1 GBP = 92.50 INR                       

BREAKING NEWS

ഒരു വര്‍ഷം മുമ്പ് ഏകപക്ഷീയമായ അമേരിക്ക പിന്മാറിയ ആണവ കരാറില്‍ നിന്നും ഒടുവില്‍ ഇറാനും പിന്മാറി; യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍; യുഎസ്-ഇറാന്‍ ഭിന്നതയില്‍ ആശങ്ക അറിയിച്ച് റഷ്യയും; അമേരിക്കന്‍ മാടമ്പിത്തരത്തിന് മുമ്പില്‍ മുട്ടു മടക്കാതെ ഇറാന്‍ മുമ്പോട്ട് പോകുമ്പോള്‍ യുദ്ധ ഭീതിയില്‍ വീണ്ടും ലോകം

Britishmalayali
kz´wteJI³

ടെഹ്റാന്‍: 2015-ല്‍ യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാറില്‍നിന്ന് ഭാഗികമായി പിന്മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിക്കുമ്പോള്‍ മധ്യേഷ്യയിലെ സംഘര്‍ഷത്തിന് പുതിയ തലമെത്തുകയാണ്. അമേരിക്കയെ പ്രകോപിപ്പിക്കലാണ് ലക്ഷ്യം. ദേശീയ സുരക്ഷാകൗണ്‍സിലില്‍നിന്നുള്ള ഉത്തരവനുസരിച്ച് കരാറിലെ ചില വ്യവസ്ഥകളില്‍നിന്ന് ഔദ്യോഗികമായി പിന്മാറുന്നുവെന്ന് ഇറാന്‍ ആണവോര്‍ജസംഘടന അറിയിക്കുകയായിരുന്നു. കരാറില്‍നിന്ന് യു.എസ്. പിന്മാറിയതിന് ഒരുവര്‍ഷത്തിനുശേഷമാണ് ഇറാനും ഭാഗികമായി പിന്മാറുന്നത്. ഇതോടെ കരാര്‍ തന്നെ ഫലത്തില്‍ ഇല്ലാതായി. ഇനി ഇറാന്‍ ആണവ പദ്ധതികള്‍ വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.

ഇറാന്‍ ആണവക്കരാര്‍ 2015-ലാണ് ഒപ്പിട്ടത്. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുമായി ഇറാന്‍ ആണവക്കരാറില്‍ ഒപ്പുവെച്ചത്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങള്‍ മയപ്പെടുത്തുന്നതിനുപകരമായി ഇറാന്‍ തങ്ങളുടെ ആണവപരിപാടികള്‍ പരിമിതപ്പെടുത്തണമെന്നായിരുന്നു കരാറിന്റെ കാതല്‍. എന്നാല്‍ അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെയാണ് ഇത്. ഇതിന് ശേഷം ഇറാനുമായി നിരന്തരം സംഘര്‍ഷവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇറാനും ഉറച്ച നിലപാടുമായി എത്തുന്നത്. അമേരിക്കയെ നേരിടാന്‍ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാനും നല്‍കുന്നത്. ഇതാണ് ലോകത്തെ യുദ്ധ ഭീതിയില്‍ വീണ്ടുമെത്തിക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറയ്ക്കുക, അരാക്കയിലെ ആണവറിയാക്ടറിലെ ഘനജലോത്പാദനം 130 ടണ്‍ ആക്കുക തുടങ്ങിയ നിബന്ധനകളില്‍നിന്നാണ് ഇറാന്‍ പിന്മാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഐ.എസ്.എന്‍.എ. റിപ്പോര്‍ട്ടുചെയ്തു. പേര്‍ഷ്യന്‍ കടലില്‍ സംഘര്‍ഷം കൂടുകയാണ്. അമേരിക്ക വലിയ തോതില്‍ സേനാ വിന്യാസം നടത്തുന്നുണ്ട്. ഫുജൈറയില്‍ 4 കപ്പലുകള്‍ക്ക് നേരെയുണ്ടായ അട്ടിമറിക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിച്ചു. ഇതോടെ അറബ് രാഷ്ട്രങ്ങളില്‍ പ്രബലരും അമേരിക്കയ്ക്ക് പിന്നില്‍ അണിനിരന്നു. ഇസ്രയേലും ഇറാനെതിരാണ്. റഷ്യ മാത്രമാണ് ഇറാനെതിരായ യുദ്ധത്തെ അതിശക്തമായി എതിര്‍ക്കുന്നത്. ഇതിനിടെയിലും അമേരിക്കയ്ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കാതെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇറാന്‍.

ഇനി മുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് ഇറാന്‍ ആണവോര്‍ജ സംഘടന വിശദീകരിക്കുന്നു. യു.എസ്. ഉപരോധത്തില്‍നിന്ന് 60 ദിവസത്തിനുള്ളില്‍ ഇറാന്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിച്ചില്ലെങ്കില്‍ കരാറിലെ പ്രധാന വ്യവസ്ഥകളില്‍നിന്ന് പിന്മാറുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നേരത്തേ ഭീഷണിമുഴക്കിയിരുന്നു. ആണവക്കരാര്‍ ഗുരുതരാവസ്ഥയിലാണെന്നും കരാറിന് ശസ്ത്രക്രിയയും വേദനസംഹാരികളും ആവശ്യമുണ്ടെന്നുമായിരുന്നു മെയ് എട്ടിന് ഔദ്യോഗിക ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ റൂഹാനി പറഞ്ഞത്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ല. ഇതിനൊപ്പം ആക്രമത്തിന് സേനയെ മധ്യേഷ്യയിലേക്ക് വിന്യസിക്കുകയും ചെയ്യുന്നു. ഇറാനെ ഏത് സമയവും ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തയ്യാറാണ്. ഇക്കാര്യം പരോക്ഷമായി ട്രംപും വ്യക്തമാക്കുന്നു. ഇറാന്‍ അമേരിക്കയ്ക്ക് വഴങ്ങിയില്ലെങ്കില്‍ യുദ്ധമെന്നതാണ് പ്രഖ്യാപനം. യു.എസും ഇറാനുമായുള്ള ഭിന്നത ശക്തമാകുന്നതില്‍ ആശങ്കയുണ്ടെന്ന് റഷ്യ വിശദീകരിച്ചിട്ടുണ്ട്.

യു.എ.ഇ. തീരത്ത് സൗദിയുടേതുള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് യു.എസ്.-ഇറാന്‍ ഭിന്നതയ്ക്ക് ആക്കംകൂട്ടിയിരുന്നു. ഇറാനോ അവരുമായി ബന്ധമുള്ളവരോ ആണ് ആക്രമണത്തിനുപിന്നിലെന്നാണ് യു.എസ്. ആരോപിക്കുന്നത്. ഗള്‍ഫ് തീരത്ത് ഇറാന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്നാരോപിച്ച് മേഖലയില്‍ സൈനികവിന്യാസം യു.എസ്. ശക്തമാക്കിയിട്ടുണ്ട്.ഇതിനിടെയിലും യു.എസുമായുള്ള ഭിന്നതയില്‍ അവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയും അറിയിച്ചു. തങ്ങള്‍ പ്രതിരോധ ആയുധങ്ങളും മിസൈലുകളും അടിയറവുവെക്കണമെന്നാണ് യു.എസ്. ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുമായി ചര്‍ച്ചയെന്ന ആശയംതന്നെ തെറ്റാണ്. ബുദ്ധിയുള്ള ആരും അത്തരത്തില്‍ ചിന്തിക്കില്ല -ഖമേനി പറഞ്ഞു. സൗദി അറേബ്യയിലെ എണ്ണക്കുഴലുകള്‍ക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാന്‍ ആരോപിച്ചു. എണ്ണക്കുഴലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, സൗദി അറേബ്യയിലെ എണ്ണ സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു.

ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കവേ അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോട് ഇറാഖ് വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. ഗള്‍ഫിലെ സുരക്ഷാ ഭീഷണി പരിഗണിച്ച് ജര്‍മനിയും നെതര്‍ലന്റ്‌സും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി. ജീവനക്കാരോട് വാണിജ്യ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് അമേരിക്ക ബഗ്ദാദിലെ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇര്‍ബിലിലെ കോണ്‍സുലേറ്റിലെയും സാധാരണ വിസാ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കും. അതു കൊണ്ട് തന്നെ ഇറാഖിലെ യുഎസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുമെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ശക്തികള്‍ ഇറാഖിലെ അമേരിക്കന്‍ സേനയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചിരുന്നു. ഇറാഖിലെയും അമേരിക്കയിലെയും യുസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു.

വിമാനവാഹിനിക്കപ്പലും ബോംബറുകളും ഉള്‍പ്പെടെ വന്‍ സൈനിക വ്യൂഹത്തെ അമേരിക്ക ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചുവരികയാണ്. ഇറാനില്‍ നിന്നുള്ള ഭീഷണി പ്രതിരോധിക്കാനാണ് ഇതെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേ സമയം, ഇറാനില്‍ നിന്ന് പുതുതായി ഭീഷണിയൊന്നുമില്ലെന്നാണ് അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്റെയും ജര്‍മനിയുടെയും നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category