1 GBP = 92.50 INR                       

BREAKING NEWS

140 സീറ്റുകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനാവില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്; ഏറ്റവും വലിയ ഒറ്റശക്തിയുമാകില്ല; സഖ്യശ്രമത്തിന് ചുവപ്പു കൊടി കാട്ടി പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍; പ്രധാനമന്ത്രി പദത്തിനായുള്ള അവകാശവാദം രാഹുല്‍ ഉപേക്ഷിക്കും; രാഹുലിന്റെ ലക്ഷ്യം മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് തടയുന്നതിലേക്ക് ചുരുങ്ങുന്നു; എല്ലാവരേയും ഒരുമിപ്പിക്കാന്‍ സോണിയയും സജീവമാകും; തൂക്കു പാര്‍ലമെന്റ് എന്ന് ഉറപ്പായതോടെ മമതയുടേയും മായാവതിയുടേയും സാധ്യത ഉയര്‍ന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിജെപിയെ പുറത്താക്കി കേന്ദ്രത്തില്‍ അധികാരം പിടിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്. എന്നാല്‍ മോദിക്കും ബിജെപിക്കും ഭൂരിപക്ഷം കിട്ടില്ലെന്നും കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് എന്‍ഡിഎയ്ക്ക് അംഗബലം കൂട്ടി വീണ്ടും അധികാരത്തിലെത്താന്‍ മോദി ശ്രമിക്കുമെന്ന് തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. ഇത് തടയുകയാണ് പ്രധാന ദൗത്യമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും. പകരം പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ബദലിന് ശ്രമിക്കും.

മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. ഇരുവര്‍ക്കും പ്രധാനമന്ത്രി പദമോഹമുണ്ട്. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്. അതായത് 150 സീറ്റെങ്കിലും കിട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മായവാതിയും മമതയും തയ്യാറാകൂ. അല്ലാത്ത പക്ഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പ്രാദേശിക കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകട്ടേ എന്നാണ് അവരുടെ നിലപാട്.

കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് തൃണമൂലം ബി എസ് പിയും എസ് പിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് ലഭിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും, മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. ഇത് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമാണ് എല്ലാവരും നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനര്‍ജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളില്‍ ഇവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ഇത് മനസ്സിലാക്കിയാണ് മോദിയെ പുറത്താക്കലാണ് പ്രധാന ദൗത്യമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തും. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കര്‍ണാടക മോഡലില്‍ സര്‍ക്കാരില്‍ പങ്കാളിയാകുന്ന സഖ്യത്തെ കുറിച്ചും ആലോചനയുണ്ട്. മമതയേയും മായവതിയേയും വരെ പിന്തുണയ്ക്കാന്‍ തയ്യാറാകും. എസ് പിയും ബി എസ് പിയും ചേര്‍ന്ന് യുപിയില്‍ 40 സീറ്റില്‍ അധികം നേടിയാല്‍ മായവതിയെ മുഖ്യമന്ത്രിയാക്കേണ്ടി വരും. മമതയുടെ മനസ്സില്‍ ബംഗാളില്‍ നിന്ന് തൃണമൂലിന് 33 സീറ്റ് കിട്ടുമെന്നാണ്. അങ്ങനെ വന്നാല്‍ തൃണമൂലാകും ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടി. പ്രാദേശിക പാര്‍ട്ടികളുടെ സഹകരണത്തോടെ കോണ്‍ഗ്രസിനെ അകറ്റുന്ന സര്‍ക്കാരാണ് മമതയുടെ മനസ്സില്‍.

നിലവിലെ കണക്കുകൂട്ടലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പരമാവധി 120 മുതല്‍ 140 സീറ്റുവരെയെ കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സര്‍വേയില്‍ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് കണ്ടെത്തല്‍. 140 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ മാത്രം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. പുതിയ അവലോകനങ്ങളുടെ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തില്‍ അവകാശ വാദം വേണ്ടെന്ന് വയ്ക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരില്‍ പങ്കാളിയാകും.

മോദിയെ പുറത്താക്കാന്‍ സോണിയയും സജീവമാകും
1996 ല്‍ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇത് വേണ്ടെന്നതാണ് പാര്‍ട്ടിയിലെ പൊതു നിലപാട്. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കും. മായവതി, മമത. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവര്‍. ഇവരുടെ പാര്‍ട്ടികള്‍ക്ക് അവരുടെ സംസ്ഥാനത്ത് ഏകപക്ഷീയ വിജയം കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രചാരണത്തില്‍ സജീവമായിരുന്നില്ലെങ്കിലും, കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സജീവ ഇടപെടല്‍ നടത്തും.

വിശാല പ്രതിപക്ഷ യോഗം സോണിയ വിളിക്കും, എസ്പി, ബിഎസ്പി, തൃണമൂല്‍, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, ഇടതു കക്ഷികള്‍ എന്നിവയെ സോണിയ തന്നെ ക്ഷണിക്കും, പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമതയെയും മായാവതിയെയും ഒപ്പം നിര്‍ത്താന്‍ സോണിയ തന്നെ ഇടപെടണമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണു ടിആര്‍എസിലേക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കുമുള്ള പാലം. സ്വന്തം സീറ്റ് നില 100 110ല്‍ ഒതുങ്ങിയാല്‍, പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി സര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കാന്‍ പോലും മടിക്കില്ല.

ബിജെപി ഒറ്റയ്ക്ക് 200 സീറ്റിനു മുകളിലെത്തിയാല്‍, പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും എന്‍ഡിഎയിലെ മറ്റു കക്ഷികളുടെ ബലത്തില്‍ മോദി തന്നെ വീണ്ടും ഭരണത്തിലെത്തുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അപ്പോള്‍ കയ്യാലപ്പുറത്തുള്ള ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണ്ണായകമാകും. അതു തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിനു പുറമേയുള്ള യുപിഎ കക്ഷികള്‍ (ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, നാഷനല്‍ കോണ്‍ഫറന്‍സ്) ചുരുങ്ങിയത് 50 സീറ്റ് നേടുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

എസ്പി, ബിഎസ്പി, തൃണമൂല്‍, ടിഡിപി, ഇടത് കക്ഷികള്‍ എന്നിവ നേടിയേക്കാവുന്ന 70 80 സീറ്റ് ഒരുകാരണവശാലും എന്‍ഡിഎയിലേക്കു പോവില്ലെന്നു വിലയിരുത്തുന്ന കോണ്‍ഗ്രസ്, ബാക്കിയുള്ള നാല്‍പതോളം സീറ്റുകള്‍ (ടിആര്‍എസ്, വൈഎസ്ആര്‍, ബിജെഡി) ഏതു ഭാഗത്തേക്കും മാറും. ഈ സാഹചര്യം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category