1 GBP = 88.30 INR                       

BREAKING NEWS

അടുത്ത ആഴ്ചത്തെ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാമോ? വോട്ടേര്‍സ് ലിസ്റ്റില്‍ പേരുണ്ടോ? വോട്ട് ചെയ്യാനുള്ള വഴികളെന്തെല്ലാം?

Britishmalayali
kz´wteJI³

യൂറോപ്യന്‍ പാര്‍ലിമെന്റിലേക്കുള്ള ഇലക്ഷനുകള്‍ യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത ആഴ്ച ആരംഭിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലുള്ള പൗരന്‍മാര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ സാധിക്കും. മേയ് 23നും 26നും ഇടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യന്‍ പാര്‍ലിമെന്റിലേക്കുള്ള അംഗങ്ങളെയാണ് (എംഇപിമാര്‍) ഇതിലൂടെ തെരഞ്ഞെടുക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തേക്ക് യൂറോപ്യന്‍ യൂണിയനിലേക്കുള്ള നിയമങ്ങള്‍ പാസാക്കുന്നതും യൂറോപ്യന്‍ യൂണിയനെ രൂപപ്പെടുത്തുന്നതിലും ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മത്സരമാണീ തെരഞ്ഞെടുപ്പ്.

ഈ അവസരത്തില്‍ ഈ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ കുറിച്ച് അത്യാവശ്യ കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാമോ....? വോട്ടേര്‍സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് എങ്ങനെ അറിയാം...? വോട്ട് ചെയ്യാന്‍ എന്തെല്ലാം വഴികളാണുള്ളത്...? വോട്ടിംഗിന്റെ ആവശ്യകത എന്താണ്...? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
മൊത്തത്തില്‍ 751 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ഒരു നിശ്ചിത എണ്ണം അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അഥവാ സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ജനസംഖ്യക്ക് അനുസൃതമായാണ് സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. യുകെയ്ക്ക് 73 സീറ്റുകളാണ് പ്രദാനം ചെയ്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിനായി യുകെയെ 12 റീജിയണുകളായി വിഭജിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നിരവധി സ്ഥാനാര്‍ത്ഥികള്‍ ഇതില്‍ മത്സരിക്കും. സ്വതന്ത്രരായി മത്സരിക്കുന്നവരുമേറെയുണ്ട്.

ഓരോ റീജിയണുകളിലെയും ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടാണ് അവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ഉദാഹരണമായി നോര്‍ത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ മൂന്ന് എംഇപിമാരെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ലണ്ടനിലെ ജനസംഖ്യ വലുതായതിനാല്‍ ഇവിടെ നിന്നും എട്ട് എംഇപിമാരെ തെരഞ്ഞെടുക്കും. ഡി' ഹോണ്ട്റ്റ് മെത്തേഡ് ഓഫ് പ്രൊപ്പോര്‍ഷണല്‍ റപ്രസന്റേഷന്‍ രീതിയനുസരിച്ചാണ് എംഇപിമാരെ തെരഞ്ഞെടുക്കുന്നത്.  ഓരോ പാര്‍ട്ടികളും നേടുന്ന വോട്ടുകളുടെ അനുപാതത്തിന് അനുസൃതമായിട്ടാണ്  പാര്‍ട്ടികള്‍ക്ക് സീറ്റ് അനുവദിക്കുന്നത്. 

നിങ്ങള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം?
നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഒരു ബാലററ് പേപ്പര്‍ ലഭിക്കും. ഇതില്‍ വിവിധ പാര്‍ട്ടികളുടെ പേരുകളും അവയുടെ ലോഗോസും ഉള്‍പ്പെടുത്തിയിരിക്കും.  ഇതിലൊരു പാര്‍ട്ടിക്ക് നേരെ വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഓരോ പാര്‍ട്ടിയുടെ പേരിനടുത്തായി ആ പാര്‍ട്ടിയില്‍ എംഇപിയാകാന്‍ ആഗ്രഹിക്കുന്ന ഒരു പറ്റം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കാണാം. നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താനാവില്ല. പാര്‍ട്ടികളാണ് സ്ഥാനാര്‍ത്ഥികളുടെ ക്രമം നിശ്ചയിക്കുന്നത്. നിങ്ങള്‍ക്ക് ഏത് പാര്‍ട്ടിയെ യാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണുള്ളതെന്നറിയുക.

ഫലം എപ്പോള്‍ പ്രഖ്യാപിക്കും?
യുകെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് മേയ് 23നാണ്. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഫലം അറിയാന്‍ സാധിക്കുന്നത് മേയ് 26 ഞായറാഴ്ച രാത്രിയോടെ യായിരിക്കും. എല്ലാ രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ ഫലം പുറത്തു വിടുകയുള്ളൂ. മേയ് 23നാണ് യുകെയിലും നെതര്‍ലാന്‍ഡ്സിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.മേയ് 24നാണ് അയര്‍ലണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും തെരഞ്ഞെടുപ്പ്. മേയ് 25ന് ലാത്വിയ, മാല്‍ട്ട, സ്ലോവാക്യ എന്നിവിടങ്ങളിലും മേയ് 26ന് ഓസ്ട്രിയ, ബെല്‍ജിയം, ബല്‍ഗേറിയ, ക്രൊയേഷ്യ,സൈപ്രസ്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇറ്റലി, ലിത്വാനിയ, ലക്സംബര്‍ഗ്, പോളണ്ട്, പോര്‍ട്ടുഗല്‍, റൊമാനിയ, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

ഓരോ രാജ്യത്തെയും തെരഞ്ഞെടുപ്പ് നടത്തുന്നതെങ്ങനെ?
ക്ലോസ്ഡ് ലിസ്റ്റുകള്‍ ഉപയോഗിച്ചാണ്  നോര്‍ത്തേണ്‍ അയര്‍ലണ്ട് ഒഴികെയുള്ള യുകെയിലും പോര്‍ട്ടുഗലിലും സ്പെയിനിലും ഫ്രാന്‍സിലും ജര്‍മനിയിലും റൊമാനിയയിലും ഹംഗറിയിലും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. പ്രിഫറന്‍ഷ്യല്‍ ലിസ്റ്റുകള്‍ ഉപയോഗിച്ചാണ് ഫിന്‍ലാന്‍ഡ്, സ്വീഡന്‍, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ, സ്ലോവാക്യ, ക്രൊയേഷ്യ, ബല്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ലക്സംബര്‍ഗ്, പോളണ്ട്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. സിംഗിള്‍ ട്രാന്‍സ്ഫെറബിള്‍ വോട്ടിലൂടെയാണ് അയര്‍ലണ്ട്, മാള്‍ട്ട, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വോട്ടെടുപ്പ് നടത്തുന്നത്.

യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നിങ്ങളെ എങ്ങനെ ബാധിക്കും?
എംഇപിമാര്‍ പാസാക്കുന്ന നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് പരമപ്രാധാന്യമുള്ളതാണ്. യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റ്, കൃഷി, ഫിഷറീസ്, എനര്‍ജി, പരിസ്ഥിതി, ഡാറ്റ പ്രൊട്ടക്ഷന്‍, കുടിയേറ്റം, മറ്റു ഡസന്‍ കണക്കിന് പോളിസി ഏരിയകള്‍ തുടങ്ങിയവയിലെല്ലാം നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ എംഇപിമാര്‍ക്ക് സാധിക്കും. എന്നാല്‍ അതത് രാജ്യങ്ങളുടെ ഇയു ടാക്സ്, വിദേശ നയം തുടങ്ങിയവ കാര്യങ്ങളിലെ നിലപാടുകള്‍ക്ക് മേല്‍ യൂറോപ്യന്‍ പാര്‍ലിമെന്റിന് അധികാരമുണ്ടായിരിക്കില്ല. അവ അതത് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും തീരുമാനിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category