1 GBP = 92.70 INR                       

BREAKING NEWS

ഇരകളെ വലയിലാക്കിയത് ഹാറ്റ്സ് കോര്‍പ്പറേഷനിലൂടെ; റിക്രൂട്ട്മെന്റിന് ഉപയോഗിച്ചത് ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി; നാല് ഗഡുക്കളായി ഡോക്ടര്‍ കൊടുത്തത് പത്ത് ലക്ഷം; ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം തിരികെ ചോദിച്ചതോടെ അടി കിട്ടുമെന്ന അവസ്ഥ; പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ചാല്‍ പോലും ഉറഞ്ഞു തുള്ളുന്ന പ്രതിയെ പഴുതുകള്‍ അടച്ച് വലയിലാക്കി ഏറ്റുമാനൂര്‍ പൊലീസ്; രക്ഷപ്പെടാന്‍ അവസാന അടവായി ക്യാന്‍സര്‍ രോഗം; ഫിജോയും ഭര്‍ത്താവും അഴിക്കുള്ളില്‍ തളയ്ക്കപ്പെട്ടത് ഇങ്ങനെ

Britishmalayali
ആര്‍ കനകന്‍

കോട്ടയം: രണ്ടു ഏജന്‍സികളിലൂടെയാണ് ഏറ്റുമാനൂരില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘം വല വിരിച്ചത്. ഹാറ്റ്‌സ് കോര്‍പ്പറേഷന്‍ എന്നാണ് മാതൃ ഏജന്‍സിയുടെ പേര്. ഈ പേരില്‍ ക്യാന്‍വാസ് ചെയ്യുന്ന ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കിയത്. ഫിജോയുടെ സന്തത സഹചാരികളും ഫേസ് ബുക്ക് എഴുത്തുകാരുമായ ശ്രീവിജി, ഇന്ദുജ പ്രകാശ് എന്നിവര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരന്‍ എബി എന്നിവരില്‍ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവര്‍ നല്‍കിയ പരാതിയിലാണ് ഏറ്റുമാനൂര്‍ എസ്‌ഐ എബി പ്രതികളെ അറസ്റ്റ് ചെയ്തത്. വളരെ തന്ത്രപൂര്‍വമായിരുന്നു തട്ടിപ്പ്. ഫോര്‍ലൈന്‍ ഏജന്‍സിയുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയിരുന്നത്. ഇതിന്റെ മാനേജരായി കാണിച്ചിരുന്നത് തൃശൂര്‍ സ്വദേശി അജിത്ത് ജോര്‍ജിനെയാണ്. ഫിജോയുടെ ഗുണ്ടയാണ് ഇയാള്‍. ഹാറ്റ്‌സ് കോര്‍പ്പറേഷനെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്‌ഐ എബി പറഞ്ഞു.

വിദേശ റിക്രൂട്ട്‌മെന്റിന് ഇവര്‍ക്ക് ലൈസന്‍സുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇന്ന് രണ്ട് ഏജന്‍സികളും പൊലീസ് പരിശോധിക്കും. ഇരകളെ വലയിലാക്കിയിരുന്നത് ഹാറ്റ്‌സ് കോര്‍പ്പറേഷനിലൂടെയാണ്. റിക്രൂട്ട്‌മെന്റിന് ഉപയോഗിച്ചതാണ് ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി. ഇന്നുവരെ ആരെയും ഇവര്‍ വിദേശത്തേക്ക് അയച്ചതായി രേഖയില്ല. നാലു ഗഡുക്കളായിട്ടാണ് ഡോ ആഷ്മിയില്‍ നിന്ന് പണം വാങ്ങിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെ ഡോക്ടര്‍ പണം തിരികെ ചോദിച്ചു. ഇതോടെയാണ് ഹാരിസ് തനി സ്വഭാവം പുറത്തെടുത്തത്. ഡോക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷവും ഭീഷണിയും പതിവായി.

പണം തിരികെ കിട്ടില്ലെന്ന് മാത്രമല്ല, അടി കിട്ടുമെന്ന് വന്നതോടെയാണ് ഇവര്‍ പരാതിയുമായി കോട്ടയം എസ്പിയെ സമീപിച്ചത്. പ്രതികളെ മനസിലാക്കിയപ്പോഴേ പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഫിജോയ്ക്ക് ഹാരിഷിനുമെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ചാല്‍ പോലും ഉറഞ്ഞു തുള്ളുന്ന ഫിജോയെ പൊലീസിനും പേടിയാണ്. ഇക്കുറി പഴുതുകള്‍ അടച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രതികള്‍ക്ക് രണ്ടു പേര്‍ക്കും ഇല്ലാത്ത അസുഖം മുഴുവന്‍ ഉണ്ടായത്. കാന്‍സര്‍ രോഗികളാണ് തങ്ങളെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ഇവരുടെ തരികിടകള്‍ നന്നായി മനസിലാക്കിയ പൊലീസ് തന്ത്രപരമായി നീങ്ങി.

ജാമ്യം ലഭിക്കുമ്പോള്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് നിരപരാധിത്വം വെളിപ്പെടുത്താനുള്ള അരങ്ങും ഒരുക്കിയാണ് പ്രതികള്‍ കോടതിയിലേക്ക് പോയത്. എ്ന്നാല്‍ പൊലീസ് ചുമത്തിയത് ഐപിസി 420 വകുപ്പായിരുന്നു. ജാമ്യമില്ലാ കേസില്‍ റിമാന്‍ഡാണെന്ന് കണ്ടതോടെ നിരാശരായി. താന്‍ അകത്തു പോയാല്‍ ഫേസ് ബുക്ക് എതിരാളികള്‍ അര്‍മാദിക്കുമെന്ന് മനസിലാക്കിയ ഫിജോ തന്റെ എഫ്ബി അക്കൗണ്ട് അടങ്ങുന്ന ഫോണ്‍ സന്തതസഹചാരിയായ ശ്രീവിജിക്ക് കൈമാറുകയായിരുന്നു. നിവലില്‍ ഈ അക്കൗണ്ടില്‍ വരുന്ന ഫിജോയ്ക്ക് എതിരായ കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത് ഇവരടങ്ങുന്ന ടീമാണെന്നും പൊലീസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തനം മറയാക്കിയാണ് ഫിജോ തട്ടിപ്പ് തുടങ്ങിയത്. കേരളാ ബ്രേക്കിങ് ന്യൂസ് എന്ന സ്വന്തം പത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ബ്ലാക്ക് മെയില്‍ ചെയ്യാനുദ്ദേശിക്കുന്നവരെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം അവരുടെ വീടും ജോലി സ്ഥലവും ഉള്‍പ്പെടുന്ന പ്രദേശത്തുകൊണ്ടു പോയി രാത്രികാലങ്ങളില്‍ എല്ലാ വീടുകളിലും വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് ഒത്തുതീര്‍പ്പാക്കി പണം വാങ്ങുകയാണ് ചെയ്തത്. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തിയ കേരള ബ്രേക്കിങ് ന്യൂസ് പിന്നീട് ഓണ്‍ലൈനാക്കി. ഇതിനിടെ ഫിജോ അരലക്ഷം ഫോളോവേഴ്‌സുമായി ഫേസ് ബുക്ക് സാമൂഹിക പ്രവര്‍ത്തകയായി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങി. ഈ അവസരം ഫിജോ തട്ടിപ്പിന് മറയാക്കിയതോടെ സ്ഥാപനം ഉടമ പറഞ്ഞു വിട്ട് തടിയൂരി.

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ ഷാനവാസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ഫിജോ ഫേസ് ബുക്ക് താരമായത്. ഷാനവാസിന്റെ പിതാവിനെ മുന്‍നിര്‍ത്തിയായിരുന്നു കളികള്‍. സെന്റിമെന്‍സും സസ്‌പെന്‍സും കണ്ണീരും കൈയുമായി ഫിജോ മെനഞ്ഞ കഥകള്‍ യാഥാര്‍ഥ്യമാണെന്നാണ് മിക്ക ആള്‍ക്കാരും കരുതിയത്. ഫേസ് ബുക്കില്‍ ആവശ്യത്തിന് പ്രശസ്തി ആയതോടെ ഫിജോ ഷാനവാസിനെ കൈവിട്ടു. ഫേസ് ബുക്ക് ആങ്ങളമാരുടെ ചെലവില്‍ സാമൂഹിക പ്രവര്‍ത്തനവും തുടങ്ങി. ഇങ്ങനെ തട്ടിയെടുത്ത പണം കൊണ്ട് ആഡംബര വാഹനങ്ങള്‍ വാങ്ങി അതിലായിരുന്നു കറക്കം. എപ്പോഴും ചുറ്റിനും ഗുണ്ടാസംഘവും കാണും.

ഫേസ് ബുക്കില്‍ ഫിജോയ്ക്ക് വേണ്ടി തെറി വിളിക്കാന്‍ വന്‍ സംഘം തന്നെയുണ്ട്. എബി ഫെര്‍ണാണ്ടസ് എന്ന പുനലൂരുകാരനാണ് ഇതിന്റെ തലവന്‍. ഫിജോയുടെ നിരവധി അനുയായികള്‍ ഇതിനിടെ സ്ത്രീപീഡന കേസുകളിലും കഞ്ചാവ് കടത്തലിനും അകത്തായി. ഇവരെ നിരപരാധികളാക്കി ചിത്രീകരിക്കാന്‍ അതാത് സ്റ്റേഷനുകളുടെ മുന്നിലെത്തി ലൈവും ഉറഞ്ഞു തുള്ളലും പതിവാക്കിയിരുന്നു ഈ തട്ടിപ്പുകാരി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category