1 GBP = 85.50 INR                       

BREAKING NEWS

ചന്ദ്രയാന്‍-2 ജൂലൈയില്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും; ഇന്ത്യന്‍ ശാസ്ത്രലോകത്തെ മാറ്റി മറിക്കാന്‍ തക്ക 13 ഉപഗ്രഹങ്ങള്‍ക്കൊപ്പം ഭൂമിയും ചന്ദ്രനും തമ്മിലുളള അകലം അളക്കാനുള്ള നാസയുടെ ഉപഗ്രഹവും ചന്ദ്രയാന്റെ ഭാഗം; ബഹിരാകാശ ഗവേഷണ കാര്യത്തില്‍ നാസ പോലും ഇന്ത്യയെ ആശ്രയിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ജൂലൈയില്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടരുമെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ അഥവാ ഇസ്രോ) രംഗത്തെത്തി. ഈ ലൂണാര്‍ക്രാഫ്റ്റ് നാസയുടെ പാസീവ് എക്സ്പിരിമെന്റല്‍ ഇന്‍സ്ട്രുമെന്റ് എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനൊപ്പം   13 ഉപഗ്രഹങ്ങളെയും വഹിച്ചാണ് യാത്ര തുടങ്ങുന്നത്. ഇന്ത്യന്‍ ശാസ്ത്രലോകത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പുള്ളവയാണ് ഈ 13 ഉപഗ്രഹങ്ങള്‍. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കണക്കാക്കുന്നതിനുള്ള നാസയുടെ ഉപഗ്രഹമാണ് പാസീവ് എക്സ്പിരിമെന്റല്‍ ഇന്‍സ്ട്രുമെന്റ്. ബഹിരാകാശ ഗവേഷണ കാര്യത്തില്‍ നാസ പോലും ഇന്ത്യയെ ആശ്രയിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നുണ്ട്.

നാസയുടെ ഈ മൊഡ്യൂളിന് പുറമെ വിക്രം എന്ന ഓര്‍ബിറ്റര്‍ ലാന്‍ഡര്‍, റോവര്‍ പ്രയാന്‍ എന്നിവയും ചാന്ദ്രയാന്‍ 2ല്‍ ഉള്‍പ്പെടുന്നുണ്ട്. വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനാണ് ചാന്ദ്രയാന്‍ 2ന്റെ ഭാഗമായി ഇന്ത്യ 13 ഇന്ത്യന്‍ പേലോഡുകളെ അയക്കുന്നത്. ഇവ ചന്ദ്രന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ചാന്ദ്രയാന്‍ 2ലുള്ള പാസീവ് എക്സിപിരിമെന്റല്‍ മൊഡ്യൂല്‍ മാത്രമാണ് നാസയുടേതെന്നാണ് ഇതിനെക്കുറിച്ച് വിശദീകരിക്കവുെ ഇസ്രോ ചെയര്‍മാനായ കെ. ശിവന്‍ വെളിപ്പെടുത്തുന്നത്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കണക്കാക്കുന്നതിനാണ് യുഎസ് ശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ ഉപയോഗിക്കുകയെന്നും അദ്ദേഹം പറയുന്നു. നാസയുടെ ഈ ഉപകരണം ലാന്‍ഡറിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന നിലയിലായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തില്‍ എവിടെയാണ് ലാന്‍ഡര്‍ നിലകൊള്ളുന്നതെന്ന് വെളിപ്പെടുത്താന്‍ ഇതിന് സാധിക്കും. ചാന്ദ്രയാന്‍ 2ല്‍ ഈ മൊഡ്യൂല്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നാസ കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും ഇത് കഴിഞ്ഞ വര്‍ഷം സ്വീകരിക്കുകയായിരുന്നുവെന്നും ശിവന്‍ വെളിപ്പെടുത്തുന്നു.

3.8 ടണ്‍ ഭാരമുള്ള ചാന്ദ്രയാന്‍ 2 ജൂലൈ 9നും 16നും ഇടയിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. സെപ്റ്റംബര്‍ ആറിന് ഇത് ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്ദ്രയാന്‍ 1 മിഷന്‍ 2008ലായിരുന്ന ലോഞ്ച് ചെയ്തിരുന്നത്. ഇതില്‍ അഞ്ച് വിദേശ പേലോഡുകളുണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം യൂറോപ്പിന്റെയും രണ്ട് അമേരിക്കയുടേതുമായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചാന്ദ്രയാന്‍ 2 എത്തുന്നതോടെ വിക്രം ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് മൃദുവായി ലാന്‍ഡ് ചെയ്യുകയും ചെയ്യും.

ഇവിടെ മറ്റ് രാജ്യങ്ങള്‍ ഇതുവരെ പര്യവേഷണം ചെയ്തിട്ടില്ല. വിക്രം ലാന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്ന്  റോവര്‍ പ്രയാന്‍ പുറത്ത് വരുകയും ചന്ദ്രന്റെ ഉപരിതലത്തില്‍  400 മീറ്ററോളം സഞ്ചരിക്കുകയും ചെയ്യുമെന്നാണ് ഇസ്രൊ ചെയര്‍മാന്‍ ശിവന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇത് 14 ഭൗമദിവസങ്ങളായിരിക്കും ചന്ദ്രനില്‍ ചെലവഴിക്കുന്നത്. ഇവിടെ വച്ച് വ്യത്യസ്തങ്ങളായ ശാസ്ത്രപരീക്ഷണങ്ങള്‍ ഇത് നടത്തുകയും ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ വിശദാംശങ്ങള്‍ റോവര്‍ നിരീക്ഷിച്ച് വിവരം ഭൂമിയിലേക്ക് അയക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category