1 GBP = 85.50 INR                       

BREAKING NEWS

ഇന്ത്യയില്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നു; പള്ളികളും വിശ്വാസികളും തെരുവില്‍ ആക്രമിക്കപ്പെടുന്നു; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ സബ്മിഷന്‍; ഇന്ത്യയോട് വിശദീകരണം തേടുമെന്ന് തെരേസ മേ

Britishmalayali
kz´wteJI³

ന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആക്രമണങ്ങള്‍ക്കും വന്‍ നരകയാതനകള്‍ക്കും നിരന്തരം വിധേയമാകുന്നുവെന്ന പ്രചാരണം ബ്രിട്ടനില്‍ കൊഴുക്കുന്നു. ഇതു പ്രകാരം ഇന്ത്യയില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നുവെന്നും പള്ളികളും വിശ്വാസികളും തെരുവില്‍ ആക്രമിക്കപ്പെടുന്നുമാണ് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഇന്ത്യക്കെതിരെ സബ്മിഷന്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍  ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി കേസുകള്‍ ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഫോറിന്‍ ഓഫീസ് കമ്മീഷന്‍ ചെയ്തിരിക്കുന്ന റിവ്യൂവും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

ഹൗസ് ഓഫ് കോമണ്‍സില്‍ ഫോറിന്‍ ഓഫീസ് ക്വസ്റ്റ്യനുകള്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപി ഡേവിഡ് ലിന്‍ഡെന്‍ ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തില്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടത്. ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയില്‍ ദ്രോഹപ്രവര്‍ത്തികള്‍ പെരുകന്നുവെന്നാണ് ഡേവിഡ് ഈ അവസരത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. മറ്റു നിരവധി രാജ്യങ്ങളിലെന്നത് പോലെ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളതെന്നാണ് ഫോറിന്‍ ഓഫീസ് മിനിസ്റ്ററായ മാര്‍ക്ക് ഫീല്‍ഡ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം എല്ലാ കേസുകളളും കോണ്‍സുലര്‍ തലത്തില്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ലോകമാകമാനം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടി ഫോറിന്‍ ഓഫീസിന്റെ പിന്തുണയോടെ ബിഷപ്പ് ഓഫ് ട്രുറോ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖഡ്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം ക്രിസ്തുമത വിശ്വാസികളെ ആക്രമിക്കുന്നത് പതിവായിരിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നത്.

ആക്രമികള്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളെ മര്‍ദിക്കുന്നുവെന്നും ഹിന്ദുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്ത്രീകളെ ലൈംഗിക പീഡനത്തിനിരകളാക്കി വധിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. തീര്‍ത്തും സ്വതന്ത്രവും സത്യസന്ധവുമായതും പക്ഷപാതിത്വമില്ലാത്തതുമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് താന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടതെന്ന് ജെറമി ഹണ്ട് വെളിപ്പെടുത്തുന്നു. ലോകമാകമാനം 50 രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് വര്‍ധിച്ചു വരുന്നുവെന്നാണ് ക്യാമ്പയിന്‍ ഗ്രൂപ്പായ ഓപ്പണ്‍ ഡോര്‍സ് ഗ്ലോബല്‍ വാച്ചിന്റെ ലോഞ്ചിംഗ് വേളയില്‍ ഹണ്ട് ഉയര്‍ത്തിക്കാട്ടിയത്.
 
ഇത്തരം കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്നതില്‍ യുകെയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും ഹണ്ട് പറയുന്നു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ള ആദ്യത്തെ പത്തു രാജ്യങ്ങളില്‍ ഇതാദ്യമായി ഈ ഗ്രൂപ്പ് ഇന്ത്യയുടെ പേരുമുള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ഓഫീസില്‍ വച്ച് നടന്ന വിവിത മതനേതാക്കളുടെ വട്ട മേശ സമ്മേളനത്തില്‍ സംസാരിക്കവെ ഹണ്ട് ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category