1 GBP = 88.00 INR                       

BREAKING NEWS

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ച ശേഷം അവരുടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരി ഒരു കോടിയുടെ ആഡംബര കാറില്‍ ഇങ്ങനെ കറങ്ങി നടന്ന് സോഷ്യലിസം പ്രസംഗിക്കാന്‍ മാതൃഭൂമി മുതലാളി താങ്കള്‍ക്ക് അല്‍പ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടോ? 8 മാസമായി പട്ടിണിയിലായവര്‍ക്ക വേണ്ടി ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത വിധം പിണറായിയുടെ നാവ് എങ്ങോട്ടാണ് ഇറങ്ങി പോയത്? ദിവസവും ഗീര്‍വാണം മുഴക്കുന്ന ചാനല്‍ ജഡ്ജിമാര്‍ എവിടെ പോയൊളിച്ചു?

Britishmalayali
kz´wteJI³

കഴിഞ്ഞ എട്ട് മാസമായി കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ സമരത്തിലാണ്. അവര്‍ സമരം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ടല്ല ആശുപത്രി സുഗമമായി പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഡ്യൂട്ടിയില്ലാത്ത സമയത്ത് ആശുപത്രിക്ക് മുന്‍പില്‍ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചും മാനേജ്മെന്റിന്റെ കണ്ണ് തുറക്കുന്നതിനുമുള്ള മറ്റ് സമര പരിപാടികളുമായി അവര്‍ മുന്‍പോട്ട് പോകുന്നു. ഒരു മാധ്യമവും ഈ സമരം അടുത്ത കാലത്ത് വരെ കണ്ടിരുന്നില്ല. മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടറുടെ ശ്രദ്ധയില്‍ ആ സമരക്കാര്‍ ഇത് പെടുത്തിയപ്പോള്‍ ഞങ്ങളുടെ ലേഖകന്‍ അവിടെ ചെല്ലുകയും ആ ജീവനക്കാരുടെ ദയനീയമായ സ്ഥിതി ലോകത്തോട് വിളിച്ച് പറയുകയും ചെയ്തപ്പോഴാണ് ഇത് പുറം ലോകം അറിയുന്നത്.

ആശുപത്രി ഉടമ ചില്ലറക്കാരനല്ല. കേരളത്തിന്റെ പുരോഗമന സംസ്‌കാരത്തിന്റെ കാവല്‍ഭടന്മാരില്‍ ഒരാളായ പി.വി ചന്ദ്രന്റെ മകളാണ് ആശുപത്രിയുടെ പ്രധാന ഉടമ. പി.വി ചന്ദ്രനും ആശുപത്രി ഉടമകളില്‍ പ്രധാനിയാണ്. അതായത് പി.വി ചന്ദ്രനും മകള്‍ പി.വി മിനിയും മിനയുടെ മകന്‍ പി.വി അഭിഷേകും ഉടമസ്ഥരായ പിവി എസ് എന്ന കൊച്ചിയിലെ ആശുപത്രിയിലാണ് ഇതൊക്കെ നടക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നില്ല ഇഎസ്ഐയും പിഎഫും അടങ്ങിയ നിയമപരമായി മാനേജ്മെന്റ് അടയ്ക്കേണ്ട ഒരു തുകയും അടയ്ക്കുന്നില്ല എന്ന് മാത്രമല്ല ആശുപത്രിയിലെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ച് അവരെ രാജിവയ്പ്പിക്കുന്നതിനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്.

എന്തിന് വേണ്ടിയാണ് നല്ലതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരാശുപത്രി ബോധപൂര്‍വം നഷ്ടത്തിലാക്കി പൂട്ടിക്കാന്‍ ശ്രമിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. അതേ സമയം ഈ ആശുപത്രി മറ്റൊരു പ്രധാനപ്പെട്ട ആശുപത്രിക്ക് 600 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന്റെ കരാറായതിന്റെ ഭാഗമായാണ് ജീവനക്കാരെ മുഴുവന്‍ ഒഴിവാക്കി കൊടുക്കുന്നതിന് വേണ്ടി ഈ ഗൂഢാലോചന നടത്തുന്നത് എന്ന് പറയുന്നു. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മികച്ച ആശുപത്രി നഷ്ടത്തിലാക്കി അതിന്റെ സല്‍പേര് മുഴുവന്‍ ഇല്ലാതാക്കി ഏറ്റെടുക്കാനുള്ള വിഡ്ഢിത്തം മറ്റൊരു ആശുപത്രി കാണിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

അതുകൊണ്ട് തന്നെ എന്താണ് ഇതിന്റെ ലക്ഷ്യം എന്ന് ആര്‍ക്കും അറിയില്ല. ഒരു പക്ഷേ കൊച്ചി നഗരത്തില്‍ ഏറ്റവുമധികം വിലയുള്ള കലൂര്‍ എന്ന പ്രദേശത്ത് ആറേക്കര്‍ ഭൂമിയും പതിനാലു നിലകെട്ടിടവും കൈവശപ്പെടുത്തിക്കൊണ്ട് മറ്റെന്തെങ്കിലും ഒരു പ്രധാനപ്പെട്ട പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരിക്കാം ഈ പീഡിനമൊക്കെ. എന്തായാലും കേരളത്തിലെ ആരോഗ്യ മേഖലയില്‍ തുച്ഛമായ ശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി മെല്ലെപ്പോക്ക് നയത്തിലായിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ ഒട്ടേറെ ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പോയി.

അങ്ങനെ ശമ്പളം കിട്ടാതെയും പീഡനം സഹിച്ചും എല്ലാവരും ജോലി ഉപേക്ഷിച്ച് പോവുകയും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപെടുകയും ചെയ്യുമ്പോള്‍ മാത്രമേ മാനേജ്മെന്റിന് എന്തെങ്കിലും നേട്ടമുണ്ടാകൂ എന്ന അവസ്ഥയാണുള്ളത്. ആശുപത്രിയുടെ ഓരോ ഭാഗങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നഴ്സുമാര്‍ക്കും മറ്റും നല്‍കിയിരുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ തരത്തിലും ജീവനക്കാരോട് നീചമായി പെരുമാറുന്ന ഒരു മാനേജ്മെന്റായി പിവി എസ് മാറിയിരിക്കുന്നു. യുഎന്‍എ എന്ന നഴ്സിങ് സംഘടനയെ മുച്ചൂട് ഇല്ലാതാക്കാന്‍ സര്‍ക്കാരും മാനേജ്മെന്റുകളും ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നഴ്സുമാരുടെ പ്രശ്നം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു യൂണിയന്‍ പോലും ഇവിടെയില്ലാത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category