1 GBP = 86.90 INR                       

BREAKING NEWS

റമദാന്‍ കാലത്ത് ആറ് മോസ്‌കുകളിലായി 17 തവണ വളി വിട്ട യുവാവിനെ തൂക്കിക്കൊല്ലാന്‍ പാക്ക് കോടതി വിധിച്ചോ? നോമ്പുകാലം തുടങ്ങിയതോടെ പഴയ വ്യാജവാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; വ്യാജ വാര്‍ത്ത ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍ പോലും; യുവാവിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് ഒടുവില്‍ വധശിക്ഷ വാര്‍ത്തയുടെ പിന്നാമ്പുറം ചികയുമ്പോള്‍

Britishmalayali
kz´wteJI³

മുസ്ലീങ്ങള്‍ പരിപാവനമായി കരുതുന്ന റമദാന്‍ വ്രതകാലത്ത് ആറ് മോസ്‌കുകളില്‍ പ്രാര്‍ത്ഥനാ വേളയില്‍ 17 തവണ വളി വിട്ട യുവാവിനെ തൂക്കിക്കൊല്ലാന്‍ പാക്കിസ്ഥാന്‍ കോടതി ഉത്തരവിട്ട പഴയ വ്യാജ വാര്‍ത്ത ഈ നോമ്പ് കാലത്ത് വീണ്ടും വന്‍ പ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഈ വ്യാജ വാര്‍ത്ത ഇപ്രാവശ്യം സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തുവെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. യുവാവിന്റെ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ച് ഒടുവില്‍ വധശിക്ഷ വാര്‍ത്തയുടെ പിന്നാമ്പുറം ചികയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇയാള്‍ പ്രാര്‍ത്ഥനാ വേളയില്‍ വളി വിട്ടതിനെ തുടര്‍ന്ന് 53ഓളം പേര്‍ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ മോസ്‌കുകളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിതമായെന്ന വാര്‍ത്ത ഈ ആഴ്ച ഇസ്ലാമാബാദ് ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. ഇത് ദൈവനിന്ദയാണെന്ന് ആരോപിച്ച് ഇയാളെ അള്ളാഹുവിന്റെ ആഗ്രമനുസരിച്ച് വധശിക്ഷയ്ക്ക് വിധേയനക്കാന്‍ ജഡ്ജ് തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്ലാമാബാദ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു വ്യാജവാര്‍ത്ത രണ്ട് വര്‍ഷം മുമ്പ് റമദാന്‍ കാലം മുതല്‍ പ്രചരിക്കുന്നതാണ്. ഇത് തന്നെ ഈ റമദാന്‍ വ്രതകാലത്തും വിശ്വസനീയമാണെന്ന തോന്നല്‍ വരുത്തി പ്രചരിപ്പിക്കാന്‍ പ്രമുഖ പത്രങ്ങള്‍ പോലും മുന്നിട്ടിറങ്ങിയെന്നതാണ് വിരോധാഭാസമായി ഉയര്‍ന്ന് വന്നിരിക്കുന്നത്.

ഇയാളെ കല്ലെറിഞ്ഞോ തലവെട്ടിയോ കൊല്ലണമെന്ന് വിവിധ മതപണ്ഡിതന്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രെ. ചില വാര്‍ത്താ മാധ്യമങ്ങള്‍ വേണ്ടത്ര അന്വേഷണം നടത്താതെ യാഥാര്‍ത്ഥ്യ വിരുദ്ധമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഈ വാര്‍ത്ത എടുത്ത് കാട്ടപ്പെടുന്നത്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇത്തരം ആക്ഷേപഹാസ്യപരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമേറെയാണ്. ഇതിന് മുമ്പ് ഈ വാര്‍ത്ത റമദാന്‍ കാലത്ത് പ്രചരിച്ചിരുന്നപ്പോള്‍ ഹിന്ദി ടിവി ചാനലായ ആജ്തക് ഒരു വ്യാജ ഫത്വ പുറപ്പെടുവിച്ചിരുന്നു.

പുരുഷന്‍മാര്‍ക്ക് വിശപ്പേറുമ്പോള്‍ അവരുടെ ഭാര്യമാരെ ഭക്ഷിക്കാന്‍ അനുവദിുക്കണമെന്നായിരുന്നു ഈ ഫത്വയുടെ പൊരുള്‍.പുനെ മിറര്‍ തങ്ങളുടെ ന്യൂസ് പേപ്പറില്‍ ഇത് പോലുള്ള ഫേയ്ക്ക് ഫത്വ പുറപ്പെടുവിച്ചിരുന്നു. റമദാന്‍ കാലത്ത് മോസ്‌കുകളില്‍ വച്ച് വളിയിട്ടതിന്റെ പേരില്‍ ഒരു പാക്ക് യുവാവിന് വധശിക്ഷ വിധിച്ചുവെന്ന വാര്‍ത്തയുമായി മറ്റൊരു കൂട്ടം പത്രമാധ്യമങ്ങള്‍ 2017 ജൂലൈ രണ്ടിന് രംഗത്തെത്തിയിരുന്നു. വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് എന്ന വെബ്സൈറ്റ് ഈ ആക്ഷേപ ഹാസ്യപരമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ വാര്‍ത്തകള്‍ തീര്‍ത്തും കെട്ടിച്ചമച്ചതാണെന്ന മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുള്ള വെബ്സൈറ്റാണിത്.

ഗുജറാത്തില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശ് പത്രം, വണ്‍ ഇന്ത്യ എന്നിവയെ പോലുള്ള മുഖ്യ ധാരാ മാധ്യമങ്ങള്‍ പോലും അന്ന് ഈ വാര്‍ത്ത ഏറ്റുപിടിച്ചുവെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ടില്‍ നിന്നുമുള്ള വാര്‍ത്ത തര്‍ജിമ ചെയ്തായിരുന്നു ഇവ കൊടുത്തിരുന്നത്. സന്ദേശിന്റെ 2017 ജൂലൈ രണ്ടിനിറങ്ങിയ പത്രത്തിന്റെ 12ാം പേജിലായിരുന്നു ഈ വാര്‍ത്ത വന്നത്. വണ്‍ ഇന്ത്യ ഈ വാര്‍ത്ത ഹിന്ദിയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യ.കോം, ബംഗാളി വെബ്സൈറ്റുകളായ സംഗ്ബാദ് പ്രതിദിന്‍, സമാചര്‍നാമ.കോം, തുടങ്ങിയ നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാണെന്ന രീതിയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. വീണ്ടും ഈ റമദാന്‍ കാലത്ത് ഈ വ്യാജ വാര്‍ത്ത ഉയര്‍ന്ന വന്നപ്പോള്‍ അതിന് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം നല്‍കിയാണ് വിവിധ മാധ്യമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് പോലുളള സോഷ്യല്‍ മീഡിയ യൂസര്‍മാരും പ്രചാരണം നല്‍കിക്കൊണ്ടിരിക്കുന്നത്. വേള്‍ഡ്വൈഡ്ഡെയിലിറിപ്പോര്‍ട്ട്.കോമില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത മാത്രം 160 പേരാണ് ഷെയര്‍ ചെയ്യുകയും ലക്ഷക്കണക്കിന് പേര്‍ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category