1 GBP = 94.00 INR                       

BREAKING NEWS

ഞങ്ങളുടെ പ്രേതമേ ഇനി കാണൂ എന്ന് പറഞ്ഞ അമ്മ; ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും... ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകുമെന്ന് വേദനിച്ച മകള്‍; മരുമകളുടെ മരണമറിഞ്ഞ് കള്ളക്കണ്ണീരൊഴുക്കിയത് 50,000 രൂപ സ്ത്രീധനം കുറഞ്ഞതിന് വിഷം നല്‍കിയ അതേ അമ്മായി അമ്മ; എല്ലാം ലേഖ മനസ്സില്‍ ഒതുക്കിയത് മകള്‍ക്ക് അച്ഛനെ നഷ്ടമാകാതിരിക്കാന്‍; മന്ത്രവാദവും കുതന്ത്രവുമായി നടന്ന ഭര്‍ത്താവിനെ കുരുക്കി കണ്ണീരില്‍ കുതിര്‍ന്ന ആത്മഹത്യാ കുറിപ്പും; മാരായമുട്ടത്തെ ട്വിസ്റ്റ് എത്തിയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയിലെ ട്വിസ്റ്റിനു നാടകീയത കൈവന്നത് ആത്മഹത്യാ കുറിപ്പ് പൊലീസിനു കിട്ടാന്‍ ഒരു ദിവസം വൈകിയത്. തീ കത്തിയണഞ്ഞ മുറിക്കുള്ളില്‍ ഇന്നലെ രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. കുറിപ്പ് ആദ്യ ദിവസമേ കിട്ടിയിരുന്നെങ്കില്‍ ഈ ട്വിസ്റ്റിന് സാധ്യത ഇല്ലാതാകുമായിരുന്നു. കുറിപ്പ് തീയില്‍പ്പെട്ടു കത്തിക്കരിഞ്ഞില്ലെന്നതും ബന്ധുക്കള്‍ നേരത്തെ കണ്ടില്ല എന്നതും നിര്‍ണ്ണായകമായി. ഇതോടെ ഭാര്യയുടേയും മകളുടെ ആത്മഹത്യയില്‍ ബാങ്കിനെ പഴിച്ച് ഗൃഹനാഥന്‍ എത്തി. മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ബാങ്കിനെ തല്ലി തകര്‍ത്തു. ഇതിനിടെയാണ് കത്ത് ട്വിസ്റ്റായി എത്തിയത്. ഇതോടെ വാദി പ്രതിയായി. ജപ്തിയിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നില്‍ ബാങ്കിനൊപ്പം ഗൃഹനാഥന്റേയും പങ്ക് തെളിഞ്ഞു.


ജപ്തി നടപടികളില്‍ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചപ്പോഴും ഭര്‍ത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടായിരുന്നില്ല. മരണത്തിനു ശേഷവും ബാങ്കുകാര്‍ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി. കുടുംബ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊടുന്നനെ കത്തിയമര്‍ന്ന മുറിയിലേക്ക് പൊലീസ് പരിശോധനയ്ക്ക് എത്തി. അമ്മ ലേഖയും മകള്‍ വൈഷ്ണവിയും ചുവരില്‍ എഴുതിയ ഒട്ടിച്ച കത്ത് പൊലീസ് കണ്ടു. കത്ത് മുറിയില്‍ മറ്റൊരിടത്ത് വച്ചാല്‍ കത്തി നശിക്കുമെന്നുള്ളതു കൊണ്ടാണ് അമ്മയും മകളും അത് ചുവരില്‍ ഒട്ടിച്ചത്. ഈ ബുദ്ധിയാണ് മന്ത്രവാദ കളങ്ങളൊരുക്കി കുതന്ത്രവുമായി നടന്ന ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും കുടുക്കിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ ട്വിസ്റ്റ്. ആത്മഹത്യ നടന്ന് ഒറ്റ രാത്രി കൊണ്ടു വാദി പ്രതിയായ നെയ്യാറ്റിന്‍കര സംഭവം അങ്ങനെ ചര്‍ച്ചയാവുകയാണ്. വില്ലനായത് ആത്മഹത്യാക്കുറിപ്പും. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേ കയറെടുത്ത് ബാങ്ക് തല്ലി തകര്‍ത്ത രാഷ്ട്രീക്കാരും ഇളഭ്യരായി.

'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'- ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ വെള്ളിയാഴ്ച വൈകുന്നേരം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെയാണ്. മരണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും ആത്മഹത്യ ചെയ്യുമെന്ന സൂചന പങ്കുവച്ചതായി ശാന്ത പറഞ്ഞു. മരിക്കുന്ന കാര്യം മകള്‍ വൈഷ്ണവിയോട് പറഞ്ഞപ്പോള്‍ അവളുടെ പ്രതികരണവും ശാന്തയെ ഞെട്ടിച്ചിരുന്നു. 'ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും'. ഇതും ശാന്തയോട് ലേഖ പറഞ്ഞിരുന്നു. മരിക്കുന്നതിന് 10 മിനിറ്റ് മുന്‍പും ലേഖ ശാന്തയുടെ വീട്ടിലേക്ക് വന്നിരുന്നു. ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പൈസയുടെ കാര്യമൊന്നും ശരിയായില്ലല്ലോ എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരികെ പോയത്. അതിന് ശേഷമായിരുന്നു ആത്മഹത്യ. അതുകൊണ്ട് തന്നെ എല്ലാം മനസ്സില്‍ ഉറപ്പിച്ചായിരുന്നു അമ്മയും മകളും മരണം വരിച്ചത്. അതുകൊണ്ടാണ് വിശദമായ ആത്മഹത്യാ കുറിപ്പും എഴുതിയത്. ഇതാണ് വാദികളെ പ്രതികളാക്കിയത്.

ചൊവ്വാഴ്ച ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൊഴിയെടുക്കാനായി പൊലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ തടഞ്ഞ അതേ നാട്ടുകാര്‍ക്ക് മുന്നിലൂടെയാണ് കൃഷ്ണമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയതും. ആത്മഹത്യാ കുറിപ്പിന്റെ കരുത്താണ് ഇതിന് കാരണം. തികഞ്ഞ പരിഹാസത്തോടെയും കൂക്കുവിളികളോടെയുമാണ് 4 പ്രതികളെയും നാട്ടുകാര്‍ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. ആദ്യദിവസം സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതു സമീപത്തു താമസിക്കുന്ന ശാന്തയും ഭര്‍ത്താവ് കാശിയുമായിരുന്നു. മരിച്ച രണ്ടു പേരേക്കുറിച്ചും വാചാലരായ ഇവര്‍ ആര്‍ക്കും സംശയത്തിനിട കൊടുത്തുമില്ല. ഇവരും കഥയിലെ വില്ലന്മാരാണ് ഇന്ന്. ബാങ്ക് സമ്മര്‍ദത്തിലാക്കിയതിന്റെ വിഷമത്തിലാണ് അവര്‍ ജീവനൊടുക്കിയത്. മരണശേഷവും ബാങ്കില്‍ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണ്‍ രേഖ പരിശോധിച്ചാല്‍ അറിയാമെന്നായിരുന്നു ആത്മഹത്യാ കുറിപ്പ് കിട്ടും മുമ്പ് ചന്ദ്രന്‍ പറയുന്നത്.

എന്നാല്‍ ഇത് ഇന്നലെ ചന്ദ്രന്‍ മാറ്റി പറഞ്ഞു. 'ഞാനിതില്‍ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് തെറ്റാണ്. അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു.'-ഇങ്ങനെയാണ് പുതിയ മൊഴി. ചൊവ്വാഴ്ച 'ഒരു വഴക്കുമുള്ള വീടല്ല. അടിയും പിടിയും പിണക്കവുമില്ല. വസ്തു വിറ്റു പണമാക്കാന്‍ എന്റെ മകള്‍ എത്ര ദിവസമായി ഓടിനടക്കാന്‍ തുടങ്ങിയിട്ട്. 40 ലക്ഷം രൂപ പറഞ്ഞ സ്ഥലമാണ്. 24 ലക്ഷത്തിന് വില്‍ക്കാമെന്നു പറഞ്ഞിട്ടും ആ ബ്രോക്കര്‍ ചതിച്ചു' -ഇതായിരുന്നു ആദ്യ ദിവസത്തെ കൃഷ്ണ്ണമ്മയുടെ കണ്ണീര്‍ നിറഞ്ഞ വിശദീകരണം. ഇന്നലെ ഇത് വിഴുങ്ങേണ്ടി വന്നു. തെറ്റു കണ്ടാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാര്‍ത്ഥിച്ചു കഴിയുന്നയാളാണു ഞാന്‍. വീടു വില്‍ക്കാന്‍ ഞാന്‍ തടസ്സം നിന്നിട്ടില്ല-ഇങ്ങനെയായി കൃഷ്ണമ്മയുടെ മൊഴി.

അറസ്റ്റിലായ ശാന്ത ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ സഹോദരിയുടെ സഹോദരിയാണ്. 'ഈ ലോണിന്റെ പേരിലല്ലേ അവര്‍ ആത്മഹത്യ ചെയ്തത്. അവന് (ചന്ദ്രന്‍) ഒരു പുള്ളയല്ലേയുള്ളു. അവന്‍ തിരികെ വന്നാല്‍ ജീവിച്ചിരിക്കുമെന്നുറപ്പുണ്ടോ? ഇവിടെ വല്ലതും നടക്കും'-ഇതായിരുന്നു ആത്മഹത്യ ചെയ്ത ദിവസം ശാന്തയുടെ പ്രതികരണം. 'ഞങ്ങള്‍ക്കിതില്‍ പങ്കില്ല, അവര്‍ തമ്മിലെന്തെങ്കിലുമുണ്ടോയെന്നറിയില്ലെന്നാക്കി ശാന്ത. ശാന്തയുടെ ഭര്‍ത്താവാണ് കാശി. അവന്‍ വളരെ കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ പഠിപ്പിച്ചുകൊണ്ടുവന്നത്. ബാങ്കിന്റെ സമ്മര്‍ദമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ആദ്യ ദിനം പറഞ്ഞ കാശിയും വാക്ക് മാറ്റി. ലേഖയുടെയും ചന്ദ്രന്റെയും കുടുംബകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നായി ഇന്നലെ. ഏതായാലും ഇവര്‍ നാലു പേരും ചേര്‍ന്നാണ് ലേഖയേയും മകളേയും സമ്മര്‍ദ്ദത്തിലാക്കിയതെന്ന് മാരായമുട്ടം തിരിച്ചറിയുന്നുണ്ട്.

ലേഖയുടെ ബന്ധുക്കളുടെ മൊഴിയും നിര്‍ണ്ണായകം
സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ലേഖയുടെ ബന്ധുക്കളും പറയുന്നു. പീഡനത്തിന്റെ പേരില്‍ ലേഖ ആത്മഹത്യയ്ക്കും തുനിഞ്ഞിരുന്നതായി സഹോദരി ബിന്ദു പറഞ്ഞു. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണ് എത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ചശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നുവെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറഞ്ഞു. 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് കൊടുക്കുകയും ചെയ്തിരുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. പിന്നീട് അമ്മായി അമ്മ നീ പറഞ്ഞിട്ടല്ലേ വലിയ വീട് വച്ചതെന്ന മട്ടില്‍ കുത്തുവാക്കുകളുമായിട്ടാണ് എപ്പോഴും ലേഖയെ നേരിട്ടത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ലേഖ ദേവരാജനെ വിളിച്ചിരുന്നു. വീട് വില്‍പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും രാവിലെയും ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായും ലേഖ പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദം ഫോണ്‍ സംഭാഷണത്തില്‍ നിന്ന് മനസിലാകുമായിരുന്നുവെന്ന് ദേവരാജന്‍ പറഞ്ഞു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമെന്ന് ദേവരാജന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

ഫോണ്‍ വഴി ബിന്ദുവുമായിട്ടായിരുന്നു ലേഖയ്ക്ക് അടുപ്പം കൂടുതല്‍. എന്നാല്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോകാറില്ല. ശവസംസ്‌കാരം, കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കാണ് പലപ്പോഴും ഇവര്‍ തമ്മില്‍ കാണാറുണ്ടായിരുന്നത്. കല്യാണത്തിന് ശേഷം ലേഖയുടെ ബന്ധുക്കളാരും വീട്ടില്‍ വന്നിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category