1 GBP = 88.30 INR                       

BREAKING NEWS

മീന്‍തൊലിയില്‍ നിന്നും ലൈംഗികാവയവം ഉണ്ടാക്കി പരീക്ഷിച്ച് വിജയിച്ചു; ബ്രസീലിലെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ഇനി കാമുകനൊപ്പം സുഖമായി ജീവിക്കാം

Britishmalayali
kz´wteJI³

ബ്രസീലിലെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് മീന്‍തൊലിയില്‍ നിന്നും സ്ത്രീ ലൈംഗിക അവയവം ഉണ്ടാക്കിയെന്ന വിസ്മയകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. 36കാരിയായ മജു എന്ന പേരിലറിയപ്പെടുന്ന യുവതിക്കാണ് ഈ അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ഇനി കാമുകനോടൊപ്പം സുഖമായി ജീവിക്കുന്നതിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. മീന്‍തൊലി കൊണ്ട് നിര്‍മിച്ച യോനിയുണ്ടായതോടെ തനിക്ക് ഇപ്പോള്‍ യഥാര്‍ത്ഥ സ്ത്രീയായെന്ന തോന്നലുണ്ടായിരിക്കുന്നുവെന്നാണ് മജും പ്രതികരിച്ചിരിക്കുന്നത്.

1999ല്‍ മജു സെക്സ്-റിഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയയായിരുന്നുവെങ്കിലും ഇത് വിജയിക്കാതിരിക്കുകയും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടിലാപിയ മത്സ്യത്തിന്റെ തൊലി മജുവിന്റെ യോനി പുനര്‍നിര്‍മിക്കുന്നതിനായി ഉപയോഗിക്കുകയും ഇത് വിജയിക്കുകയും ചെയ്തിരിക്കുന്നത്. ആദ്യത്തെ സര്‍ജറിക്ക് ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുകയെന്നത് മജുവിനെ സംബന്ധിച്ചിടത്തോളം ദുസ്സഹമായതിനെ തുടര്‍ന്ന് അവര്‍ ബ്രഹ്മചര്യം പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് മീനിന്റെ തൊലി ഉപയോഗിച്ചുള്ള ലൈംഗികാവയവം പരീക്ഷിച്ചതിനെ തുര്‍ന്ന് ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാന്‍ മജുവിന് ഒരുങ്ങുകയാണ്.

നോര്‍ത്ത് ഈസ്റ്റ് ബ്രസീലിലെ സര്‍ജനായ ഫോര്‍ടാലെസയാണ് മജുവിന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ച് നല്‍കിയിരിക്കുന്നത്. അപാകതയുള്ള ലൈംഗിക അവയവങ്ങളുമായി ജനിക്കുന്ന സ്ത്രീകള്‍ക്ക് യോനികള്‍ ശുദ്ധജലമത്സ്യത്തിന്റെ തൊലി ഉപയോഗിച്ച് സൃഷ്ടിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു മജു നിയോവജിനോപ്ലാസ്റ്റിക്ക് വിധേയയായിരുന്നത്. മൂന്നാഴ്ചത്തെ ട്രീറ്റ്മെന്റിന് ശേഷം തന്നില്‍ അത്ഭുതകരമായ പരിവര്‍ത്തനമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കിപ്പോള്‍ യഥാര്‍ത്ഥ സ്ത്രീയായ പ്രതീതിയുണ്ടായിരിക്കുന്നുവെന്നുമാണ് മജു വെളിപ്പെടുത്തുന്നത്.

ഏതാനും മാസങ്ങള്‍ക്കം മജുവിന് സുഖകരമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമെന്നാണ് സര്‍ജന്‍മാര്‍ പറയുന്നത്. ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സിയാറയിലെ സര്‍ജന്‍മാര്‍ നടത്തിയ സര്‍ജറിക്ക് നേതൃത്വമേകിയിരിക്കുന്നത് പ്രഫ. ലിയണാര്‍ഡോ ബെസെറയാണ്. സര്‍ജറിക്ക് ശേഷം മജുവില്‍ അത്ഭുതകരമായ പുരോഗതിയാണുണ്ടായിരിക്കുന്നതെന്നും ഇത് വിജയിച്ചിരിക്കുന്നുവെന്നുമാണ് ബെസെറ വെളിപ്പെടുത്തുന്നത്. മജുവിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും സാധാരണപോലെ മൂത്രമൊഴിക്കാനാവുന്നുവെന്നും ബെസെറ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category