1 GBP = 94.00 INR                       

BREAKING NEWS

ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാന്‍ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊര്‍ജ്ജം കൊടുക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇത്; താന്‍ ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്ന് ബിന്ദു അമ്മിണി; ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജന തിരക്കും; ആചാര ലംഘനത്തിന് നവോത്ഥാന കൂട്ടായ്മക്കാര്‍ എത്തുമെന്ന വിലയിരുത്തലില്‍ ഒരുക്കിയിരിക്കുന്നത് വമ്പന്‍ സുരക്ഷ

Britishmalayali
kz´wteJI³

ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ യുവതികള്‍ ആചാര ലംഘനത്തിന് എത്തുമെന്ന അഭ്യൂഹങ്ങള്‍ അതിശക്തം. കഴിഞ്ഞ ദിവസം ബിന്ദു അമ്മണി റാന്നിയില്‍ എത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ആരാച ലംഘനം തടയുന്നതിന് പരിവാറുകാരും സന്നിധാനത്തുണ്ട്. ഈ സാഹചര്യത്തില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പൊലീസുകാര്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ട്. കഴിഞ്ഞ മാസം 15 പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ആചാര ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉള്ളതിനാല്‍ കൂടുതല്‍ പേരെ സുരക്ഷയ്ക്ക് നിയോഗിക്കുകയായിരുന്നു.

ഇടവമാസത്തിലെ ആദ്യ ദിവസം ആചാര ലംഘനമെന്ന ലക്ഷ്യത്തോടെ ആരും എത്തിയില്ല. പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടന്നു. തുടര്‍ന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. നല്ല തിരിക്കും ഉണ്ടായിരുന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും. നിലവിലെ സാഹചര്യത്തില്‍ നട അടയ്ക്കും വരെ അതിശക്തമായ സുരക്ഷ തുടരാനാണ് തീരുമാനം.

അതിനിടെ ശബരിമല കയറാന്‍ വീണ്ടും എത്തിയെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി രംഗത്ത് എത്തി. ശബരിമല സന്നിധാനത്തേക്ക് ബിന്ദു അമ്മിണി എത്തിയെന്നും സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചതിനാല്‍ മലകയറാതെ പോയെന്നുമായിരുന്നു പ്രചാരണം. ഈ വാര്‍ത്തകള്‍ പൂര്‍ണമായും തള്ളുകയാണ് ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലുള്ളവര്‍ ശ്രമിക്കുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. 'ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാന്‍ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊര്‍ജം കൊടുക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്'- ബിന്ദു അമ്മിണി ആരോപിക്കുന്നു.

എറണാകുളത്ത് നിന്ന് പത്തനംതിട്ട റാന്നിയിലെക്കും അവിടെ നിന്ന് അമ്മ താമസിക്കുന്ന സ്ഥലത്തേക്കും പോകാന്‍ ആയിരുന്നു തീരുമാനിച്ചത്. 24 മണിക്കൂറും പൊലീസ് സുരക്ഷയിലാണ് ജീവിക്കുന്നത്. പൊലീസുകാരെ അറിയിക്കാതെ എവിടെയും പോകാനാകില്ല. റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും ബിന്ദു അമ്മിണി കുറിക്കുന്നു. ഇടവം ഒന്നാം തിയതി തന്നെയാണ് ബിന്ദു അമ്മിണി പത്തനംതിട്ടയിലെത്തിയത്. ഇതും ശബരിമല ദര്‍ശനത്തിനായി ബിന്ദു അമ്മിണി എത്തിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടി.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലെ സ്പെഷ്യല്‍ ബ്രാഞ്ച് കാര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

എന്റെ അമ്മ പത്തനംതിട്ടയിലാണ് താമസം. എനിക്ക് മെയ് മാസം കോളേജില്‍ അവധി ആണ്. ഒരു പാട് കാലമായ് ഒരു യാത്ര ആഗ്രഹിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്തുക്കളെ കാണാനായ് ഞാന്‍ ഒരു യാത്രയിലാണ്. തിരുവനന്തപുരം - പത്തനംതിട്ട - കോട്ടയം - ആലപ്പുഴ- തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് - ഇനിയും ചിലരെ കാണാനുണ്ട് - മറ്റ് പല ജില്ല കളിലൂടെ കടന്നു പോകാനുണ്ട്. 24 മണിക്കൂര്‍ പൊലീസ് സംരക്ഷണം ഉള്ള എനിക്ക് പൊലീസ് അറിയാതെ ഒരിടത്തും പോകാനാവില്ല. ഒരു സ്റ്റേഷന്‍ പരിധിയില്‍ നിന്നും മറ്റൊരു സ്റ്റേഷന്‍ പരിധിയിലെത്തുന്നതിന് മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ച് നോട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇന്നലെ ശാന്തി വനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അത് മാറ്റി വച്ച് പത്തനംതിട്ടയിലേക്ക് വരാന്‍ തീരുമാനിച്ചു. എന്റെ കൂടെ 'പൊലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താന്‍ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാന്‍ പോകാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ പറയേണ്ടി വരില്ലേ

റാന്നിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ തങ്ങാന്‍ അവിടെ നിന്ന് പത്തനംതിട്ടയില്‍ അമ്മയെ കാണാന്‍ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പൊലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പൊലീസില്‍ തീരുമാനം ആവുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാന്‍ റാന്നി പൊലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നു. ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാന്‍ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊര്‍ജ്ജം കൊടുക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ഇന്ന് പമ്പയില്‍ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാന്‍ വരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായ് പറഞ്ഞു. ഇവര്‍ ആരോടാണ് ശമ്പളം വാങ്ങുന്നത്. ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ മല്ലപ്പള്ളിക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനില്‍ ഞാന്‍ ഉണ്ടെന്ന് കരുതി നൂറില്‍ പുറത്ത് സംഘ പരിവാര്‍ കാര്‍ സംഘടിച്ചിരുന്നു. ഇത്തരത്തില്‍ കലാപത്തിന് നീക്കം നടക്കുന്ന തിന്റെ ഉത്തരവാദിത്വം പൊലീസിലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. അവരെ അവരുടെ ഉത്തരവാദിത്വം ആരോടാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍