1 GBP = 92.70 INR                       

BREAKING NEWS

'തോല്‍വിയെ അതിജീവിച്ച് വാനില്‍ പറന്നവള്‍ പല്ലവി'; അവളെ കാണാന്‍ നിങ്ങള്‍ ഇനിയും റെഡിയായില്ലേ? ഉയരെ നാളെ മുതല്‍ കൂടുതല്‍ തീയേറ്റുകളിലേക്ക്

Britishmalayali
kz´wteJI³

ജീവിതത്തില്‍ തോല്‍വി സംഭവിക്കാത്തവരായി ആരുമില്ല. ഓരോ തവണ തോല്‍ക്കുമ്പോഴും അതൊരു ചവിട്ടുപടിയായി മുകളിലേക്ക് കുതിക്കുന്നവനു മാത്രമേ ജീവിത വിജയം ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയെന്നു മറ്റുള്ളവര്‍ കരുതിയിടത്തു നിന്നും പറന്നുയരുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ എന്ന ചിത്രം. കേരളത്തില്‍ ചിത്രം റിലീസ് ചെയ്ത നാള്‍ മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി യുകെയില്‍ എത്തിയ ചിത്രത്തെ ഇവിടെയും പ്രേക്ഷകര്‍ ഇരുകയ്യോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കൂടുതല്‍ തീയേറ്ററുകളില്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്.

പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ചെറുപ്പക്കാരും എല്ലാം കണ്ടിരിക്കേണ്ട ചിത്രമാണിത്. പാര്‍വതിയെ നായികയാക്കി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.ആഷ്‌ഫോര്‍ഡ്, ബോള്‍ട്ടണ്‍, ബ്രാഡ്‌ഫോഡ്, കാര്‍ഡിഫ്, ഡബ്ലിന്‍, ലണ്ടന്‍, ലൂട്ടന്‍, പൂള്‍, ഷെഫീല്‍ഡ്, സ്റ്റീവനേജ്, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ബ്ലാക്ക്‌ബേണ്‍, ബ്രിസ്‌റ്റോള്‍, ചെഷയര്‍, ക്രോയ്‌ഡോണ്‍, ഓക്‌സ്‌ഫോര്‍ഡ്, പ്ലീമൗത്ത്, പോര്‍ട്‌സ് മൗത്ത്, റീഡിംഗ്, സ്റ്റാര്‍ സിറ്റി, വാട്‌ഫോര്‍ഡ്, ബ്രോംബോറോ, കവന്‍ട്രി, ഹഡ്ഡേഴ്‌സ്ഫീല്‍ഡ്, കെറ്ററിംഗ്, സതാംപ്ടണ്‍, സ്വാന്‍സീ, ട്രാഫോര്‍ഡ് സെന്റര്‍, വെസ്‌റ്റേണ്‍ സൂപ്പര്‍മെയര്‍ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 

കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രം നിങ്ങളുടെ പ്രദേശത്തും എത്തിക്കുവാന്‍ ബന്ധപ്പെടുക

ജീവിതത്തില്‍ ഒരിക്കലെങ്കിലും പരാജയപ്പെട്ടു പിന്മാറിയിട്ടുള്ളവര്‍ക്കാണ് ഈ സിനിമ. മികച്ച അഭിനയം കാഴ്ച വച്ച് പാര്‍വ്വതി തിരുവോത്തും സംഘവും ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്ന ഈ ചിത്രം കുട്ടികളടക്കം നിങ്ങള്‍ ഓരോരുത്തതും കാണേണ്ടതും കണ്ടിരിക്കേണ്ടതും ആണ്. പാര്‍വ്വതി തിരുവോത്താണ് പല്ലവി എന്ന നായികാ കഥാപാത്രമായി എത്തുന്നത്. പാര്‍വ്വതിയുടെ സിനിമാ ജീവിതത്തില്‍ ചേര്‍ത്തുവെക്കാവുന്ന മറ്റൊരു സുപ്രധാന ചിത്രമാണിത്. ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ മനസ്സില്‍ തറയ്ക്കുന്ന രീതിയിലാണ് ദൃശ്യവത്കരിച്ചിട്ടുള്ളത്. യുകെ ഇവന്റ് ലൈഫാണ് ചിത്രം യുകെയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

ചെറുപ്പം മുതല്‍ പൈലറ്റ് ആവാന്‍ കൊതിച്ച് ഒടുവില്‍ തന്റെ ലക്ഷ്യം നേടുന്ന പല്ലവി രവീന്ദ്രന്‍. പക്ഷേ അപ്രതീക്ഷിതമായി പല്ലവി ആക്രമിക്കപ്പെടുന്നതും ആക്രമണത്തെ അവള്‍ അതിജീവിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തി കാണിക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒരു ഫീല്‍ ഗുഡ് മൂഡില്‍ ആരംഭിക്കുന്ന ചിത്രം നായികയുടെ വരവോടു കൂടിയാണ് തീവ്രമായ പ്രണയത്തെയും അപക്വമായ ഇടപെടലുകളുടെ ദുരന്തങ്ങളേയും കാണിച്ചു തുടങ്ങുന്നത്.

രണ്ടു വഴികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. അപകടത്തില്‍ പെടാന്‍ പോകുന്ന ഒരു വിമാനത്തിന്റെ നിയന്ത്രണം പല്ലവി ഏറ്റെടുക്കുന്നതോടെ അവളുടെ ഭൂതകാലത്തിലേക്കുള്ള പല വഴികള്‍ തെളിഞ്ഞുവരുന്നു. സിനിമയെ കരുത്തുറ്റതാക്കുന്നത് ടോവിനോ തോമസിന്റെയും പാര്‍വ്വതിയുടെയും മികവാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണെന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയുന്നു.
പാര്‍വതിയുടെ മറ്റൊരു മികച്ച അഭിനയ പ്രകടനത്തിന് കൂടി സാക്ഷിയായ ഈ ചിത്രത്തില്‍ പ്രേക്ഷകനെ അമ്പരപ്പിക്കുന്നത് നായികയുടെ കാമുകന്‍ വേഷത്തിലെത്തിയ ആസിഫ് അലിയുടെ പ്രകടനമാണ്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍ എന്ന ഖ്യാതി പാര്‍വതി അരക്കിട്ടുറപ്പിച്ചപ്പോള്‍ ആസിഫ് അലിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായി ചിത്രത്തിലെ ഗോവിന്ദ് എന്ന വേഷം.

സിദ്ധിക്ക്, അനാര്‍ക്കലി മരക്കാര്‍, പ്രതാപ് പോത്തന്‍, സംയുക്ത മേനോന്‍, പ്രേം പ്രകാശ്, ഭഗത് മാനുവല്‍, ശ്രീറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു പോലുള്ള ചിത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ബോബി-സഞ്ജയ് ടീമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പ്രശസ്ത നിര്‍മ്മാതാവായ പി വി ഗംഗാധരന്റെ മക്കളായ ഷേണുക, ഷേഘ്ന, ഷേര്‍ഖ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category