1 GBP = 88.30 INR                       

BREAKING NEWS

പെരിയ ഇരട്ടക്കൊലപാതകം; വിദേശത്ത് കടന്ന എട്ടാം പ്രതി സുബീഷ് പിടിയില്‍; അറസ്റ്റ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്; അക്രമത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ്

Britishmalayali
kz´wteJI³

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇയാള്‍ കൊലുപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. സിപിഎം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്യോട്ട് വെച്ചുണ്ടായ കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദുമയ്ക്കടുത്തുള്ള വെളുത്തോളിയില്‍ എത്തുകയും ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെടുകയും ചെയ്തു എന്നാണ് വ്യക്തമായിരിക്കുന്നത്.

തുടര്‍ന്ന് മണികണ്ഠനും ബാലകൃഷ്ണനും ചേര്‍ന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിനും ആയുധങ്ങള്‍ ഒളിപ്പിക്കുന്നതിനും സഹായം ചെയ്യുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കത്തിച്ചുകളയുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പെരിയ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category