1 GBP = 94.40 INR                       

BREAKING NEWS

സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും 25ന് സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍; ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് നേതൃത്വം നല്‍കും

Britishmalayali
വിജി കെപി

സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അതിനു സമീപ പ്രദേശങ്ങളിലുമുള്ള യാക്കോബായ സിറിയന്‍ കുടുംബങ്ങളുടെ ആവശ്യപ്രകാരം യുകെയിലെ പാത്രിയര്‍ക്കാ പ്രതിനിധി മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച നടത്തുന്നതിന് അനുമതി ലഭിച്ചു. അതു പ്രകാരം ഈ മാസം 25നു ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.

കോണ്‍ഗ്രിഗേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ഗീവര്‍ഗീസ് തണ്ടായത്തിനെ ചുമതലപ്പെടുത്തി. പ്രസ്തുത പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അതിന്റെ സമീപ പ്രദേശങ്ങളിലുള്ള എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്: 07961785688, റൈനോ തോമസ്: 07916 292493, ബിജു തോമസ്: 07727 287693, അബിന്‍ ബേബി: 00 44 7915 123818
ദേവാലയത്തിന്റെ വിലാസം
Christ Church Hall, High Street, Tunstall, Stoke on Trent, ST6 5EJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category