1 GBP = 88.30 INR                       

BREAKING NEWS

അത്താഴം കഴിക്കുന്നതിനിടെ പൈലറ്റിന് അറിയേണ്ടത് സഹപ്രവര്‍ത്തകയുടെ ലൈംഗിക ജീവിതത്തെ കുറിച്ച്; സഹപ്രവര്‍ത്തക നല്‍കിയ പരാതിയിന്മേല്‍ സീനിയര്‍ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; പരിശീലകനെതിരെ യുവതി നല്‍കിയ പരാതി മെയ് അഞ്ചിന് ഹൈദരാബാദില്‍ നടന്ന പരിശീലനത്തിനിടെയുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന്

Britishmalayali
kz´wteJI³

ഡല്‍ഹി: ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വനിതാ പൈലറ്റിന്റെ പരാതിയെ തുടര്‍ന്ന് മുതിര്‍ന്ന പൈലറ്റിനെതിരേ (കമാന്‍ഡര്‍) എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. മെയ് അഞ്ചിന് ഹൈദരാബാദില്‍ നടന്ന പരിശീലനപരിപാടിയില്‍ വനിതാ പൈലറ്റിന്റെ പരിശീലകനായിരുന്നു ആരോപണവിധേയനായ പൈലറ്റ്.

എയര്‍ ഇന്ത്യ കമാന്‍ഡര്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ആരോപിച്ച് വനിതാ പൈലറ്റ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് അന്വേഷിച്ച കമാന്‍ഡര്‍ തന്നെ മുറിയിലേക്കു വിളിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്കു പോയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായതെന്ന് വനിതാ പൈലറ്റ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്കു വിളിപ്പിച്ച കമാന്‍ഡര്‍ അത്താഴം വാഗ്ദാനം ചെയ്യുകയും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അധിക്ഷേപകരമായി സംസാരിക്കുകയുമായിരുന്നു. റെസ്റ്റോറന്റില്‍ വച്ച് തന്റെ ദാമ്പത്യജീവിതം സന്തുഷ്ടകരമല്ലെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാള്‍ ചോദിച്ചതായും യുവതി പറയുന്നു. മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി താനൊരു ക്യാബ് വിളിച്ച് റെസ്റ്റോറന്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

അശ്ലീല പരാമര്‍ശങ്ങളായിരുന്നു കൂടുതലായി നടത്തിയത്. ശേഷം കമാന്‍ഡറുടെ മുറിയിലേക്കു വരണമെന്ന ആവശ്യത്തോട് പ്രതികരിക്കാതിരുന്നതോടെ തന്റെ മുറിയിലേക്കു വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

'പരിശീലനത്തിനുശേഷം രാത്രി എട്ടുമണിയോടെ റെസ്റ്റോറന്റില്‍ പോകാന്‍ കമാന്‍ഡര്‍ ക്ഷണിച്ചു. മുമ്പ് അദ്ദേഹത്തോടൊപ്പം വിമാനം പറത്തിയ സന്ദര്‍ഭങ്ങളില്‍ മാന്യമായ പെരുമാറ്റമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ക്ഷണം സ്വീകരിച്ചു. റെസ്റ്റോറന്റിലെത്തിയപ്പോള്‍ ഭര്‍ത്താവില്‍നിന്ന് അകന്ന് എങ്ങനെയാണ് ജീവിക്കുന്നത് എന്നുതുടങ്ങി ലൈംഗികച്ചുവയോടെയുള്ള ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. തുടര്‍ന്ന് ഞാന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി'. മറ്റാര്‍ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുതെന്ന തോന്നലിലാണ് പരാതി നല്‍കുന്നതെന്നും എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ യുവതി വിവരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category