1 GBP = 88.30 INR                       

BREAKING NEWS

പാളത്തില്‍ കല്ലുനിറച്ച് തീവണ്ടി അപകടപ്പെടുത്താന്‍ ശ്രമം; തമിഴ് യുവാവിനെ അറസ്റ്റ് ചെയ്ത് റെയില്‍വെ പൊലീസ്; കൊച്ചുവേളിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ഗരീബ് രഥ് എക്‌സ്പ്രസ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 90കിലോമീറ്റര്‍ വേഗത്തിലെത്തിയ ട്രെയിന്‍ കല്ലില്‍ കയറി വന്‍ ശബ്ദത്തോടെ കുലുങ്ങി; അപകടം കോട്ടയം കാരിത്താസ് കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം

Britishmalayali
kz´wteJI³

കോട്ടയം: റെയില്‍വേ ട്രാക്കില്‍ കല്ലുപെറുക്കിവെച്ച് തീവണ്ടി അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തമിഴ് യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പുതുക്കോട്ട വീട്ടുനമ്പര്‍ 4/629 നാഗരാജു(22) ആണ് അറസ്റ്റിലായത്. കോട്ടയം കാരിത്താസ് കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം 13-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. യാത്രക്കാര്‍ പരിഭ്രാന്ത്രരായെങ്കിലും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ഇവിടെയുള്ള ഹോളോബ്രിക്സ് ഫാക്ടറിയിലെ ജോലിക്കാരനായ നാഗരാജു മദ്യലഹരിയില്‍ റെയില്‍വേ ഗേറ്റിന് 80 മീറ്റര്‍ മുമ്പ് ട്രാക്കില്‍ കല്ലുകള്‍ പെറുക്കിവെക്കുകയായിരുന്നു. പാളത്തില്‍ ചെരുപ്പ് വച്ചശേഷം മുകളിലായി കല്ലുകള്‍ നിരത്തിവയ്ക്കുകയായിരുന്നു. കൊച്ചുവേളിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ഗരീബ് രഥ് എക്‌സ്പ്രസാണ് അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.ട്രെയിന്‍ കല്ലില്‍ കയറി വന്‍ ശബ്ദത്തോടെ കുലുങ്ങി. ഈ സമയം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു തീവണ്ടി.

ശബ്ദം കേട്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. ഭയന്ന ലോക്കോ പൈലറ്റ് ഉടന്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കൊച്ചടിച്ചിറ ഗേറ്റ്മാനെയും വിവരം അറിയിച്ചു. എന്നാല്‍ തീവണ്ടി നിര്‍ത്തിയില്ല. റെയില്‍വേ ഗേറ്റില്‍ കാത്തുകിടന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും നാട്ടുകാരും ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റെയില്‍വേ പൊലീസും ഏറ്റുമാനൂരിലെ റെയില്‍വേ ഉദ്യോഗസ്ഥരും കോട്ടയത്ത് നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി. ഇതോടെ സംഭവസ്ഥലത്തുനിന്ന് നാഗരാജു ഓടിരക്ഷപ്പെട്ടു.

ഹോളോബ്രിക്സ് ഫാക്ടറിയിലെ മറ്റ് തൊഴിലാളികളാണ് നാഗരാജിനെക്കുറിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ പൊലീസിന് നല്‍കിയത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട നാഗരാജു ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും എടുക്കാന്‍ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് പിടിയിലായത്.ആര്‍.പി.എഫ്. എഎസ്‌ഐ. അജയ് ഘോഷ്, അശോക് കുമാര്‍, പി.കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വേ ആക്ട് 153, 147 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.2016 ല്‍ പാളത്തില്‍ കല്ലുനിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ചങ്ങനാശേരിയില്‍ നീക്കം നടന്നിരുന്നു. ഇതില്‍ തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category