1 GBP = 88.30 INR                       

BREAKING NEWS

മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക പ്രതിനിധികളും ഇന്ന് ബ്രി ട്ടനില്‍ എത്തും; നാളെ മസാലബോണ്ട്, പ്രവാസി ചിട്ടി ഉദ്ഘാടനം; ആശംസകളുമായി സമീക്ഷ

Britishmalayali
ജയന്‍ എടപ്പാള്‍

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചു കൊണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 'മസാലബോണ്ടിന്റെ' ഉദ്ഘാടനവും അതിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പ്രവാസി ചിട്ടിയുടെ' ഉദ്ഘാടനവും നാളെ വെളളിയാഴ്ച നടക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക പ്രതിനിധികളും ഇന്ന് ബ്രിട്ടനില്‍ എത്തും. കേരള ഗവണ്‍മെന്റിന്റെ റൂം കെഎസ്എഫ്ഇയും നേതൃത്വം നല്‍കുന്ന, ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികള്‍ക്ക്, ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ 'സമീക്ഷ 'ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും സമീക്ഷ ദേശീയ സമിതി അറിയിച്ചു.

കേരളം കണ്ട മഹാ പ്രളയ ദുരിതത്തില്‍ നിന്നും കേരള ജനതയെ കരകയറ്റുവാന്‍, ലോകമനഃസാക്ഷിയുടടെ വിശ്വാസം ആര്‍ജിച്ചു കൊണ്ട്, വിവിധ വികസന പദ്ധതികള്‍ മുഖേന ഒരു നവ കേരള നിര്‍മ്മിതിക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ലോകത്തിനും പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും, മാതൃകയായി മാറിയിരിക്കുന്നുവെന്നും സമീപകാലത്തെ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും മറ്റു പാശ്ചാത്യ നാടുകളിലെ മലയാളി സമൂഹത്തിന്റെ, കേരള ഗവണ്മെന്റിന്റെ വിവിധ പരിപാടികളിലുമുള്ള വര്‍ധിച്ച ജന പിന്തുണയും സഹായ സഹകരണങ്ങളും ഇതിനു തെളിവാണെന്നും സമീക്ഷ ദേശീയ സമിതി വിലയിരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category