1 GBP = 88.30 INR                       

BREAKING NEWS

254 കിലോ ഭാരമുള്ള വീട്ടമ്മ ആദ്യമായും അവസാനമായും കിടക്കയില്‍ നിന്ന് എണീറ്റത് നാലുവര്‍ഷത്തില്‍ ഒരിക്കെ മാത്രം; 58കാരിയായ നഴ്സ് വിടവാങ്ങിയത് തന്നെക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് ശേഷം; ഡെനീസിന്റെ മരണം ഭര്‍ത്താവ് തനിക്കായി പ്രത്യേകം വാങ്ങിയ സോഫയില്‍ കുടുംബത്തോടൊപ്പം ഒരിക്കലെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ച്

Britishmalayali
kz´wteJI³

വേദന കടിച്ചമര്‍ത്തിയും കരച്ചില്‍ ഉള്ളിലൊതുക്കിയും അവര്‍ കിടക്കയില്‍ നിന്ന് എണീറ്റത് കുടുംബത്തോടൊപ്പം കുറച്ച് നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനായിരുന്നു. നാലുവര്‍ഷത്തിനിടയില്‍ ആദ്യമായും അവസാനമായിട്ടും 254 കിലോഭാരമുള്ള അവര്‍ കിടക്കയില്‍ നിന്ന് എണീറ്റത്. 60 സ്റ്റോണ്‍ ആന്‍ഡ് ഹൗസ് ട്രാപ്പിഡ് എന്ന ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ചിത്രീകരണത്തിന് ശേഷം ഡെനിസ് എക്ലെസ്റ്റണ്‍ എന്ന 58കാരി കിടക്കയില്‍ തന്നെ ജീവിതത്തോട് മല്ലടിച്ച് മരണത്തിന് കീഴടങ്ങിയത്. വെസ്റ്റ് മിഡ്ലാന്റിലെ ടാം വര്‍ത്തിലായിരുന്നു അവര്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം താമസിച്ചിരുന്നത്. ഏകദേശം ഏഴുവര്‍ഷത്തോളം അവര്‍ക്ക് കിടക്കയില്‍ കഴിയേണ്ടിവന്നു.

ദുരന്തം അവരുടെ ജീവിതത്തിലേക്ക് കടന്നു വരും മുന്‍പ് അവരും വലിയ ഊര്‍ജ്ജമുള്ള ഒരു അമ്മയായിരുന്നു. മൂന്ന് കുട്ടികളായിരുന്നു അവര്‍ക്ക്. നഴ്സായി ജോലി നോക്കുന്നതിനിടയിലാണ് ഡെന്നീസിന് സ്പൈനല്‍ കോഡിന് ക്ഷതമേല്‍ക്കുന്നത്. ഇതോടെ അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. നിരന്തരം കിടക്കയില്‍ തന്നെ കഴിച്ചു കൂട്ടേണ്ടിവന്നു. അവര്‍ക്കായി ഭര്‍ത്താവ് വലി സൗകര്യങ്ങളാണ് വീട്ടില്‍ ഒരുക്കിയിരുന്നത്. ഡെന്നീസിന് ഇരിക്കാനായി 7ലക്ഷം രൂപ വിലയുള്ള പ്രത്യേക സോഫയും വാങ്ങിയിരുന്നു. സഹായത്തിനായി വീട്ടില്‍ പലരെയും നിര്‍ത്തിയിരുന്നു.

ക്യേുമെന്ററിയുടെ ചിത്രീകരണത്തിനിടയില്‍ അവരുടെ സ്ഥിതി വളരെ വലിയ രീതിയില്‍ മോശമാവുകയും കൂടുതല്‍ സമ്മര്‍ദ്ദവും ഭാരവും കാരണവും ഓക്സിജന്റെ സഹായവും നല്‍കേണ്ടതായി വന്നു. പിന്നീട് ഭര്‍ത്താവ് അവര്‍ക്കായി വാങ്ങിയ സോഫായില്‍ ഇരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവിയേ്ക്ക് എത്തുന്നതിന് മുന്നേ അവര്‍ക്ക് കിടക്കയിലേക്ക് തന്നെ മടങ്ങേണ്ടിവന്നതും ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. കടുത്ത വേദനയിലും കുടുംബത്തെ ഏറെ സ്നേഹിച്ചിരുന്ന ഡെനീസിന്റെ ഡോക്യുമെന്ററി സോഷ്യല്‍ മീഡിയിയലും വൈറലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category