1 GBP = 85.80 INR                       

BREAKING NEWS

പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം; അപകടം മഹാരാഷ്ട്രയിലെ താനെയില്‍; ദുരന്തം സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങവെ; യുവാവിനെ കണ്ടെത്തിയത് വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ തിരച്ചിലില്‍

Britishmalayali
kz´wteJI³

താനെ (മഹാരാഷ്ട്ര): പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുപ്പത്തിയേഴുകാരനായ സച്ചിന്‍ കാക്കോദാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താനയിലായാണ് ദാരുണ സംഭവം. 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുഹൃത്തുക്കളെ കണ്ട് രാത്രി വൈകി തന്റെ വാഹനത്തില്‍ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പുലര്‍ന്നിട്ടും സച്ചിന്‍ മടങ്ങിയെത്താതായതോടെ വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട കാര്യം വ്യക്തമായത്.

പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതിനായാണ് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റോഡില്‍ വലിയ കുഴിയെടുത്തിരുന്നത്. തുടര്‍ന്ന് അപകടമുണ്ടാകാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ റിഫ്‌ളക്ടറുകള്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ കുഴി സച്ചിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category