1 GBP = 89.15INR                       

BREAKING NEWS

ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ ഇന്ത്യക്കാരനായി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുര്‍; ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നിയമനം മൂന്ന് വര്‍ഷത്തേക്ക്; പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ ന്യായാധിപനായി ചുമതലയേല്‍ക്കുന്നത് ഓഗസ്റ്റ് 15ന്; ഫിജി കോടതി പ്രവര്‍ത്തിക്കുന്നത് വര്‍ഷത്തില്‍ രണ്ടു തവണ മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി മദന്‍ ഭീംറാവുലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോണ്‍ റെസിഡന്റ് പാനലില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനാകുന്നത്. മദന്‍ ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതില്‍ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.

വര്‍ഷത്തില്‍ രണ്ടു തവണ സമ്മേളിക്കുന്ന ഫിജി സുപ്രീംകോടതിയില്‍ ജസ്റ്റിസ് ലോകൂര്‍ ഓഗസ്റ്റ് 15 മുതല്‍ 30 വരെയുള്ള സെഷനിലാണ് ഇരിക്കുക.സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ല അനുഭവമായിരിക്കുമെന്നും പ്രത്യേകിച്ചും പലരെയും മുന്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇതിന് മുമ്പ് ഫിജി ക്ഷണിച്ചിട്ടുണ്ട്.1977ല്‍ അഭിഭാഷകനായ മദന്‍ ലോകുര്‍ 2012 ജൂണ്‍ 4നാണ് സുപ്രീംകോടതിയില്‍ നിയമിതനായത്. ഗുവാഹത്തി, ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്.

ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. 2005 മുതല്‍ സുപ്രീംകോടതില്‍ മീഡിയേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു പരിചയമുള്ള ആളാണ് താനെന്നും ഇത്തരത്തില്‍ രണ്ടുലക്ഷത്തോളം കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യമാക്കിയിരുന്നതായും മദന്‍ ലോകുര്‍ പറഞ്ഞു. മധ്യസ്ഥം വഹിക്കാനുള്ള തന്റെ കഴിവ് ഫിജിയിലും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തെ ന്യായാധിപന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും അദ്ദേഹം പറയുന്നു.

വര്‍ഷത്തില്‍ രണ്ടുതവണയും ഒരു സെഷനില്‍ നാല് ആഴ്ചയുമാണ് കോടതി പ്രവര്‍ത്തിക്കുക. 2012 ജൂണ്‍ നാലിന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മദന്‍ ലോകുര്‍ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ കര്‍ഷകര്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി നീതിലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളുടെ വിഷയങ്ങളില്‍ സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കോടതികളുടെ കംപ്യൂട്ടര്‍വത്കരണം, ജുഡീഷ്യല്‍ വിദ്യാഭ്യാസം, നിയമസഹായം തുടങ്ങി ജുഡീഷ്യല്‍ രംഗത്തെ സുപ്രധാനമായ പരിഷ്‌കാരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ലോകുര്‍. സ്വകാര്യത, ലൈംഗികചൂഷണക്കേസുകളിലെ ഇരകളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പുകല്പിച്ചത് ലോകുര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category