1 GBP = 88.30 INR                       

BREAKING NEWS

യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ഓടിയെത്തിയപ്പോള്‍ അമ്മയോടിച്ച കാറിന്റെ അടിയില്‍ പെട്ട് രണ്ടു വയസ്സുകാരിക്കു ദാരുണ മരണം; ഹൃദയം പൊട്ടി നുറുങ്ങി ജോര്‍ജ്ജും ബിസ്മിയും; ആര്യങ്കാവിലെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ കണ്ണീര്‍വാര്‍ത്ത് സുഹൃത്തുക്കളും കുടുംബാഗങ്ങളും

Britishmalayali
kz´wteJI³

തെന്മല(കൊല്ലം): അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരി മരിച്ചു. ആര്യങ്കാവ് പോത്തനാമലയില്‍ ജോര്‍ജ് തോമസിന്റെയും ബിസ്മിയുടെയും മകളായ ജോസിയ ജോര്‍ജാണ് മരിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയി തിരികെ വീട്ടിലേക്കെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

ചൊവ്വാഴ്ച ജോര്‍ജ് തോമസും ബിസ്മിയും പുനലൂരില്‍ പോയിരുന്നു. തിരികെ ആര്യങ്കാവിലെ വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. ബിസ്മി ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അച്ഛനുമമ്മയും എത്തിയതറിഞ്ഞ് കുട്ടി കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനു മുന്നിലേക്ക് ഓടിവന്ന കുട്ടിയുടെ ദേഹത്ത് കാര്‍ തട്ടി.

പരിക്കേറ്റ കുട്ടിയെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശവസംസ്‌കാരം ഇന്നുരാവിലെ 10.30-ന് ആര്യങ്കാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category