1 GBP = 86.90 INR                       

BREAKING NEWS

നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഭയും നൈപുണ്യവുമുള്ള വിദഗ്ധര്‍ക്കുമായി അവസരങ്ങളുടെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദീര്‍ഘകാല വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമൊരുക്കി ഭരണകൂടം; ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വളര്‍ച്ച തന്നെ

Britishmalayali
kz´wteJI³

 

ദുബായ്: രാജ്യത്ത് ദീര്‍ഘകാല വിസയ്ക്കായുള്ള അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാനായി വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കും അവസരമൊരുക്കി യു.എ.ഇ. ഭരണകൂടം. ഇതിനായി നിക്ഷേപകര്‍ക്കും മികച്ച വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മേഖലകളിലെ പ്രഗല്ഭര്‍ക്കും ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്തിടെ രാജ്യത്ത് അനുവദിച്ച ദീര്‍ഘകാല വിസയ്ക്കായി താല്പര്യമുള്ളവര്‍ക്ക് രാജ്യത്തെ അവസരങ്ങളും ജീവിത സാഹചര്യങ്ങളുമെല്ലാം നേരിട്ട് കണ്ടു മനസ്സിലാക്കി വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് പുതിയ സംവിധാനം യുഎഇ ഒരുക്കുന്നത്.

പ്രധാനമായും മൂന്ന് തരത്തിലാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയനുവദിക്കുന്നത്. നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണ് ആദ്യത്തേത്. ദീര്‍ഘകാലവിസ ലഭിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ പലവട്ടം വന്നുപോകാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. ആറുമാസമാണ് ഇത്തരം വിസകളുടെ കാലാവധി. അതുപോലെ സംരംഭകര്‍ക്കും മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ദീര്‍ഘകാല വിസ നേടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ആറുമാസത്തെ വിസ അനുവദിക്കും. പ്രതിഭയും നൈപുണ്യവുമുള്ള വിവിധ മേഖലകളിലെ പ്രഗല്ഭര്‍ക്കാണ് മൂന്നാമതായി വിസ അനുവദിക്കുന്നത്.

യു.എ.ഇ.യുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇത് സഹായകമാകുമെന്ന് ഫോറിനഴ്‌സ് അഫയേഴ്‌സ് ആന്‍ഡ് പോര്‍ട്‌സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ സായിദ് രാക്കാന്‍ അല്‍ റാഷിദി പറഞ്ഞു. യു.എ.ഇ. അടുത്തിടെ അനുവദിച്ച ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രാജ്യത്തെത്തി ഇവിടത്തെ അവസരങ്ങളും സൗകര്യങ്ങളും ജീവിതശൈലിയുമെല്ലാം നേരിട്ടുകണ്ട് ബോധ്യപ്പെടാനും വിസാനടപടികള്‍ പൂര്‍ത്തിയാക്കാനും ആറ് മാസത്തെ വിസ ഉപകരിക്കും. ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോേഴക്കും നിക്ഷേപകരില്‍നിന്ന് സംരംഭകരില്‍നിന്നുമായി 6000 അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.




 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category