1 GBP = 91.50 INR                       

BREAKING NEWS

ആറാം ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപിയുടെ ആത്മവിശ്വസം ഉയര്‍ന്നു; 300 സീറ്റുകള്‍ കടക്കുമെന്ന് പ്രഖ്യാപിച്ച് അമിത് ഷാ; കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് ബംഗാളില്‍ വന്‍ നേട്ടം ഉണ്ടാക്കുമെന്ന് കഠിനമായി വിശ്വസിച്ച് മോദി; ഞായറാഴ്ച അവസാന ഘട്ട പോളിങ്ങില്‍ ഏഴ് സംസ്ഥാനങ്ങളിലെ 58 സീറ്റുകള്‍ ബൂത്തിലെത്തുമ്പോള്‍ ആര്‍ക്കാണ് വിജയ സാധ്യത?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇനിയുള്ളത് ഒറ്റ ഘട്ടം വോട്ടെടുപ്പ്. വാരണാസി അടക്കമുള്ള മണ്ഡലത്തില്‍ 19ന് വോട്ടെടുപ്പ് നടക്കും. പിന്നെ 23 ന് ഫല പ്രഖ്യാപനം. എല്ലാ പാര്‍ട്ടികളും കണക്കുകൂട്ടലിലേക്ക് കടന്നു കഴിഞ്ഞു. ഇതില്‍ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ദേശീയ പാര്‍ട്ടി ബിജെപിയാണ്. ഏറ്റവും വലിയ പാര്‍ട്ടിയായി അവര്‍ മാറുമെന്ന് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 282 സീറ്റുമായാണ് ബിജെപി അധികാരം ഉറപ്പിച്ചത്. ഇത്തവണ അത് 300 ആകുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശ വാദം. എന്നാല്‍ ഇപ്പോഴും തൂക്ക് പാര്‍ലമെന്റിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കാണുന്നത്. കോണ്‍ഗ്രസിന് 100 സീറ്റുകള്‍ക്ക് അപ്പുറം നേടാനാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് 300 സീറ്റ് നേടിക്കഴിഞ്ഞുവെന്ന അമിത് ഷായുടെ പ്രഖ്യാപനം.

ബിജെപിക്ക് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന തിരിച്ചടി അവസാന ലാപ്പുകളില്‍ മറികടന്നെന്നാണ് അമിത് ഷാ പറയുന്നത്. 11 സംസ്ഥാനങ്ങള്‍ ബിജെപി യാതൊരു എതിരുമില്ലാതെ മുന്നിലാണ്. ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, എന്നിവ തൂത്തുവാരുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍. യുപിയില്‍ നഷ്ടമുണ്ടാവുമെങ്കിലും 50 സീറ്റില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയില്‍ 42 സീറ്റുകള്‍ ബിജെപി ശിവസേന സഖ്യം നേടും. ബീഹാറിലും സമാന കുതിപ്പുണ്ടാക്കുമെന്നും കണക്ക് കൂട്ടുന്നു. ഇതെല്ലാം മനസ്സില്‍ വച്ചാണ് 300 സീറ്റ് ബിജെപി കടക്കുമെന്ന് അമിത് ഷാ പറയുന്നത്. എന്നാല്‍ ഇത് അത്ര ശരിയായ കണക്കുകള്‍ അല്ലെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധര്‍ പറയുന്നത്. ബിജെപിക്ക് 210 സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ കൂടുല്‍ വോട്ട് ഉറപ്പിക്കാനുള്ള തന്ത്രമെന്ന നിലയില്‍ മോദിയും അമിത് ഷായും 300 സീറ്റ് കിട്ടുമെന്ന കാര്‍ഡുമായി സജീവമാകുകയും ചെയ്യുന്നു.

ഏഴ് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശ മണ്ഡലം അടക്കം 59 ഇടത്താണ് അവസാന ഘട്ട വോട്ടെടുപ്പ് ഇനി നടക്കുന്നത്. ഇതിന് മുമ്പേ ബിജെപി അവകാശ വാദവുമായി എത്തുകയാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ മോദിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുകളാണ് പുറത്തു വരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ബിജെപി കനത്ത വെല്ലുവിളി നേരിടുന്നത്. എന്നാല്‍ ആറ് ഘട്ടത്തിലൂടെ തന്നെ ബിജെപിയുടെ സീറ്റ് 300 കടന്നുവെന്ന് അമിത് ഷാ പറയുന്നു. അവസാ ഘട്ടത്തിലെ സീറ്റുകള്‍ ബിജെപിക്ക് ബോണസാണെന്നാണ് അമിത് ഷാ പറയുന്നത്. പ്രധാനമന്ത്രി മോദിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്നാണ് അമിത് ഷായുടെ അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്ക് ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയാം. അഞ്ചും ആറും ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകള്‍ കടക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യങ്ങള്‍ രൂപീകരിക്കാനുള്ള പ്രാദേശിക പാര്‍ട്ടികളുടെ ശ്രമത്തേയും അദ്ദേഹം പരിഹസിച്ചു. അതൊന്നും ബിജെപിയുടെ സീറ്റ് നേട്ടങ്ങളെ ബാധിക്കില്ലെന്നും അവരെല്ലാം താഴെപോകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലാണ് ബിജെപിയുടെ പ്രധാന പ്രതീക്ഷ. യുപിയിലെ നഷ്ടം ബംഗാളില്‍ നികത്തുമെന്നാണ് മോദിയുടെ പക്ഷം. തൃണമൂലിന് എതിരെ ബിജെപിക്ക് മികച്ച മുന്നേറ്റം നടത്താനായെന്ന് ബിജെപി കരുതുന്നു. ഇതിനൊപ്പം പഞ്ചാബിലും ഒഡീഷയിലും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. ബീഹാറില്‍ നിതീഷ് കുമാറിന്റെ പിന്തുണയാണ് കരുത്ത്. നോര്‍ത്ത് ഈസ്റ്റിലും ബിജെപിക്ക് സീറ്റ് കൂടുമെന്നാണ് അവകാശവാദം. ഇതെല്ലാം കണക്കുകൂട്ടിയാണ് 300 സീറ്റിന്റെ കണക്ക് അമിത് ഷാ പറയുന്നത്.

മോദിയും ആത്മവിശ്വാസത്തിലാണ് അമിത് ഷായുടെ 300 സീറ്റുകളുടെ കണക്ക് മോദിയും പറയുന്നുണ്ട്. തോല്‍വിക്ക് കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് രണ്ട് ബാറ്റ്‌സ്മാന്മാരെ കളത്തിലിറക്കിയെന്ന് സാം പിത്രോദയെയും മണി ശങ്കര്‍ അയ്യരെയും പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പരിഹസിച്ചു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പിത്രോദയുടെയും മോദിക്കെതിരായ അയ്യരുടെയും പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയില്‍നിന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഒഴിവാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് മോദി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിശ്വസ്തനായ പിത്രോദയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ്സിന് തള്ളിപ്പറയേണ്ടി വന്നിരുന്നു.

പിത്രോദ മാപ്പ് പറയുകയും ചെയ്തു. മോദിയെ നീചനെന്ന് വിളിച്ച മണി ശങ്കര്‍ അയ്യരുടെ നടപടിയില്‍നിന്നും അകലം പാലിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യര്‍ നടത്തിയ ഈ പരാമര്‍ശം കോണ്‍ഗ്രസ്സിന് തിരിച്ചടിയായിരുന്നു. 2014ല്‍ മോദിയെ ചായക്കടക്കാരന്‍ എന്ന് അയ്യര്‍ വിളിച്ചത് ബിജെപി പ്രചാരണായുധമാക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. എത്ര സീറ്റ് ലഭിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നു. രാജ്യം മുഴുവന്‍ യാത്ര ചെയ്ത് ജനങ്ങളുടെ വികാരം അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ലഭിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category