1 GBP = 88.30 INR                       

BREAKING NEWS

കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത് എസിയിലെ വിഷവാതകം ശ്വസിച്ച്; പൊട്ടിത്തെറിയിലുണ്ടായ തീപിടുത്തത്തില്‍ രാജയുടെയും ഭാര്യ കലയുടെയും മകന്‍ ഗൗതമിന്റെയും ശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; അത്ഭുതകരമായി രക്ഷപെട്ട് മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും

Britishmalayali
kz´wteJI³

ചെന്നൈ: എ.സി പൊട്ടിത്തെറിച്ച് കുടംബത്തിലെ മൂന്നുപേര്‍ മരിച്ചു. ചെന്നൈ കാവേരിപ്പാക്കം സ്വദേശി കെ. രാജ് (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ എ.സി. പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ഇവരുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

കടുത്ത ചൂടായിരുന്നതിനാല്‍ രാത്രി എ.സി. പ്രവര്‍ത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി. പൊട്ടിത്തെറിച്ചു. തുടര്‍ന്ന് എ.സി.യില്‍ നിന്നുള്ള വിഷവാതകം പരക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. ആളുള്‍ എത്തുമ്പോള്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു ഇവര്‍. മുറിയില്‍ തീ പടര്‍ന്നതിനാല്‍ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീ പടര്‍ന്ന് കിടക്കയും തലയണയുമുള്‍പ്പെടെ മുറിയിലുണ്ടായിരുന്ന തുണിത്തരങ്ങള്‍ കത്തിയിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category