1 GBP = 90.70 INR                       

BREAKING NEWS

കോടതി ഇടപെടലിലൂടെ ജോസ് കെ മാണി തടഞ്ഞത് കെ എം മാണി അനുസ്മരണത്തിനിടയില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കം; സമവായത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണം എന്ന പാര്‍ട്ടി ഭരണഘടനയിലെ വാചകം ഉപയോഗിച്ച് പദവി പിടിച്ചെടുക്കാന്‍ ജോസഫ് ധൃതിപിടിച്ചൊരുക്കിയ അനുസ്മരണത്തില്‍ മറ്റൊന്നും പാടില്ലെന്ന കോടതി ഉത്തരവ് ജോസഫിന് തിരിച്ചടിയായി; ആദ്യ നീക്കം തന്നെ വിജയിച്ച ആഹ്ലാദത്തില്‍ ജോസ് കെ മാണിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധികാരത്തര്‍ക്കത്തില്‍ നിയമപോരാട്ടത്തിന്റെ പാതയില്‍ ആദ്യ വിജയം നേടി ജോസ് കെ മാണി. സമവായത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നുള്ള പാര്‍ട്ടി ഭരണഘടനയിലെ നിര്‍ദ്ദേശം തനിക്ക് അനുകൂലമാക്കി മാറ്റി കെ എം മാണിയുടെ അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാന്‍ പദവിയിലേക്കെത്താനുള്ള ജോസഫിന്റെ നീക്കമാണ് ജോസ് കെ മാണി വിഭാഗം പൊളിച്ചത്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാണി അനുസ്മരണ തടങ്ങില്‍ പുതിയ ഭാരവാഹികളെ ചെരഞ്ഞെടുക്കരുതെന്നാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ കോടതിയുടെ ഉത്തരവ്.

കെ എം മാണിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലിയാണ് ഇപ്പോള്‍ കോടതി ഇടപെടലില്‍ വരെ എത്തി നില്‍ക്കുന്നത്. പി.ജെ.ജോസഫിനെ പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്ന ആശങ്ക ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് നടത്തിയ അനുസ്മരണ പരിപാടി ഇതിന്റെ ഭാഗമായിട്ടെന്നായിരുന്നു സംശയം. തുടര്‍ന്ന് ജോസ് കെ.മാണിയുടെ നിര്‍ദ്ദേശ പ്രകാരം കൊല്ലം ജില്ലാ സെക്രട്ടറി ബി.മനോജ് കോടതിയെ സമീപിക്കുകയായിരുന്നു.

അനുസ്മരണ യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാടില്ലെന്നും പാര്‍ട്ടി ബൈലോ പ്രകാരം മാത്രമേ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും തിരുവനന്തപുരം നാലാം അഡീഷണല്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരത്ത് നടക്കുന്ന കെ.എം.മാണി സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ പുതിയ ഭാരവാഹികള തിരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗത്തിന് നീക്കമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇത് പൊളിക്കാനാണ് എതിര്‍വിഭാഗം കോടതിയെ സമീപിച്ചത്.

കെ.എം.മാണി അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പി.ജെ.ജോസഫിന്റെ നീക്കത്തിനെതിരേ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതോടെ പാര്‍ട്ടിയിലെ അധികാര വടംവലിയില്‍ ആദ്യ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണിയും കൂട്ടരും.

പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിനൊപ്പമാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നാണ് ചെയര്‍മാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുള്‍പ്പെടെ പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം. പാര്‍ട്ടി ചെയര്‍മാന് പുറമേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും തിരഞ്ഞെടുക്കേണ്ടതുണ്ട്.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചെയര്‍മാനാക്കണമെന്ന ആവശ്യം അദ്ദേഹത്തിനൊപ്പമുള്ളവര്‍ ഉന്നയിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ്ധികാര തര്‍ക്കം ചൂടുപിടിച്ചത്. അത് നടക്കില്ലെന്ന സൂചന ജോസ് കെ മാണി ആദ്യമേ തന്നെ വ്യക്തമാക്കിയതോടെ ജോസഫ് വിഭാഗം ചരടുവലികള്‍ ശക്തമാക്കുകയായിരുന്നു. .

മാണിജോസഫ് ലയനത്തിനു മുന്‍പു ചെയര്‍മാന്‍ സി.എഫ്.തോമസും മാണി പാര്‍ട്ടി ലീഡറും എന്ന നിലയിലാണ് അധികാരം പങ്കിട്ടത്. ജോസഫ് വന്നപ്പോള്‍ മാണി ചെയര്‍മാനായി, നിയമസഭയില്‍ ജോസഫിനു കീഴിലല്ല, അദ്ദേഹത്തിന്റെ സ്ഥാനം എന്നതുകൊണ്ടു മാണി തന്നെ ലീഡറുമായി. പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ലീഡറുമായി. ഇപ്പോള്‍ മാണിയുടെ അസാന്നിധ്യത്തില്‍ ചെയര്‍മാന്‍, ലീഡര്‍ പദവികള്‍ രണ്ടുപേര്‍ക്കാകും. ഇത് രണ്ടും പിടിച്ചെടുക്കാനാണ് ജോസഫ് നീക്കം നടത്തിയത്.

മാണിയുടെ സ്വാഭാവിക പിന്‍ഗാമി ജോസ് കെ. മാണിയാണെന്നു തന്നെയാണ് എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ വൈകാരികമായ നീക്കത്തിലൂടെ അധികാരം ഉറപ്പിക്കാനാണ് ജോസഫ് ശ്രമിച്ചത്. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിനെക്കാള്‍ നല്ലത് മാണിയുടെ അനുസ്മരണ ചടങ്ങിനിടെ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ തനിക്കനുകൂലമാക്കാം എന്നായിരുന്നു ജോസഫിന്റെ ചിന്ത. എന്നാല്‍ ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ ജോസ് കെ മാണി ജോസഫിനും ഒരു മുഴം മുമ്പേ എറിയുകയായിരുന്നു.

എന്നാല്‍, തെറ്റിദ്ധാരണകൊണ്ടാണ് ചിലര്‍ കോടതിയെ സമീപിച്ചതെന്ന് പി.ജെ.ജോസഫ് പറയുന്നത്. ചെയര്‍മാനെ തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റി ചേര്‍ന്നാണ്. ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category