഏറെ ശ്രദ്ധേയം. 850 വര്‍ഷം പഴക്കമുള്ള ആര്‍ക്കിടെക് വിസ്മയം പുനര്‍നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരു പ്രമുഖ ആര്‍ക്കിടെക്ചര്‍ ഫേമാണ് കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മിക്കുകയെന്ന വ്യത്യസ്തമായ നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഈ കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും കത്തിനശിച്ച് നിലംപറ്റിയിരുന്നു. തുടര്‍ന്ന് കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുന്നതിനായി ലോകമാകമാനമുള്ള ആര്‍ക്കിടെക്ടുകള്‍ക്കായി ഒരു ഇന്റര്‍നാഷണല്‍ മത്സരം തന്നെ ഫ്രഞ്ച് പ്രധാനമന്ത്രി എഡൗര്‍ഡ് ഫിലിപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍കോണ്‍ പ്രത്യേക കാബിനറ്റ് മീറ്റിംഗും വിളിച്ച് ചേര്‍ത്തിരുന്നു. കാലത്തിനനുസരിച്ചുള്ള വെല്ലുവിളികളെ നേരിടുന്നതിന് പര്യാപ്തമായ വിധത്തില്‍ കത്തീഡ്രലിന്റെ ഗോപുരത്തെ മാറ്റിയെടുക്കുന്നതിനുള്ള മത്സരമാണിതെന്നായിരുന്നു ഫിലിപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആര്‍ക്കിടെക്ടുകള്‍ വ്യത്യസ്തമായ നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ സ്വിമ്മിംഗ്പൂള്‍ നിര്‍മിക്കുകയെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത് യുഎല്‍എഫ് മെജെര്‍ഗ്രെന്‍ ആര്‍ക്കിടെക്സ് (യുഎംഎ) ആണ്.  എന്നാല്‍ 12ാം നൂറ്റാണ്ടിലെ ഗോത്തിക് കത്തീഡ്രലിനെ തീപിടിത്തത്തിന് മുമ്പുള്ള വിധത്തിലേക്ക് പുനര്‍നിര്‍മിക്കണമെന്ന് നിര്‍ബന്ധമുള്ള പരമ്പരാഗത വാദികളെ യുഎംഎയുടെ വ്യത്യസ്തമായ നിര്‍ദേശം രോഷാകുലരാക്കിയിട്ടുണ്ട്. കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ ഏതാണ്ട് എല്ലാ ഏരിയയെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മിക്കണമെന്നാണ് സ്റ്റോക്ക്ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎംഎ നിര്‍ദേശിച്ചിരിക്കുന്നത്.

ആധുനികവും പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതുമായ ഒരു സമുച്ചയമായി ഈ കത്തീഡ്രലിനെ പുനര്‍നിര്‍മിക്കാനുള്ള പ്ലാനാണ് പ്രമുഖ ആര്‍ക്കിടെക്ടായ വിന്‍സെന്റ് കല്ലെബൗട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്വയം പര്യാപ്തവും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതുമായ കെട്ടിടമായി കത്തീഡ്രലിനെ മാറ്റുന്ന പ്ലാനുകളാണ് വിന്‍സെന്റ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനായി കത്തീഡ്രലിന് മേല്‍ പ്രത്യേക ക്രിസ്റ്റല്‍ ഗ്ലാസുകള്‍ സ്ഥാപിച്ച് പ്രകാശം ആകര്‍ഷിച്ച് കെട്ടിടത്തെ ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കാമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. തീപിടിത്തത്തില്‍ നശിച്ചിരിക്കുന്ന മേല്‍ക്കൂരയെ ഒരു വലിയ ഗ്രീന്‍ഹൗസാക്കി മാറ്റാമെന്ന നിര്‍ദേശമാണ് ആര്‍ക്കിടെക്ട്സ് സ്റ്റുഡിയോ എന്‍എബി സമര്‍പ്പിച്ചിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category