1 GBP = 88.30 INR                       

BREAKING NEWS

റിച്ചര്‍ സൗണ്ട്സ് ഉടമ 60-ാം വയസില്‍ റിട്ടയര്‍ ചെയ്യാനായി സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഉടമാവകാശവും ജീവനക്കാര്‍ക്ക് കൈമാറി; ഒപ്പം ഓരോ വര്‍ഷത്തെയും സേവനത്തിന് 1000 പൗണ്ട് വീതം പ്രതിഫലവും നല്‍കി

Britishmalayali
kz´wteJI³

പ്രമുഖ മ്യൂസിക് ചെയിനായ റിച്ചര്‍ സൗണ്ട്സ് ഉടമ ജൂലിയന്‍ റിച്ചര്‍ തന്റെ  60ാം വയസില്‍ റിട്ടയര്‍ ചെയ്യുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ഇതിനായി തന്റെ സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഉടമാവകാശവും ജീവനക്കാര്‍ക്ക് കൈമാറിയിരിക്കുകയാണ് അദ്ദേഹം. ഇതിനൊപ്പം ഓരോ വര്‍ഷത്തെയും സേവനത്തിന് ജീവനക്കാര്‍ക്ക് 1000 പൗണ്ട് വീതം പ്രതിഫലം നല്‍കി മാതൃക കാട്ടാനും റിച്ചര്‍ മറന്നില്ല. തന്റെ 522 ജോലിക്കാര്‍ക്കാണ് റിച്ചര്‍  ഈ അപൂര്‍വമായ അനൂകുല്യങ്ങള്‍ അനുവദിച്ച് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇത്തരത്തില്‍ മൊത്തം 3.5 മില്യണ്‍ പൗണ്ടാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തന്റെ സ്റ്റോറിന്റെ ആദ്യ ബ്രാഞ്ച് റിച്ചര്‍ തന്റെ 19ാ-ം വയസില്‍ ആരംഭിച്ചത് 1978ല്‍ ലണ്ടന്‍ ബ്രിഡ്ജിലായിരുന്നു.

പുതിയ നീക്കത്തിന്റെ ഭാഗമായി റിച്ചര്‍ തന്റെ കമ്പനിയുടെ ഓഹരിയുടെ 60 ശതമാനവും എംപ്ലോയീ ഓണര്‍ഷിപ്പ് ട്രസ്റ്റിനാണ് കൈമാറുന്നത്. ഇതു പ്രകാരം ഈ ട്രസ്റ്റായിരിക്കും 522 തൊഴിലാളികള്‍ക്കായി റിച്ചര്‍ സൗണ്ട്സിന്റെ 53 സ്റ്റോറുകള്‍ ഇനി നടത്തുന്നത്. തന്റേത് മാത്രമായി 9.2 മില്യണ്‍ പൗണ്ട് തന്റേതായി നിലനിര്‍ത്തിക്കൊണ്ടാണ് റിച്ചര്‍ 3.5 മില്യണ്‍ പൗണ്ട് തൊഴിലാളികള്‍ക്ക് മുന്‍കാല ശമ്പളമായി തുല്യമായി വീതിച്ചു നല്‍കുന്നത്. ഇതു പ്രകാരം റിച്ചര്‍ സൗണ്ട്സിന് വേണ്ടി മുമ്പ് ജോലി ചെയ്ത ഓരോ വര്‍ഷത്തിനും 1000 പൗണ്ട് വീതം വച്ചായിരിക്കും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.

ഇതു പ്രകാരം ഒരു തൊഴിലാളിക്ക് ശരാശരി 8000 പൗണ്ട് വീതം വച്ചാണ് ലഭിക്കുന്നത്. ഇതു പ്രകാരം ദീര്‍ഘകാലം ഈ കമ്പനിയില്‍ ജോലി ചെയ്തവര്‍ക്ക് വന്‍ തുകയായിരിക്കും കൈയില്‍ വരുന്നത്. റിച്ചറിന്റെ അപ്രതീക്ഷിതമായ ഈ നീക്കം റിച്ചര്‍ സൗണ്ട്സിന്റെ ലണ്ടന്‍ ബ്രിഡ്ജ് ബ്രാഞ്ചിലെ  ജീവനക്കാരെയും കസ്റ്റമര്‍മാരെയും ഒരു പോലെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. നിനച്ചിരിക്കാതെ ലഭിക്കുന്ന ഈ തുക താന്‍ കടങ്ങള്‍ വീട്ടാനും ആദ്യ വീട് വാങ്ങുന്നതിന് മോര്‍ട്ട്ഗേജ് ലഭിക്കാനും ഉപയോഗിക്കുമെന്നാണ് ഈ സ്റ്റോറിന്റെ ഡെപ്യൂട്ടി മാനേജരായ ചാര്‍ലി സ്മിത്ത് പറയുന്നത്.

തന്റെ മരണത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടാകുന്ന രീതിയില്‍ കമ്പനിയെ ട്രസ്റ്റാക്കി മാറ്റാനാണ് താന്‍ പദ്ധതിയിടുന്നതെന്നാണ് ഇന്നലെ തന്റെ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തുന്നതിനിടെ റിച്ചര്‍ സൗണ്ട്സ് വിശദീകരിച്ചിരിക്കുന്നത്. നിലവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തനിക്ക് 60 വയസായതിനാല്‍ ഇപ്പോഴാണ് ഇതിന് തുടക്കം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം നടത്താന്‍ ആരംഭിച്ചിരിക്കുന്നതെന്നും റിച്ചര്‍ പറയുന്നു. ഇതിലൂടെ ഈ പരിവര്‍ത്തനം സുഗമമായി നീങ്ങുന്നുവെന്ന് തനിക്കുറപ്പ് വരുത്താനാവുമെന്നും തനിക്കുമിതില്‍ ഭാഗഭാക്കാകാനുമാകുമെന്നും റിച്ചര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category