1 GBP = 85.50 INR                       

BREAKING NEWS

മൂര്‍ഖന്‍ താവളമാക്കിയത് സര്‍ക്കാര്‍ വാഹനം; ഓടിക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പാളി; എഞ്ചിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ പാമ്പിനെ പുറത്താക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പാമ്പിന് ഇഷ്ടമുള്ളപ്പോള്‍ പോകാന്‍ ബോണറ്റും തുറന്നു വെച്ച് അധികൃതര്‍

Britishmalayali
kz´wteJI³

മുള്ളേരിയ: സര്‍ക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ജീവനക്കാര്‍ക്കായില്ല. ഒടുവില്‍ എപ്പോഴെങ്കിലും പാമ്പിന് തോന്നിയാല്‍ ഇറങ്ങിപ്പോകട്ടെ എന്ന നിലപാടില്‍ ബോണറ്റ് തുറന്നുവെച്ച് ജീവനക്കാര്‍ പിന്മാറി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിലാണ് മൂര്‍ഖന്‍ പാമ്പ് താവളമടിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ വാഹനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് പാമ്പിനെ കാണുകയായിരുന്നു. കാറഡുക്ക കര്‍മന്‍തോടി ബ്ലോക്ക് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൂര്‍ഖന്‍ പാമ്പ് കയറിക്കൂടിയത്.തുടര്‍ന്ന് ഇതിനെ ഓടിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പാമ്പ് കൂടുതല്‍ അകത്തേക്കു ഇഴഞ്ഞു കയറുകയായിരുന്നു.

അകത്തേക്ക് ഇഴഞ്ഞു കയറിയ പാമ്പിനെ ഓടിക്കാന്‍ പലപണിയും പയറ്റി. വാഹനത്തെ ശക്തിയായി കുലുക്കുകയും വെള്ളം ഒഴിക്കുകയും കമ്പിട്ട് കുത്തുകയും എല്ലാം ചെയ്തെങ്കിലും പുറത്തേക്കു പോകാന്‍ പാമ്പ് തയ്യാറായില്ല. പാമ്പ് അകത്തേക്ക് ഇഴഞ്ഞു പോയതിനാല്‍ വാഹനം എടുക്കാന്‍ ഡ്രൈവര്‍ക്കും പേടിയായി. ഇതോടെ ബോണറ്റു തുറന്നു വെച്ച് എല്ലാവരും സ്ഥലം വിടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category