1 GBP = 85.50 INR                       

BREAKING NEWS

കുട്ടിക്കാലം മുതലുള്ള അയല്‍വക്കത്തെ കുട്ടികളുടെ സൗഹൃദം പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അതിരുവിട്ടു; വീട്ടുകാരുടെ വിലക്ക് മനസ്സ് കൊണ്ട് ഉള്‍ക്കൊള്ളാനാവാതെ കുട്ടികള്‍ ബന്ധം തുടര്‍ന്നു; പാടത്തും ആളൊഴിയുമ്പോള്‍ വീടുകളിലും വീണ്ടും കണ്ടുമുട്ടി; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പ്ലസ് വണ്ണുകാരിയെ ആശുപത്രിയില്‍ കൊണ്ടു പോയപ്പോള്‍ അച്ഛനും അമ്മയും അറിഞ്ഞത് മകള്‍ ഗര്‍ഭിണിയെന്ന വിവരം; അറസ്റ്റിലായപ്പോള്‍ എല്ലാം സമ്മതിച്ച് 17കാരനും; കോട്ടയത്തെ ഞെട്ടിച്ച പോക്സോ കേസ് ഇങ്ങനെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോട്ടയം: ഇരുവരും അടുത്തടുത്ത വീടുകളിലെ താമസക്കാര്‍. കുട്ടിക്കാലം മുതലുള്ള സൗഹൃദം വളര്‍ന്നപ്പോള്‍ അതിരുവിടുന്നത് തിരിച്ചറിഞ്ഞ് മതാപിതാക്കള്‍ വിലക്കി .പിന്നിട് വീട്ടുകാരറിയാതെ കൂടിക്കാഴ്ചകള്‍ പതിവായി .പാടത്തുവച്ചും ആളൊഴിയുമ്പോള്‍ വീടുകളിലും ഇരുവരും കണ്ടുമുട്ടി. ഒടുവില്‍ 16 കാരി പെണ്‍കുട്ടി ഗര്‍ഭിണിയാപ്പോള്‍ 17 കാരന്‍ പോസ്‌കോ കേസ്സില്‍ അറസ്റ്റില്‍.

കോട്ടയം ജില്ലയിലെ ഗ്രാമത്തിലാണ് 16-കാരിയും 17 കാരനും തമ്മിലുള്ള അടുപ്പം മൂലം ഇരു കുടുംബങ്ങളുടെയും സ്വസ്ഥത നഷ്ടമായിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവിനെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെക്കൊണ്ട് പൊലീസിന് മുമ്പാകെ മൊഴിനല്‍കിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് അയല്‍വാസിയായ 17 കാരനെ അറസ്റ്റുചെയ്തതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഇരുവരും ചെറുപ്പം മുതല്‍ കൂട്ടുകാരായിരുന്നെന്നും വളര്‍ന്നപ്പോള്‍ അടുപ്പം പരിധിവിടുന്നത് കണ്ട് വീട്ടുകാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും വര്‍ത്തമാനവും മറ്റും വിലക്കിയിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇത് ഇരുവര്‍ക്കും ഉള്‍ക്കൊള്ളാനായില്ലെന്നും വീട്ടുകാര്‍ അറിയാതെ ഇരുവരും കൂടിക്കാഴ്ച തുടര്‍ന്നിരുന്നെന്നുമാണ് 17 കാരന്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എല്ലാം പൊലീസിനോട് കുട്ടിക്കാമുകന്‍ വെളിപ്പെടുത്തി.

മാതാപിതാക്കളുടെ വിലക്ക് മനസ്സുകൊണ്ട് ഉള്‍ക്കൊള്ളാനായില്ലെന്നും ഇതാണ് വീട്ടുകാരെ വെട്ടിച്ച്് പരസ്പരം കണ്ടുമുട്ടുന്നതിന് അവസരം സൃഷ്ടിച്ചതെന്നും 17 -കാരന്‍ പൊലീസിനോട് പറഞ്ഞു. മക്കളുടെ കുട്ടിക്കളി അതിരുവിട്ടത് ഇരുകുടുംബങ്ങടെയും സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്. അയല്‍ക്കാരും സൗഹൃദത്തില്‍ കഴിഞ്ഞിരുന്നതുമായ ഈ കുടുംബാഗങ്ങളിലെ അംഗങ്ങളില്‍ ചിലര്‍ ഇപ്പോള്‍ പരസ്പരം കാണുമ്പോള്‍ പോരടിക്കുന്ന അവസ്ഥയിലേയ്‌ക്കെത്തിയെന്നാണ് നാട്ടില്‍ പ്രചരിച്ചിട്ടുള്ള വിവരം.

ഇതിനിടെ കേസ്സില്‍ തുടര്‍നടപടികള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ പൊലീസില്‍ ചില ആശയക്കുഴപ്പങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊലീസ് വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണ് സൂചന. നിലവില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും മെഡിക്കല്‍ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് 17 കാരനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതായി തെളിഞ്ഞാല്‍ ചുമത്തുന്ന പോസ്‌കോ ആക്ട് പ്രകാരമാണ് 17 കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ 17കാരനും പ്രായപൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഈ കുറ്റാരോപണം നിലനില്‍ക്കുമോ എന്ന സംശയവും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category