1 GBP = 88.30 INR                       

BREAKING NEWS

യുവ ദേശീയ നീന്തല്‍ താരത്തിന്റെ അപ്രതീക്ഷിത മരണം ചെന്നൈയില്‍ വാഹനാപകടത്തില്‍; 50 മീറ്ററില്‍ ദേശീയ റെക്കോഡ് സ്വന്തമാക്കിയ ബാലകൃഷ്ണന്‍ 2010-ല്‍ ധാക്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വര്‍ണവും 100 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവും; അമേരിക്കയില്‍ ജോലി ചെയ്യുന്ന താരം ഇന്ത്യയിലെത്തിയത് വിസാ കാലാവധി അവസാനിച്ചതോടെ; നടുക്കം മാറാതെ സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

ചെന്നൈ: ദേശീയ നീന്തല്‍താരം എം.ബി. ബാലകൃഷ്ണന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ കേട്ടത്. മൂന്നാം വയസ്സില്‍ നീന്തല്‍ പഠിച്ച ബാലകൃഷ്ണന്‍ കുട്ടിക്കാലത്തുതന്നെ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. നീന്തലില്‍ 50 മീറ്ററില്‍ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2010-ല്‍ ധാക്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വര്‍ണവും 100 മീറ്റര്‍ ബാക്ക്സ്‌ട്രോക്കില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. 29 വയസായിരുന്നു ഈ യുവതാരത്തിന്.


ചൊവ്വാഴ്ച രാത്രി അരുമ്പാക്കത്തിനു സമീപം ബൈക്കില്‍നിന്ന് തെറിച്ചു വീണ് ലോറിക്കടിയില്‍പ്പെട്ടായിരുന്നു ബാലകൃഷ്ണന്റെ മരണം. അമേരിക്കയില്‍ സോഫ്റ്റ്വേര്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അടുത്തിടെയാണ് ചെന്നൈയിലെത്തിയത്. അപകട മരണമെന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അണ്ണനഗര്‍ ട്രാഫിക് പൊലീസ് അറിയിച്ചു.

അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി ഷേണായ് നഗര്‍ ജയലക്ഷ്മി കോളനിയിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ബാലകൃഷ്ണന്‍. വനിതാ സുഹൃത്തും കൂടെയുണ്ടായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ബാലകൃഷ്ണനും സുഹൃത്തും തെറിച്ചു വീണു. ലോറിയുടെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ബാലകൃഷ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. നിസ്സാരപരിക്കുകളോടെ സുഹൃത്ത് രക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ സുബ്രഹ്മണ്യന്‍ അറസ്റ്റിലാണ്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഡോക്ടര്‍ ദമ്പതിമാരുടെ മകനാണ് ബാലകൃഷ്ണന്‍. ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് നടന്നു.

ബാലകൃഷ്ണനെ ഒരുനോക്കു കാണാന്‍ നിരവധി സുഹൃത്തുക്കള്‍ എത്തി. നീന്തല്‍രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാലകൃഷ്ണന്‍ ഉയരങ്ങള്‍ താണ്ടിയപ്പോഴും ജീവിതത്തില്‍ എളിമ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്‌കൂള്‍ പഠനകാലത്ത് പഠനത്തിലും കായിക രംഗമുള്‍പ്പെടെ എല്ലാ മേഖലകളിലും കഴിവു പ്രകടിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് സഹപാഠിയായ വെങ്കട്ടരാമന്‍ അനുസ്മരിച്ചു.

ഏറ്റെടുത്ത എല്ലാ മേഖലയിലും വിജയിക്കണമെന്ന ദൃഡനിശ്ചയമുണ്ടായിരുന്നു ബാലകൃഷ്ണന്. ഒപ്പമുള്ളവരെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും വെങ്കട്ടരാമന്‍ പറഞ്ഞു. എല്ലാ സുഹൃത്തുക്കളേയും കൂട്ടിയിണക്കുന്ന പാലമായിരുന്നു ബാലകൃഷ്ണനെന്ന് സുഹൃത്ത് സ്നേഹ രമേഷ് പറഞ്ഞു. അണ്ണാ സര്‍വകലാശാല ഗിണ്ടി എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ബാലകൃഷ്ണന്‍ അമേരിക്കയിലാണ് ഉപരിപഠനം നടത്തിയത്. തുടര്‍ന്ന് അവിടെത്തന്നെ ജോലി ലഭിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category