1 GBP =99.20INR                       

BREAKING NEWS

ഫ്രാങ്കോയും രഞ്ജിനി ജോസും കോട്ടയം നസീറും അടങ്ങുന്ന വമ്പന്‍ താരനിര; ബര്‍മിങാമിലെ കണ്‍വെന്‍ഷന്‍ വേദിയില്‍ ഒരുങ്ങുന്നത് അത്യുഗ്രന്‍ ക്‌നാനായ മാമാങ്കം

Britishmalayali
സാജു ലൂക്കോസ്

ക്നാനായക്കാരെ ആവേശം കൊള്ളിക്കാന്‍ ഇത്തവണത്തെ യുകെകെസിഎ കണ്‍വെന്‍ഷനായി വന്‍ താരനിരയാണ് എത്തുന്നത്. താരനിബിഢമായ വേദിയൊരുക്കിചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനാക്കി മാറ്റുവാന്‍ സംഘാടകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നും പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വന്‍ഷന്‍ വേറിട്ടതാക്കാനുള്ള ശ്രമത്തിലാണ് യുകെകെസിഎ നേതൃത്വം.

ജൂണ്‍ 29ന് ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന് സെന്ററില്‍ ആടിത്തിമിര്‍ക്കുവാന്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഫ്രാങ്കോ, ഗായിക രഞ്ജിനി ജോസ്, പ്രശസ്ത മിമിക്രി താരങ്ങളായ കോട്ടയം നസീര്‍, നോബി, അനൂപ് പാലാ തുടങ്ങിയവരാണ് എത്തുക. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരും, മിമിക്രി കലാരംഗത്തെ മുടിചൂടാമന്നന്മാരും അടങ്ങിയ താര നിരയാണ് സാംസ്‌കാരിക പരിപാടി മോടികൂട്ടാന്‍ അണിനിരക്കുന്നത്. കണ്‍വന്‍ഷനിലെത്തുന്നവര്‍ നിറഞ്ഞ മനസ്സോടെ മടങ്ങണം എന്നതാണ് സംഘാടകരുടെ ലക്ഷ്യം. 

ഇതിനൊപ്പം യുകെയില്‍ അങ്ങോളമിങ്ങളമുള്ള 51 യൂണിറ്റുകളിലെ കലാകാരന്മാരും, കലാകാരികളും നിറഞ്ഞാടാന്‍ പോകുന്ന കലാസന്ധ്യയെ ഓരോ വര്‍ഷവും പുതുമയാര്‍ന്ന ആശയങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തീര്‍ക്കാന്‍ പ്രായഭേദമെന്യേ ഒരുമിക്കുമ്പോള്‍ കാണികളുടെ കണ്ണിനും കാതിനും ഇമ്പമാര്‍ന്ന വിഭവങ്ങളാണ് സ്റ്റേജില്‍ തകര്‍ത്താടുക.

യുകെയിലെ ക്നാനായക്കാരുടെ അഭിമാനമായ കണ്‍വന്‍ഷനിലേക്ക് മുഴുവന്‍ ക്‌നാനായ സമൂഹത്തേയും ബര്‍മിങാമിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. കണ്ണിനും കാതിനും ഇമ്പമാര്‍ന്ന കലാവിരുന്നുകളുമായാണ് ക്നാനായ മാമാങ്കം അരങ്ങേറുക. തനിമയും ഒരുമയും നിറഞ്ഞ യുകെകെസിഎയിലൂടെ ഒരു ജനതയെ ഒരു കുടക്കീഴിലാക്കി ചരിത്രത്താളുകളിലേക്ക് നിരത്താന്‍ പ്രബുദ്ധരായ ഒരുപിടി കലാകാരന്മാരും, കലാകാരികളും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

മനുഷ്യ മനസ്സിനെ ഒരുതരം മാസ്മരികതയിലേക്ക് നയിച്ച് ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുവാന്‍ ഓരോ കലാകാരനും കലാകാരിയും തങ്ങളുടെ കഴിവുകളുടെ പാരമ്യതയിലേക്കെത്താന്‍ മത്സരിക്കുന്ന കാഴ്ചകളാകും നിങ്ങളെത്തേടിയെത്തുക. കയ്യും, മെയ്യും മറന്നുള്ള ചടുലനൃത്തങ്ങളും കണ്ഠനാളങ്ങളില്‍ നിന്നുമുള്ള സ്വര്‍ഗ്ഗീയ നാദങ്ങളും അനിര്‍വചനീയമായ ഭാവങ്ങള്‍ കണ്ണിലൊളിപ്പിച്ച വേഷപ്പകര്‍ച്ചകളും ഒരു ദൃശ്യവിരുന്നായി നിങ്ങള്‍ക്കു ലഭിച്ചേക്കാം.

വര്‍ഷത്തില്‍ ഒരിക്കല്‍ യുകെയിലെ മുഴുവന്‍ ക്നാനായകാരും ഒത്തുകൂടി അവരുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തി അതിലൂടെ ക്നാനായ ജനതയുടെ തനിമയും ഒരുമയും വിശ്വാസവും കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നത്. മിഡ്‌ലാന്റ്സിലെ തന്നെ ഏറ്റവും വിശാലമായ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ എന്ന ഉത്സവം കൊണ്ടാടുക. 'വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി, പ്രതിസന്ധികളില്‍ പതറാതെ ക്നാനായക്കാര്‍' എന്ന ആപ്തവാക്യത്തില്‍ ഊന്നിയാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി രീതിയില്‍ ആഘോഷിക്കുവാനാണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ നടക്കുന്നത്.

അതീവ ജാഗ്രതയോടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളുടെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ എട്ടിന് നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ യോഗം കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. കഴിഞ്ഞ കണ്‍വന്‍ഷനിലും കലാമേളയിലും അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തത്തോടെ യുകെയിലെ ക്‌നാനായക്കാര്‍ നല്‍കിയ പിന്തുണയാണ് 18-ാമത് കണ്‍വന്‍ഷന്‍ ഏറ്റവും മികച്ചതാക്കണമെന്ന തീരുമാനത്തിന് പിന്നില്‍.

മിഡ്‌ലാന്റ്‌സിലെ പ്രൗഡഗംഭീരമായ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയാക്കിയതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ എളുപ്പത്തില്‍ എത്തി ചേര്‍ന്ന് കണ്‍വന്‍ഷന്‍ നഗര്‍ ക്‌നാനായ സാഗരമാവും എന്നതില്‍ സംശയമില്ല. 500 പൗണ്ടിന്റെ ഡയമണ്ട് എന്‍ട്രി ടിക്കറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കികൊണ്ടു യൂണിറ്റുകളുടെ സഹകരണം പൂര്‍ണതോതില്‍ ഉറപ്പുവരുത്തിയിരിക്കുകയാണ് യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി. കാര്‍ പാര്‍ക്കിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. അതോടൊപ്പം മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി യുകെയിലെ ക്‌നാനായക്കാരുടെ ഉത്സവമായ കണ്‍വന്‍ഷന് ഒരു പുതിയ ചരിത്രം കുറിക്കുമെന്നതില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category